Pages

Monday, May 25, 2026

ലഹരി വേട്ട ഊർജിതമാക്കണം

 

ലഹരി വേട്ട ഊർജിതമാക്കണം

അധ്യയനവർഷത്തിന്റെ തുടക്കമായ ജൂൺ ഒന്നുമുതൽ സംസ്ഥാനത്ത് ഊർജിതമായ ലഹരിവേട്ട ആരംഭിക്കുമെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രഖ്യാപനം സ്വാഗതാർഹമാണ്. വിൽപ്പന തടയുകമാത്രമല്ല, വിപണനത്തിനെത്തുന്ന ലഹരിയുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കുകകൂടിയാണു ലക്ഷ്യം. ഇതിനായിതൂഫാൻ- നാർക്കോ ഹണ്ട്എന്നപേരിൽ പ്രത്യേക പോലീസ് നടപടി ആരംഭിക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. അഭിനന്ദനങൾ .മനുഷ്യന്റെ ബോധ മണ്ഡലത്തിൽക്കടന്നു മയക്കമോ ഉത്തേജനമോ സൃഷ്ട്ടിക്കുവാൻ കഴിവുള്ള രാസവസ്തുക്കളെ ലഹരിവസ്തുക്കൾ എന്ന് പറയുന്നു. ലോകത്തിൽ ഏറ്റവും അധികം ഉപയോഗിക്കുന്ന ലഹരി വസ്തു പുകയിലയാണ്. മദ്യവും കഞ്ചാവും കറുപ്പും മോർഫിനും പെത്തടിനും മറ്റു ചില രാസവസ്തുക്കളും ലഹരിക്കായി ഉപയോഗിച്ച് വരുന്നു. ഏതുതരത്തിൽ ഉള്ള ലഹരിവസ്തുക്കൾ ഉപയോഗിച്ചാലും ശാരീരികമായും മാനസികമായും ഉള്ള പല പ്രശ്നങ്ങൾക്കും അത് വഴിവെക്കുന്നു. മലയാളികളുടെ മദ്യപാനശീലം  അപകടമായ  സ്ഥിതിയിലാണ്

മദ്യത്തിന്റെ ഉപഭോഗം മനുഷ്യന്റെ ആരോഗ്യത്തെ ശിഥിലമാക്കുമെന്നത് നിസ്തര്ക്കമായ വസ്തുതയാണ്. മറ്റേതൊരു ജനസമൂഹത്തേക്കാളും തിരിച്ചറിവ് ഉള്ളവരാണ് നമ്മള്‍. എന്നിരുന്നാലും ലക്ഷക്കണക്കിന്കെയ്സ് മദ്യമാണ് നമ്മള്പ്രതിവര്ഷം കുടിച്ചുതീര്ക്കുന്നത്. ഇന്ത്യയിലെ ആളോഹരി മദ്യ ഉപഭോഗം 3.5 ലിറ്റര്ആണെന്നിരിക്കെ കേരളത്തിലിത് 8.7 ലിറ്ററാണ്. രാജ്യത്തെ ഏറ്റവും ഉയര്ന്ന നിരക്കാണിത്. നമ്മുടെ മുഖ്യ ഭക്ഷ്യധാന്യമായ അരി വാങ്ങാന്നമ്മള്ചെലവിടുന്നതിന്റെ മൂന്നിരട്ടിയിലേറി തുക മദ്യം വാങ്ങാന്മലയാളി വര്ഷംതോറും ചെലവിടുന്നുണ്ട്. ഇന്ത്യയിലെ ആകെ ജനസംഖ്യയുടെ മൂന്ന് ശതമാനത്തില്താഴെ വരുന്ന കേരളത്തിലാണ് ഇന്ത്യയില്ആകെ ഉത്പാദിപ്പിക്കുന്ന ഇന്ത്യന്നിര്മ്മിത വിദേശമദ്യത്തിന്റെ 14% ഉപഭോഗം ചെയ്യുന്നത്. മദ്യപിക്കുന്ന പുരുഷന്മാരുടെ അനുപാതം പരിശോധിക്കുമ്പോള്ഇന്ത്യയില്ഒന്നാം സ്ഥാനത്താണ് നമ്മള്‍. പഞാബും മഹാരാഷ്ട്രയുമൊക്കെ നമുക്ക് പിന്നിലാണ്. സൂര്യന് കീഴിലുള്ള ഏതു കാര്യത്തിലും സുചിന്തിതമായ അഭിപ്രായവും സുവ്യക്തമായ നിലപാടുകളും പുലര്ത്തുന്ന മലയാളി മദ്യത്തോട് എന്തിനിങ്ങനെ വലിയ വിധേയത്വം കാട്ടുന്നു? ആഴത്തില്ചിന്തിക്കുകയും പഠനവിധേയമാക്കുകയും ചെയ്യേണ്ട കാര്യമാണിത്.മനുഷ്യനെ ശാരീരികമായും മാനസികമായും തകർക്കുന്ന സാമൂഹ്യ വിപത്താണ് ലഹരി.തലച്ചോറിനേയും, ഹൃദയത്തേയും അപകടകരമായ രീതിയിൽ ബാധിക്കുന്ന ഒരു മാരക ലഹരി മരുന്നാണ് മെത്താംഫിറ്റമിൻ.കേരളത്തെ ലഹരിമുക്തമാക്കാൻ വിമുക്തി മിഷൻ പോലുള്ള പദ്ധതികളിലൂടെ സർക്കാർ സൌജന്യ ചികിത്സയും ബോധവൽക്കരണവും നൽകുന്നുണ്ട്. ലഹരിയിൽ നിന്ന് മോചനം നേടാൻ, കൌൺസിലിങ്, വൈദ്യസഹായം എന്നിവ ഉൾപ്പെടുന്ന ശാസ്ത്രീയമായ ചികിത്സാ രീതികൾ ലഭ്യമാണ്.

 

മയക്കുമരുന്ന് ഉപയോഗിക്കുന്നവർ, വിൽക്കുന്നവർ, പ്രചരിപ്പിക്കുന്നവർ എന്നിവരെയെല്ലാം പോലീസിന്റെ നിരീക്ഷണത്തിലാക്കും. ആഡംബരഹോട്ടലുകൾ, കായൽ, കടൽ എന്നിവിടങ്ങളിലെ പാർട്ടികളിലെയും ഡി.ജെ. പാർട്ടികളിലെയും ലഹരിയുപയോഗത്തിനെതിരേ കർക്കശനടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ശനിയാഴ്ച തിരുവനന്തപുരത്തുചേർന്ന ഉന്നത പോലീസുദ്യോഗസ്ഥരുടെ യോഗത്തിലാണു പദ്ധതിക്കു രൂപംനൽകിയത്. കർമപരിപാടി ഫലവത്താകട്ടെയെന്നും ലഹരിവലയിൽനിന്നു നമ്മുടെ യുവതയെ മോചിപ്പിക്കട്ടെയെന്നും ആഗ്രഹിക്കുന്നു.

കേരളം ലഹരിമാഫിയയുടെ കരാളഹസ്തത്തിലമർന്നിട്ട് നാളുകുറെയായി. നഗരങ്ങൾമുതൽ ഗ്രാമങ്ങൾവരെ ലഹരിമരുന്നിന് അടിപ്പെട്ടവരെയും ഇവർക്ക് വിൽപ്പന നടത്തുന്നവരെയുംകൊണ്ടു നിറഞ്ഞുകഴിഞ്ഞു. നമ്മുടെ കൗമാരമാണ് ലഹരിക്കച്ചവടക്കാരുടെ പ്രധാന ഉന്നം. കോളേജ്-സ്കൂൾപരിസരങ്ങൾ ലഹരിവിൽപ്പനക്കാരുടെ വിഹാരകേന്ദ്രങ്ങളാണ്. ബസ് സ്റ്റോപ്പുകൾ, ബീച്ച് തുടങ്ങി ഏതുസ്ഥലവും ഇവരുടെ താവളമാണ്. ആവശ്യക്കാർ എവിടെയും ഇവരെ തേടിയെത്തുമെന്ന സ്ഥിതി. രാസലഹരിയുടെ വ്യാപനം വല്ലാത്ത ഭീതിദസാഹചര്യമാണു സൃഷ്ടിച്ചിരിക്കുന്നത്. രാസലഹരിയുടെ പല വകഭേദങ്ങൾ കേരളത്തിലെവിടെയും സുലഭമാണ്. സംസ്ഥാനത്തിനുപുറത്തുനിന്നാണ് ഇതെത്തുന്നത്. സംസ്ഥാനാന്തര റാക്കറ്റുകളെ പിടികൂടാൻ കേരള ഡി.ജി.പി. മറ്റു സംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാരുമായി നിരന്തരസമ്പർക്കംപുലർത്തണമെന്നു ശനിയാഴ്ചത്തെ യോഗത്തിൽ തീരുമാനമായിട്ടുണ്ട്. ഡാർക്ക് വെബ് പോലുള്ള ഓൺലൈൻ സംവിധാനങ്ങൾവഴി മയക്കുമരുന്നുകൾ സംസ്ഥാനത്ത് എത്തിക്കുന്ന ശൃംഖലകളുമുണ്ട്. ഇവയെയും ഫലപ്രദമായി നേരിടാൻ സാധിക്കണം.

പ്പറേഷൻ കുബേരഎന്ന പോലീസ് നടപടി മികച്ച ആശയമായിരുന്നു. എന്നാൽ, അന്നു രണ്ടുഘട്ടമായി നടപ്പാക്കിയ ദൗത്യത്തിൽ വൻകിടക്കാർ ഒഴിവാക്കപ്പെട്ടെന്നും ചെറുമീനുകളെമാത്രമാണു നടപടികൾക്കുവിധേയമാക്കിയതെന്നും ആക്ഷേപമുയർന്നിരുന്നു. മാത്രമല്ല, അന്നു രജിസ്റ്റർചെയ്ത കേസുകളിൽ ഒട്ടുമിക്കതിനും നിയമപരമായ നിലനിൽപ്പുണ്ടായതുമില്ല. സംസ്ഥാനത്തിന് പോലീസ് നടപടികൊണ്ട് ദീർഘകാലാടിസ്ഥാനത്തിലുള്ള നേട്ടമോ രക്ഷയോ ഉണ്ടായില്ലെന്നും ഇന്നു തിരിഞ്ഞുനോക്കുമ്പോൾ വ്യക്തമാകുന്നുണ്ട്. അങ്ങനെയൊരു അവസ്ഥ ഇപ്പോൾ പ്രഖ്യാപിച്ചതൂഫാൻ- നാർക്കോ ഹണ്ട്നടപടിക്ക് ഉണ്ടാകരുത്. ലഹരിവേട്ട ചെറുമീനുകളിലൊതുങ്ങാതിരിക്കാനുള്ള ശ്രദ്ധയുണ്ടാകണം. ലഹരിയുടെ ഉറവിടങ്ങളും വിപണനത്തിലെ കണ്ണികളുംതമ്മിലുള്ള ബന്ധം അറത്തുമാറ്റാൻ സാധിക്കണം. പോലീസ് വേട്ട മയക്കുമരുന്നുവിപണിയുടെ എല്ലാ തലങ്ങളിലുമെത്തുകയും അവയെ മുച്ചൂടും തകർക്കുകയുംവേണം. ആത്മാർഥതയാകണംതൂഫാൻ- നാർക്കോ ഹണ്ടിന്റെ ആത്മശക്തി.

 

പ്രൊഫ്. ജോൺ കുരാക്കാർ

 

No comments: