മാസപ്പടി വാങ്ങയത് ആര് ?
തെരുവിൽ പോലീസിന്റെ അടി വാങ്ങിയത് ആര്?
?
ഏതു സമരത്തിലും അടികൊള്ളുന്നതും കേസിൽ അകപെടുന്നതും പാവപെട്ട ദലിതവിഭാഗം കുട്ടികളാണ് .കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞിറങ്ങിയ ഇഡി ഉദ്യോഗസ്ഥരുടെ കാറിന് നേരെയുണ്ടായ ആക്രമണത്തില്‍ വിശദീകരണം നല്കാൻ ഡിജിപി റവാഡ ചന്ദ്രശേഖർ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വീട്ടില് എത്തി .. ആഭ്യന്തര മന്ത്രി ഡിജിപിയില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. പിന്നാലെയാണ് നേരിട്ട് കാണാൻ ഡിജിപി എത്തിയത്. ഇന്റലിജൻസ്
ഐജി പി. വിജയൻ, ഉപദേഷ്ടാവ് മുൻ ഡിജിപി ഹേമചന്ദ്രൻ എന്നിവരും എത്തി.ഇന്നലെയുണ്ടായത് ആഭ്യന്തര വകുപ്പിന് വലിയ നാണക്കേടാണെന്നും വിലയിരുത്തുന്നതും. ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടതില്‍ കേന്ദ്ര സർക്കാറും ഗവർണറും വിശദീകരണം തേടിയിരുന്നു. ഇതിന് മറുപടി നല്കാൻ ആഭ്യന്തര വകുപ്പിന് ബാധ്യതയുണ്ട്. വീഴ്ച കണ്ടെത്തുന്നതുള്പ്പെടെയുള്ള കാര്യത്തില്‍ ഇന്നത്തെ യോഗത്തില്‍ ചർച്ചയാകും.ഇ ഡിക്കെതിരെ ഉണ്ടായത് ആസൂത്രിത ആക്രമണമാണെന്നും കർശന നടപടിയെടുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആളുകള്‍ കൂടിയപ്പോള്‍ ക്രമസമാധാന പരിപാലനത്തിന് പൊലീസ് ഇടപെട്ടു. പൊലീസില്‍ കുറ്റമില്ലെന്നും പൊലീസ് സമയോചിതമായി ഇടപെട്ടുവെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.രണ്ട് കമ്പനികൾ - എക്സലോജിക്കും
സി എം ആർ എൽ ലും - തമ്മിൽ നടന്ന സാമ്പത്തിക ഇടപാടുകൾ..... ഇവരുടെ കൊടുക്കൽ വാങ്ങലുകളിൽ
എന്തൊക്കെയോ പൊരുത്തക്കേടുകൾ എഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
കണ്ടെത്തുന്നു.
അതിനുള്ള നടപടികളുമായി ED മുമ്പോട്ട് നീങ്ങുമ്പോൾ ഈ കമ്പനികൾ കോടതിയെ സമീപിച്ച് നടപടികൾക്ക് സ്റ്റേ വാങ്ങുന്നു. രണ്ടുദിവസം മുമ്പ് കോടതി തന്നെ നടപടികൾ ആവാം എന്ന് ED യ്ക്ക് അനുവാദം നൽകുന്നു. കോടതി നിർദ്ദേശപ്രകാരം
ഇ ഡി ഈ കമ്പനികളുടെ ഉടമസ്ഥരുടെ വീടുകളിൽ റെയ്ഡ് നടത്തുന്നു. പല രേഖകളും കണ്ടെത്തുന്നു. ഇതല്ലേ നടന്നത് . ഇതിൽ എന്താണ് രാഷ്ട്രീയം ഉള്ളത് ? സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ
അത് ഇ. ഡി. കണ്ടെത്തട്ടെ.
അതിന് നാട്ടിൽ മുഴുവൻ പ്രതിഷേധവും അക്രമവും ഉണ്ടാക്കിയിട്ട് എന്ത് കാര്യം ??? ഈ കമ്പനികൾ കുറ്റക്കാർ അല്ലെങ്കിൽ നിയമപരമായി അവർ ഈ വിഷയം കൈകാര്യം ചെയ്യട്ടെ. അതിലേക്ക് കേരളത്തിലെ സർക്കാരിനെയും
ജനങ്ങളെയും വലിച്ചിഴച്ചിട്ടെന്തു കാര്യം ?വീണ വിജയന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു ; 12 അക്കൗണ്ടുകളിലായി ഉണ്ടായിരുന്നത് 8.36 കോടി രൂപ'ഇ ഡിയെ ആരും ആക്രമിച്ചിട്ടില്ല, ഇതൊരു ആക്രമണമേ അല്ല, ഭൂതക്കണ്ണാടി വെച്ചു നോക്കിയാലും ഒരു അനിഷ്ട സംഭവവും ഉണ്ടായിട്ടില്ല: എം സ്വരാജ്പറഞ്ഞു.ഇ.ഡിയുടെ വാഹനം ആക്രമിക്കപ്പെട്ടത് തികച്ചും യാദൃശ്ചികം: എളമരം കരീംപറഞ്ഞു
ബിനീഷ് കോടിയേരിയും വീണ വിജയനും തമ്മിൽ എവളരെ വ്യത്യസ്തമായിട്ടാണ്
നേതാക്കൾ കാണുന്നത്ഇന്ന് ED വന്നത് 10 കൊല്ലം കേരളത്തിന്റെ
മുഖ്യമന്ത്രി ആയിരുന്ന പിണറായി വിജയന്റെ വീട്ടിലാണ് ഇതിൽ രാഷ്ട്രീയ പ്രേരണയാണ് ഭീകരവാദ രാഷ്ട്രീയത്തിന്റെ നിഴൽ പിടിച്ചാണ് അവർ എത്തിയത് എന്ന്
ഇടതു പക്ഷ നേതാക്കൾ പറയുന്നു .സഖാവ് കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി ആയിരിക്കുമ്പോഴാണ് ഇളയ മകന്റെ പേരിൽ സഖാവ് ബിനീഷ് കോടിയേരിയുടെയും ഭാര്യയുടെയും പേരിൽ പരാതി പോകുന്നതും ED അന്വേഷിച്ച് എത്തുന്നതും അതിനെ സഖാവ് കോടിയേരി അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെ എന്ന് പറയുകയും ED യുടെ കയ്യിൽ നിന്നും രേഖകൾ ഒന്നും ലഭിച്ചില്ല എന്ന് പറഞ്ഞ് എഴുതി മേടിക്കുന്നത്
കാര്യങ്ങളൊക്കെ
മലയാളികൾക്ക് നന്നായി അറിയാം . എന്നിട്ടും തെരുവിൽ കിടന്ന് തല്ലു കൊള്ളുന്ന പാവപെട്ട പിള്ളേര് മനസ്സിലാക്കേണ്ട കാര്യം, നിങ്ങളുടെ ദാരിദ്ര്യം മൂലം ഉണ്ടായ വൈരാഗ്യത്തെ വിപ്ലവം എന്ന തെറ്റിദ്ധരിപ്പിച്ച്, നിങ്ങളുടെ ചോരത്തിളപ്പിനെ സ്വന്തം പാർട്ടി വളർത്താൻ ഉപയോഗിക്കുന്ന വെറും ഗുണ്ടാ സംഘത്തിന് വേണ്ടിയാണ് നിങ്ങൾ തെരുവിൽ കിടന്ന് അടി കൊള്ളുന്നത്.
ഈ കൂട്ടത്തിൽ ഒരു നേതാവിന്റെയും മകൻ ഉണ്ടാവില്ല. അവരൊക്കെ സ്വാശ്രയ കോളേജിലും സിബിഎസ്ഇയും ഒക്കെ പഠിച്ചു നന്നായി മുന്നോട്ടു പോകും.. നീയൊക്കെ പോലീസിന്റെ ലാത്തിയുടെ മീൻനാറ്റവും മണത്ത്.. കേസും കോടതിയും ദാരിദ്ര്യവുമായി അലഞ്ഞു നടക്കും.. കൂട്ടത്തിലെ ഏറ്റവും വലിയ ഗുണ്ടയും മണ്ടത്തരം പറയുന്നവനും നേതാവും ആകും...ED ആക്രമിച്ചവർക്ക്
എതിരെ കേസ് വരും . പോലീസ് അക്രമം കാട്ടിയവരുടെ വീടുകളിൽ എത്തിക്കൊണ്ടിരിക്കുന്നു , അക്രമികളുടെ ചിത്രവും തള്ളി തകർക്കുന്ന ചിത്രവും പുറത്തതായിട്ടുണ്ട് .കണ്ടാലറിയുന്ന പേരുടെയും പേരിൽ കേസ് ഉണ്ടാകും . പാർട്ടി ഇതിനു വലിയ വില കൊണ്ടുക്കേണ്ടി വരും വരും ദിവസങ്ങളിൽ കൂടുതൽ
അറസ്റ്റുണ്ടാകാൻ
സാധ്യതയുണ്ട് .
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment