Pages

Saturday, May 30, 2026

അനുദിനം ഉയരുന്ന ഇന്ധന വില സാധാരണക്കാരുടെ ജീവിതത്തെ ദുരിതത്തിലാക്കും

 

അനുദിനം ഉയരുന്ന ഇന്ധന വില സാധാരണക്കാരുടെ ജീവിതത്തെ ദുരിതത്തിലാക്കും


 

രാജ്യത്ത്  2026മേയ് 15-ന് രണ്ട് രൂപയും, 17-ന് ഒരു രൂപയും, 23-ന് വീണ്ടും ഒരു രൂപയും വർധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ 26ന് രണ്ട് രൂപ വർധിപ്പിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയിൽ പ്രകൃതിവാതകത്തിനുണ്ടായ വിലവർധനവും ഇറക്കുമതി ചെലവ് കൂടിയതുമാണ് വില കൂട്ടാൻ കാരണമെന്ന് കമ്പനികൾ വ്യക്തമാക്കുന്നു.

അനുദിനം ഇന്ധനവില  ഇങ്ങനെ കൂടുകയാണ്. കഴിഞ്ഞ പതിനൊന്ന് ദിവസത്തിനകം നാലാം തവണയും എണ്ണക്കമ്പനികൾ ഇന്ധനവില കൂട്ടി. പെട്രോളിന് ലിറ്ററിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് കഴിഞ്ഞ ദിവസം വർദ്ധിപ്പിച്ചത്. ഇതോടെ പെട്രോളിന് 7.35 രൂപയുടെയും ഡീസലിന് 7.53 രൂപയുടെയും ആകെ വർദ്ധനയാണുണ്ടായത്. നികുതികളും ചേരുമ്പോൾ 10 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഡീസലിന്റെ വില ലിറ്ററിന് 100 രൂപയ്ക്ക് മുകളിൽ എത്തിയത് ചരക്ക് കൂലിയും ഗതാഗതച്ചെലവും സ്വാഭാവികമായും കൂടാൻ ഇടയാക്കുകയും അത് അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന്റെ രൂപത്തിൽ സാധാരണ ജനങ്ങളുടെ ജീവിതത്തെ പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നു. പശ്ചിമേഷ്യയിലെ ഇനിയും പരിഹരിച്ചിട്ടില്ലാത്ത പ്രതിസന്ധിയാണ് പ്രധാനമായും ഇത്തരമൊരു അവസ്ഥ രാജ്യത്ത് സൃഷ്ടിച്ചിരിക്കുന്നത്.petrolവീണ്ടും ഇന്ധന ഷോക്ക് : പെട്രോൾ, ഡീസൽ വില 90 പൈസ കൂട്ടി

കൊച്ചി: പൊതുമേഖല എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ എന്നിവയുടെ വില ലിറ്ററിന് 90 പൈസകൂടി കൂട്ടി.രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില ഉയർന്നതിനെത്തുടർന്ന് നഷ്ടം നികത്തുന്നതിന്റെ ഭാഗമായാണ് എണ്ണക്കമ്പനികൾ വില ഉയർത്തുന്നത്. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം

തടസപ്പെടുത്തുന്നതും രാജ്യത്ത് പാചക വാതക, ഇന്ധന പ്രതിസന്ധി രൂക്ഷമാക്കുന്നു. ഇന്ധനത്തിന്റെ വിലയിൽ പകുതിയും കേന്ദ്ര, സംസ്ഥാന നികുതികളാണ്. എല്ലാ സർക്കാരുകളുടെയും ഏറ്റവും വലിയ വരുമാന മാർഗങ്ങളിലൊന്നാണിത്. അതിനാൽ പ്രതിസന്ധിയുടെ എല്ലാ ഭാരവും ജനങ്ങളുടെ മേൽ വരുന്നത് ഒഴിവാക്കാൻ നികുതിയിൽ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും ഒരുപോലെ കഴിയുന്നത്ര കുറവ് വരുത്താനുള്ള തീരുമാനമാണ് ആദ്യം എടുക്കേണ്ടത്. അതൊരു ഹ്രസ്വകാല ആശ്വാസ നടപടിയാകും. എന്നാൽ, ദീർഘകാല പദ്ധതികൾ നടപ്പാക്കി ഇത്തരം പ്രതിസന്ധികൾ എങ്ങനെ ഒഴിവാക്കാമെന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ട സന്ദർഭം കൂടിയാണിത്.വിലക്കയറ്റത്തിന്റെ ആഘാതം കുറയ്ക്കാൻ ജനങ്ങളും പുതിയ മാർഗങ്ങൾ സ്വീകരിക്കേണ്ടതും അതിനെ സർക്കാർ പ്രോത്സാഹിപ്പിക്കേണ്ടതും ആവശ്യമാണ്. ഇന്ധന ചെലവ് കൂടുമ്പോൾ ഓട്ടോ, ബസ്, ട്രെയിൻ തുടങ്ങിയ ഗതാഗത മാർഗങ്ങളുടെ ചെലവ് കൂടുന്നത് സാധാരണക്കാരന്റെ കുടുംബ ബഡ്ജറ്റിനെ താളം തെറ്റിക്കും. ഇത് അതിജീവിക്കാൻ വിദഗ്ദ്ധർ പല മാർഗങ്ങളും ഉപദേശിക്കാറുണ്ട്. അതിൽ ഏറ്റവും പ്രധാനം ഒരേ സ്ഥലത്തേക്ക് ഓട്ടോയിലും ടാക്സിയിലും മറ്റും ഷെയർ ചെയ്ത് യാത്ര ചെയ്യാൻ തയ്യാറാകുക എന്നതാണ്. അങ്ങനെ വരുമ്പോൾ ഓട്ടോയിൽ മുപ്പത് രൂപയുടെ ദൂരം മൂന്നുപേർ ഷെയർ ചെയ്യുമ്പോൾ ഒരാൾക്ക് പത്തു രൂപയേ ചെലവ് വരൂ. അതുപോലെ ഒരേ സ്ഥലത്തുനിന്നും പതിവായി ഓഫീസിൽ പോകുന്നവർ ചേർന്ന് എല്ലാ ദിവസവും സ്വന്തം കാറിൽ ഒറ്റയ്ക്ക് പോകുന്നത് ഒഴിവാക്കി കാർപൂളിംഗ് രീതികൾ സ്വീകരിക്കണം. അതോടൊപ്പം പൊതുഗതാഗതത്തിന്റെ സൗകര്യം ആധുനിക രീതിയിൽ മെച്ചപ്പെടുത്താൻ സർക്കാർ തയ്യാറാകണം.ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇന്ധനം വേണ്ടിവരുന്നത് വാഹനങ്ങളുടെ ഉപയോഗത്തിനായാണ്. ഇലക്ട്രിക് കാറുകളുടെ കടന്നുവരവ് ഇതിനൊരു പരിഹാരമാകുന്ന രീതിയിൽ വർദ്ധിക്കേണ്ടതുണ്ട്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില കൂടുമ്പോൾ എണ്ണക്കമ്പനികൾ വില കൂട്ടുമെങ്കിലും കുറയുമ്പോൾ അതനുസരിച്ചുള്ള വില കുറയ്ക്കാറില്ല. നേരത്തേ ഉണ്ടായ നഷ്ടം നികത്താനാണിതെന്നാണ് കമ്പനികളുടെ വാദം. ഇത് മാർക്കറ്റ് തത്വങ്ങൾക്ക് നിരക്കുന്നതല്ല. രീതിയിലും മാറ്റം ഉണ്ടാകേണ്ടതാണ്. വിലക്കയറ്റം പിടിച്ചുനിറുത്താൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഭക്ഷ്യവിതരണ വകുപ്പുകൾ മാർക്കറ്റിൽ ശക്തമായ ഇടപെടലുകൾ നടത്തേണ്ട സന്ദർഭം കൂടിയാണിത്. ചെലവ് കൂടുകയും വരവ് അതിനനുസരിച്ച് കൂടാതിരിക്കുകയും ചെയ്യുമ്പോൾ ജനങ്ങളുടെ ജീവിതം ദുസഹമാകും. സ്വാഭാവികമായും ഇതിന്റെ കുറ്റം അവർ സർക്കാരിലാവും കാണുക. ഇത് മുൻകൂട്ടി മനസിലാക്കിയുള്ള ആശ്വാസ നടപടികളാണ് ഭരണകർത്താക്കളിൽ നിന്ന് അടിയന്തരമായി ഉണ്ടാകേണ്ടത്.

 

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. സിഎൻജിക്ക് കിലോ രണ്ട് രൂപയാണ് കൂട്ടിയത്. ആഴ്ചയിൽ തന്നെ രണ്ടാംതവണയാണ് സിഎൻജി വില വർധിപ്പിക്കുന്നത്.

 

അതേസമയം, ഗാർഹിക പൈപ്പുകൾ വഴി വിതരണം ചെയ്യുന്ന പിഎൻജിയുടെ വില 50 പൈസ വർധിപ്പിച്ചു. സിഎൻജിയുടെ വില മുംബൈയിൽ കിലോയ്ക്ക് 86 രൂപയിലെത്തി. കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ സിഎൻജിയുടെ നിരവധി തവണയാണ് വില വർധിപ്പിച്ചത്.തുടർച്ചയായുണ്ടാകുന്ന വിലവർധന സാധാരണക്കാരെയും ഓട്ടോ- ടാക്സി ഡ്രൈവർമാരെയും വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇന്ധനവില വർധനവിനെതിരെ ഡൽഹിയിൽ വിവിധ ട്രാൻസ്പോർട്ട് യൂണിയനുകളുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്.സിഎൻജി വില ഉയരുന്ന സാഹചര്യത്തിൽ ഓട്ടോ- ടാക്സി നിരക്കുകൾ പരിഷ്കരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. പെട്രോൾ, ഡീസൽ വിലയും വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സിഎൻജി ഉപഭോക്താക്കൾക്കും അധികഭാരം നേരിടേണ്ടി വരുന്നത്.അനുദിനം ഉയരുന്ന ഇന്ധന വില സാധാരണക്കാരുടെ ജീവിതത്തെ ദുരിതത്തിലാക്കും

 

പ്രൊഫ്. ജോൺ കുരാക്കാർ

 

 

 

 

 

 

No comments: