Pages

Sunday, May 3, 2026

മാളത്തിൽ നിന്ന് പുറത്തുചാടുന്ന പാമ്പുകൾ

 

മാളത്തിൽ നിന്ന് പുറത്തുചാടുന്ന പാമ്പുകൾ

 

മാളത്തിൽ നിന്ന്  പാമ്പുകൾ  പുറത്തു ചാടാൻ  ഒരു കാരണം  അമിതമായ ചൂട് തന്നെയാണ് . പാമ്പുകൾ മാളത്തിൽ നിന്ന് പുറത്തിറങ്ങാൻ വേറെയും  പല കാരണങ്ങൾ ഉണ്ടാകാം .കേരളത്തിൽ  അടുത്തകാലത്തായി നൂറുകണക്കിന് ആളുകളാണ്  പാമ്പു കടിയേറ്റ് മരിക്കുന്നത് .കു​ഞ്ഞു​ങ്ങ​ളു​ടേ​തു​ൾ​പ്പെ​ടെ ക​രി​നീ​ലി​ച്ച മൃ​ത​ദേ​ഹ​ങ്ങ​ൾ​ക്കു​മു​ന്നി​ൽ നാ​ട് അ​ല​മു​റ​യി​ടു​ന്പോ​ൾ, പി​ടി​കൂ​ടി​യ ആ​യി​ര​ക്ക​ണ​ക്കി​നു വി​ഷ​ജീ​വി​ക​ളെ നെ​ഞ്ചോ​ടു ചേ​ർ​ത്ത് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ താ​ലോ​ലി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം, വ​യ​നാ​ട് പ​യ്യ​ന്പ​ള്ളി പ​ട​മ​ല വീ​ട്ടു​പ​രി​സ​ര​ത്തു​നി​ന്ന് മൂ​ർ​ഖ​ൻ പാ​ന്പി​നെ​യും 25 വി​ഷ​ക്കു​ഞ്ഞു​ങ്ങ​ളെ​യും പി​ടി​ച്ച് സു​ര​ക്ഷി​ത​മാ​യി കാ​ട്ടി​ലെ​ത്തി​ച്ചു. കാ​ടെ​ന്നാ​ൽ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന് ഇ​ത്തി​രി മാ​റി എ​വി​ടെ​യെ​ങ്കി​ലും. പ​ല​യി​ട​ങ്ങ​ളി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ വി​ഷ​പ്പാ​ന്പു​ക​ളെ കു​തി​രാ​ൻ ക്ഷേ​ത്ര​പ​രി​സ​ര​ത്ത് തു​റ​ന്നു​വി​ട്ടെ​ന്നാ​രോ​പി​ച്ച് നാ​ട്ടു​കാ​ർ വ​നം​വ​കു​പ്പി​ന്‍റെ വാ​ഹ​നം ത​ട​ഞ്ഞ​തും ആരും മറന്നുകാണില്ല .മനുഷ്യർ ഉഷ്ണ രക്ത ജീവികളാണ്. നമ്മുടെ ശരീരോഷ്മാവ് കൃത്യമായ ഒരു റേഞ്ചിൽ നിലനിർത്തണം. അല്ലെങ്കിൽ നമ്മുടെ ആന്തരിക അവയവങ്ങൾ പ്രശ്നത്തിലാകും. തണുപ്പ് കൂടിയാൽ നമ്മുടെ ഉപാപചയ നിരക്ക് കൂട്ടി ശരീരം ചൂടാക്കും. ചൂട് പുറത്ത് കൂടിയാൽ വിയർപ്പിച്ച് ശരീരം തണുപ്പിക്കാൻ ശ്രമിക്കും. അതിനാൽ തണുപ്പ് കാലത്ത് കൂടുതൽ ഭക്ഷണം വേണ്ടി വരും. ഈ കത്തിക്കലിനും കൂടി വേണ്ടി. ചൂട് കാലം കൂടുതൽ വെള്ളം വേണം വിയർപ്പിക്കാൻ വേണ്ടി.എന്നാൽ ശീത രക്ത ജീവികൾക്ക് സ്വന്തമായി ശരീര താപനിയന്ത്രണം സാദ്ധ്യമല്ല. വിയർക്കില്ല, തണുത്ത് വിറക്കില്ല. നമ്മൾ, സസ്തനികളും പക്ഷികളും ആഹാരത്തിൽ നിന്ന് ഊർജ്ജം ഉൽപ്പാദിപ്പിച്ച് ആണ് ശരീരതാപനില ക്രമീകരിക്കുന്നത്. എന്നാൽ ഇവയ്ക്ക് അത് കഴിയില്ല. പകരം, ചുറ്റുപാടുമുള്ള താപനിലയ്ക്ക് അനുസരിച്ച് ഇവയുടെ ശരീരത്തിലെ ചൂടും മാറിക്കൊണ്ടിരിക്കും.പാമ്പ് മാത്രമല്ല, പല്ലിയും ഓന്തും മുതലയും തവളയും മീനും ആമയും പ്രാണികളും ഒക്കെ ശീതരക്ത ജീവികളാണ്. ശാസ്ത്രീയമായി ശീതരക്ത ജീവികളെ എക്റ്റോതെർമിക് (Ectothermic) ജീവികൾ എന്നാണ് പറയുക. നമ്മളെ പോലെ രാത്രി ചൂട് പുറത്ത് ഉണ്ട് എന്ന് വെച്ച് മാളത്തിനുള്ളിൽ എരി പൊരി സഞ്ചാരം വന്ന് വിയർത്ത് കുളിച്ച് പാവങ്ങൾ കാറ്റ് കൊള്ളാൻ പുറത്തിറങ്ങുകയൊന്നുമില്ല. എങ്കിൽ പകലല്ലെ കൂടുതലായി പുറത്ത് കാണേണ്ടത്. രാവിലെ ശരീരം ചൂടാക്കാൻ ഇവ പുറത്തിറങ്ങി വെയിൽ കൊള്ളുന്ന ശീലക്കാരാണ്.എങ്കിലേ മസിലുകളൊക്കെ ആക്‌ടീവ് ആവു. വേലിയിലും മറ്റും ഓന്ത് വായ തുറന്ന് വെയിൽ കായുന്നത് അതിനാണ്. ബാസ്കിങ് എന്ന് പറയും. മുതലകളും ഒക്കെ ഇങ്ങനെ വെയിൽകായാൻ പാറപ്പുറത്ത് വന്ന് കിടക്കുന്നത് കാണാം. ചൂടു കൂടിയാൽ ഇവ നേരിട്ട് വെയിൽ കൊള്ളാത്ത ഇടത്ത് ഒളിക്കും. വെള്ളമോ നനവോ തണുപ്പോ ഉള്ള ഇടത്തേക്ക് നീങ്ങും. നേരിട്ട് വെയിലടിക്കാത്ത മാളങ്ങളിലും വിടവുകളിലും ഇലകൾക്ക് അടിയിലും ഒക്കെ വിശ്രമിക്കും. അന്തരീക്ഷത്തിൽ ചൂട് കൂടുമ്പോൾ ശരീരവും ചൂടാകുന്നു.ശരീരം ചൂടാക്കാൻ ഊർജ്ജം ചെലവാക്കാത്തതിനാൽ, ഇവയ്ക്ക് സമാന വലുപ്പമുള്ള ഉഷ്ണരക്ത ജീവികളെ അപേക്ഷിച്ച് വളരെ കുറച്ച് ഭക്ഷണം മതിയാകും. ഒരു പാമ്പ് ആഴ്ചയിൽ ഒരിക്കലോ മാസത്തിൽ ഒരിക്കലോ മാത്രം ഭക്ഷണം കഴിക്കുന്നത് ഇതുകൊണ്ടാണ്.ഇപ്പോൾ പാമ്പുകൾ മാളത്തിൽ നിന്ന് പുറത്ത് ഇറങ്ങുന്നത് ചൂട് കൂടിയത് കൊണ്ട് മാത്രമല്ല. ഭക്ഷണം കിട്ടുന്ന ഇടം തേടി അവ ഇഴഞ്ഞ് വരും..അത് എലിയാകാം , പല്ലിയാവാം , പാമ്പാവാം. ചുറ്റും വരണ്ട് കിടക്കുമ്പോൾ വെള്ളം തേടി വരും, തണുപ്പ് തേടി വരും. തണുപ്പ് കാലമാണെങ്കിൽ നമ്മൾ കിടക്കുമ്പോൾ നമ്മുടെ ചൂട് തേടി വരും പുതപ്പിനുള്ളിൽ കേറും. ഇപ്പോൾ പ്രജനന കാലം ആണ്. വിരിഞ്ഞിറങ്ങുന്ന കുട്ടികൾ ഭക്ഷണ മത്സരം ഒഴിവാക്കാനായി കൂട്ടമായി കഴിയാതെ ദൂരേക്ക് നീങ്ങും. വിഷപ്പാമ്പുകളുടെ കുഞ്ഞുങ്ങൾക്കും മനുഷ്യനെ കൊല്ലാൻ മാത്രം വിഷമുണ്ടാവും.

പരിസരം വൃത്തിയാക്കുക വീടിന് ചുറ്റുമുള്ള കാടുകളും പുല്ലുകളും വെട്ടിത്തെളിക്കുക. പാമ്പുകൾക്ക് ഒളിച്ചിരിക്കാൻ ഇടം നൽകരുത്.വിറക്, കല്ല് കൂനകൾ വീടിനോട് ചേർന്ന് വിറകോ കല്ലുകളോ കൂട്ടിയിടരുത്. ഇവ പാമ്പുകളുടെ ഇഷ്ടതാവളങ്ങളാണ്.

ഭക്ഷണ അവശിഷ്ടങ്ങൾ ഭക്ഷണാവശിഷ്ടങ്ങൾ അലക്ഷ്യമായി ഇടരുത്. ഇത് എലികളെ ആകർഷിക്കും, എലികളെ പിടിക്കാൻ പാമ്പുകളെത്തും.വിടവുകൾ അടയ്ക്കുക വാതിലുകൾക്ക് താഴെയുള്ള വിടവുകൾ, ജനൽ വലകൾ (Nets), പൈപ്പുകൾ എന്നിവയിലൂടെ പാമ്പ് കയറാൻ സാധ്യതയുണ്ട്. ഇവ കൃത്യമായി അടയ്ക്കുക.പാമ്പിനെ കണ്ടാലുടൻ പരിഭ്രമിച്ച് ഓടുകയോ അതിനെ ഉപദ്രവിക്കാൻ ശ്രമിക്കുകയോ ചെയ്യരുത്.പാമ്പിൽ നിന്നും കുറഞ്ഞത് 5 അടി ദൂരമെങ്കിലും മാറി നിൽക്കുക. പാമ്പ് പ്രകോപിതനായാൽ മാത്രമേ സാധാരണയായി ആക്രമിക്കാറുള്ളൂ.പാമ്പ് എങ്ങോട്ടാണ് പോകുന്നത് എന്ന് ദൂരെ നിന്ന് നിരീക്ഷിക്കുക.

പാമ്പിനെ പിടിക്കാനോ കൊല്ലാനോ സ്വയം ശ്രമിക്കരുത്. ഉടൻ തന്നെ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിനെയോ ലൈസൻസുള്ള പാമ്പ് പിടുത്തക്കാരെയോ വിവരമറിയിക്കുക.കേരളത്തിൽ 'Sarpa' (സർപ്പ) എന്ന മൊബൈൽ ആപ്പ് വഴി നിങ്ങൾക്ക് അടുത്തുള്ള പാമ്പ് പിടുത്തക്കാരുടെ സേവനം തേടാം.പാമ്പ് കടിയേറ്റാൽ ഒരിക്കലും പരിഭ്രമിക്കരുത്. പാമ്പ് കടിയേറ്റ ഭാഗം അധികം അനക്കാതെ വയ്ക്കുക. മുറിവേറ്റ ഭാഗത്തിന് മുകളിൽ മുറുക്കി കെട്ടുകയോ, മുറിവ് കീറി രക്തം കളയാനോ ശ്രമിക്കരുത്.എത്രയും വേഗം ആന്റി വെനം (Anti-venom) സൗകര്യമുള്ള അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുക എന്നതാണ് ഏറ്റവും പ്രധാനം.

 

പ്രൊഫ്. ജോൺ കുരാക്കാർ

 

 

No comments: