Pages

Wednesday, May 13, 2026

ഹൈ കമാൻഡ് കേരളത്തിന്റെ ഐക്യം തകർക്കരുത്

 

ഹൈ കമാൻഡ്  

കേരളത്തിന്റെ ഐക്യം തകർക്കരുത്

 

ഇത്രയും നല്ല ഒരു വിജയം കൂട്ടായ പ്രവർത്തനത്തിൽ കൂടി യു ഡി എഫിന് ഉണ്ടാക്കി കൊടുത്തിട്ട് അതിന്റെ  മുഴുവൻ ശോഭയും കെടുത്തിയതിന് പ്രധാന ഉത്തരവാദി  ആരാണ് ?  എം.പി ആയ കെ സി വേണുഗോപാലനെ   മുഖ്യമന്ത്രി പദവിയിലേക്ക് വരുമെന്ന  സൂചനയാണ്  വൻ  വിജയത്തിന്റെ  ശോഭ  കെടുത്തിയത്. കേരളത്തിൽ ഒരു സ്ഥാനവും താൻ ആഗ്രഹിക്കുന്നില്ല എന്ന് രണ്ടാഴ്ച മുൻപ് വരെ തുടർച്ചയായി പറഞ്ഞിട്ട് ഒരു അവസരം വന്നപ്പോൾ ചാടി വീണതാണു  കുഴപ്പത്തിന് കാരണം  ഇപ്പോഴത്തെ  നില  ഇനിയും തുടന്നാൽ കേരളത്തിലും കോൺഗ്രസ് ഇല്ലാതെ ആകും. അവരുടെ കുഴി അവർ തന്നെ തോണ്ടുകയാണ് .

നാടുനയിക്കാൻ  വി .ഡി  സതീശൻ തന്നെ യോഗ്യൻ .ഇടതിന് എതിരെ പോരാടി  പഴിയും തെറിയും  കേട്ട്  102 സീറ്റ്  നേടിയവനെ  വിലകുറിച്ചു കാണുന്നത്  ആർക്കും നല്ലതല്ല  . എം.എൽ.  മാരുടെ എണ്ണം മാത്രമല്ല    ജനവികാരവും ,ഘടകക്ഷികളുടെ  നിലപാടും കണക്കിലെടുക്കണം . ജനങ്ങളുടെ വിശ്വാസം ഇല്ലാത്തിടത്ത് നേതൃത്വം  ഉണ്ടാവില്ല .ലീഗിന് ഇവിടെ എന്തുകാര്യം എന്ന് ചോദിക്കുന്നവരുടെ  മാനസിക അവസ്ഥ പരിശോധിക്കണം 'പടനയിച്ചവനും പടയ്ക്കു മുമ്പിൽ നിന്നവനും, പ്രവർത്തി പരിചയം ഉള്ളവനും  സീനിയോട്ടിയുള്ളവനും ഒക്കെ കോൺഗ്രസിൽ ഉണ്ട് ' കേരളത്തിൽ നിലനിൽക്കുന്ന ജനഹിതം മനസ്സിലാക്കിയും  തീരുമാനമെടുക്കണം. " മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടു പോയി " എന്ന രീതി  ഉണ്ടാകരുത് .

 

പ്രൊഫ്.ജോൺ കുരാക്കാർ

 

 

 

No comments: