പ്രഥമ പാലിയേക്കര ജോർജ്ജിയൻ പുരസ്കാരം തിരുവതാംകൂർ കുടുംബാംഗം ശ്രീ അവിട്ടം തിരുനാൾ പ്രിൻസ് ആദിത്യവർമ്മയ്ക്
തിരുവല്ല പാലിയേക്കര സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവക നൽകുന്ന പ്രഥമ പാലിയേക്കര ജോർജ്ജിയൻ പുരസ്കാരം തിരുവതാംകൂർ കുടുംബാംഗം ശ്രീ അവിട്ടം തിരുനാൾ പ്രിൻസ് ആദിത്യവർമ്മയ്ക് വിശുദ്ധ കുർബ്ബാനനന്തരം മലങ്കര സഭയുടെ മലബാർ ഭദ്രാസന മെത്രാപ്പോലീത്ത അഭി ഗീവർഗീസ് മാർ പക്കോമിയോസ് തിരുമേനി നൽകി ആദരിച്ചു
പാലിയേക്കര ഇടവകയും തിരുവതാംകൂർ രാജകുടുംബവുമായുള്ള അഭേദ്യ ബന്ധം പരിഗണിച്ചാണ് പ്രിൻസ് ആദിത്യവർമ്മയെ ആദ്യ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. രണ്ടു നൂറ്റാണ്ട് മുൻപ് പാലിയേക്കര ദേവാലയം അഗ്നിക്കിരയായി.അന്നു ഇടവക ജനങ്ങളുടെ ആവശ്യം പരിഗണിച്ചു കേണൽ മൺറോയുടെ സഹായത്തോടെ തിരുവതാംകൂർ ഭരണാധികാരി റാണി സേതുലക്ഷ്മിഭായി ദാനമായി നൽകിയ 16 ഏക്കറും പണവും ഉപയോഗിച്ചാണ് 1815 ൽ നിലവിലെ ദേവാലയം സ്ഥാപിച്ചത്
Prof. john kurakar

No comments:
Post a Comment