Pages

Wednesday, April 8, 2026

ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ഭയപ്പെടുത്താൻ ശ്രമിക്കരുത്

 

ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ഭയപ്പെടുത്താൻ  ശ്രമിക്കരുത്

എ​ഫ്സി​ആ​ർ​എ നി​യ​മ​ഭേ​ദ​ഗ​തി പ്ര​ധാ​ന​മാ​യും  ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ക്രൈ​സ്ത​വ സ​ഭ​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കുന്നു . പ്രശ്‌നം  പരിഹരിക്കുന്നതിഞ്ഞു പകരം  ക്രൈസ്തവരെ  കുറ്റപ്പെടുത്താനാണ് ബി​ജെ​പി നി​രീ​ക്ഷ​ക​രും അ​നു​കൂ​ലി​ക​ളും സ​മൂ​ഹ​മാ​ധ്യ​ങ്ങ​ളി​ൽ  കൂടി സശ്രമിക്കുന്നത് .

ക്രൈ​സ്ത​വ​രു​ടെ ആ​ശ​ങ്ക​ക​ളെ നു​ണ​പ്ര​ചാ​ര​ണ​ങ്ങ​ളും ഭീ​ഷ​ണി​യും ദു​രാ​രോ​പ​ണ​ങ്ങ​ളും​കൊ​ണ്ട് വെ​ല്ലു​വി​ളി​ക്കു​ന്ന രാ​ഷ്‌​ട്രീ​യം ശരിയല്ല .അ​ഴി​മ​തി​ക്കാ​രാ​ണു ഭ​യ​പ്പെ​ടു​ന്ന​തെ​ന്നു  ചില നേതാക്കൾ പറയുന്നു .ക്രൈ​സ്ത​വ​സ​ഭ​ക​ളെ ത​ട്ടി​പ്പു​കാ​രാ​യി അ​ട​ച്ചാ​ക്ഷേ​പി​ക്കാ​നു​ള്ള സം​ഘ​പ​രി​വാ​ർ ശ്ര​മ​ങ്ങ​ൾ അ​വ​രു​ടെ പാ​വ​ക്കൂ​ത്തു ക​ന്പ​നി​ക​ളും ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം വി​ദേ​ശ​ഫ​ണ്ട് കൈ​പ്പ​റ്റു​ന്ന ചി​ല ഹൈ​ന്ദ​വ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു പേ​ടി​യി​ല്ല​ത്രേ. ഇ​വ​ർ ചൂ​ണ്ടി​ക്കാ​ണി​ച്ച ഏ​താ​നും സ്ഥാ​പ​ന​ങ്ങ​ൾ​ക്കു മാ​ത്ര​മ​ല്ല, ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ക​ണ്ണി​ലെ ക​ര​ട​ല്ലാ​ത്ത ഒ​രു ഹി​ന്ദു​സം​ഘ​ട​ന​യ്ക്കും ആ ​ഭീ​തി​യി​ല്ല. ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള അ​ഴി​മ​തി​യാ​രോ​പ​ണ​ങ്ങ​ളൊ​ന്നും ഇ​ഡി (എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്) യു​ടെ റ​ഡാ​റി​ൽ വ​രാ​റു​മി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് ബോ​ണ്ട് കേ​സി​ൽ സു​പ്രീം​കോ​ട​തി​യ​ല്ലേ ബി​ജെ​പി​യു​ടെ അ​ഴി​മ​തി​വി​രു​ദ്ധ നാ​ട​കം പൊ​ളി​ച്ച​ത്.

ബോ​ണ്ട് വ​ഴി ബി​ജെ​പി​ക്കു കോ​ടി​ക​ൾ കൊ​ടു​ത്ത​വ​ർ​ക്കെ​തി​രേ മു​ന്പു​ണ്ടാ​യി​രു​ന്ന അ​ഴി​മ​തി​യാ​രോ​പ​ണ​ങ്ങ​ളു​ടെ സ്ഥി​തി എ​ന്താ​ണ്? മ​റ്റു പാ​ർ​ട്ടി​ക​ളി​ൽ​നി​ന്നു ബി​ജെ​പി​യി​ൽ ചേ​ർ​ന്ന നേ​താ​ക്ക​ൾ​ക്കെ​തി​രേ​യും തു​ട​ർ​ന​ട​പ​ടി​യി​ല്ല. പ്ര​തി​പ​ക്ഷ​ത്തെ​യ​ല്ലാ​തെ ഏ​ത് അ​ഴി​മ​തി​ക്കാ​രെ​യാ​ണ് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ബി​ജെ​പി ഭ​ര​ണ​ത്തി​ൽ വേ​ട്ട​യാ​ടി​യി​ട്ടു​ള്ള​ത്. ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന അ​ര​വി​ന്ദ് കേ​ജ്‌​രി​വാ​ളി​നെ അ​ഴി​മ​തി​ക്കേ​സി​ൽ പെ​ടു​ത്തി ജ​യി​ലി​ല​ട​ച്ച് ബി​ജെ​പി അ​ധി​കാ​രം പി​ടി​ച്ചു. ഒ​ന്നി​നും ഒ​രു തെ​ളി​വു​മി​ല്ലെ​ന്നു ക​ണ്ടെ​ത്തി വി​ചാ​ര​ണ തു​ട​ങ്ങു​ന്ന​തി​നു മു​ന്പു​ത​ന്നെ പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി പ്ര​തി​ക​ളെ വെ​റു​തേ വി​ട്ട​ത് ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ്. പ​ക്ഷേ, ഡ​ൽ​ഹി ഭ​ര​ണം അ​പ്പോ​ഴേ​ക്കും ബി​ജെ​പി​യു​ടേ​താ​യി.മോ​ദി സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ​ത്തെ 10 വ​ർ​ഷ​ത്തി​നി​ടെ ഇ​ഡി ര​ജി​സ്റ്റ​ർ ചെ​യ്ത 193 കേ​സു​ക​ളി​ൽ ശി​ക്ഷാ​ന​ട​പ​ടി​യു​ണ്ടാ​യ​ത് വെ​റും ര​ണ്ടെ​ണ്ണ​ത്തി​ലാ​ണ്. രാ​ഷ്‌​ട്രീ​യ​പ്പോ​രി​ന് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ ഉ​പ​യോ​ഗി​ക്കു​ന്ന​ത് എ​ന്തി​നാ​ണെ​ന്നു സു​പ്രീം​കോ​ട​തി ചോ​ദി​ച്ച​ത് 2025 ജൂ​ലൈ​യി​ലാ​ണ്. ഫെ​ഡ​റ​ല്‍ ത​ത്വ​ങ്ങ​ള്‍ ലം​ഘി​ച്ച് എ​ല്ലാ പ​രി​ധി​യും വി​ട്ടാ​ണ് ഇ​ഡി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്നു പ​റ​ഞ്ഞ​ത് 2024 മേ​യി​ൽ. തെ​ളി​വി​ല്ലാ​തെ അ​ടി​സ്ഥാ​ന​ര​ഹി​ത ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​ത് ഇ​ഡി പ​തി​വാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് 2025 മേ​യി​ൽ ഛത്തീ​സ്‌​ഗ​ഡ്‌ മ​ദ്യ​കും​ഭ​കോ​ണ കേ​സി​ൽ ജ​സ്‌​റ്റീ​സ്‌ അ​ഭ​യ്‌ എ​സ്‌. ഓ​ഖ​യു​ടെ ബെ​ഞ്ച്‌ പ​റ​ഞ്ഞ​ത്.

മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന​നി​യ​മ​ത്തി​ന്‍റെ കാ​ര്യ​മെ​ടു​ക്കൂ. ആ​രാ​ണ് നി​ര​ന്ത​രം കേ​സി​ൽ കു​ടു​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. സം​ഘ​പ​രി​വാ​ർ ക്രൈ​സ്ത​വ​രെ വ​ള​യു​ന്നു, മ​ർ​ദി​ക്കു​ന്നു, കേ​സെ​ടു​ക്കാ​ൻ പോ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്നു, എ​ടു​ക്കു​ന്നു, ജ​യി​ലി​ലി​ടു​ന്നു. ബൈ​ബി​ൾ കൈ​വ​ശം വ​ച്ച​തി​നു കേ​സെ​ടു​ക്കു​ന്ന കാ​ലം മു​ന്പു​ണ്ടാ​യി​ട്ടി​ല്ല. മ​ത​പ​ര​മാ​യ വേ​ഷം ധ​രി​ച്ച് ഉ​ത്ത​രേ​ന്ത്യ​യി​ൽ യാ​ത്ര ചെ​യ്യാ​നാ​കാ​താ​യി. ക്രി​സ്മ​സും ഈ​സ്റ്റ​റു​മൊ​ക്കെ വ​ർ​ഗീ​യ​സം​ഘ​ട​ക​ളു​ടെ ചി​ട്ട​ക​ള​നു​സ​രി​ച്ചു ന​ട​ത്തി​ക്കൊ​ള്ള​ണം. പ​ക്ഷേ, ഘ​ർ​വാ​പ്പ​സി​യെ​ന്ന അ​സ​ൽ മ​ത​പ​രി​വ​ർ​ത്ത​നം ത​ട​യാ​ൻ മ​ത​പ​രി​വ​ർ​ത്ത​ന​നി​യ​മ​മി​ല്ല.

ലോ​ക​ത്തെ​വി​ടെ​യെ​ങ്കി​ലും ക്ര​മ​ക്കേ​ടി​ന്‍റെ പേ​രി​ൽ ആ ​സ്ഥാ​പ​നം​ത​ന്നെ ത​ട്ടി​യെ​ടു​ക്കു​ന്ന നി​യ​മ​മു​ണ്ടോ? അ​താ​ണ് എ​ഫ്സി​ആ​ർ​എ. ത​ങ്ങ​ൾ ല​ക്ഷ്യ​മി​ടു​ന്ന​ത് മ​ത​പ​രി​വ​ർ​ത്ത​ന​ക്കാ​രെ​യാ​ണെ​ന്ന് ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി നി​ത്യാ​ന​ന്ദ് റാ​യി ഒ​രു മ​റ​യു​മി​ല്ലാ​തെ​യാ​ണ് പ​റ​ഞ്ഞ​ത്. പാ​ർ​ല​മെ​ന്‍റി​ൽ​പോ​ലും ച​ർ​ച്ച ചെ​യ്യാ​ൻ സ​ർ​ക്കാ​ർ ഭ​യ​പ്പെ​ടു​ന്ന നി​യ​മം സു​താ​ര്യ​മ​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മൂ​ർ​ധ​ന്യാ​വ​സ്ഥ​യി​ൽ​പോ​ലും ന്യൂ​ന​പ​ക്ഷ സ്ഥാ​പ​ന​ങ്ങ​ളെ ഉ​ന്നം​വ​യ്ക്കു​ന്ന നി​യ​മം കൊ​ണ്ടു​വ​രാം. പ​ക്ഷേ, വി​മ​ർ​ശി​ച്ചാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്‌​ട്രീ​യ​മാ​ണ​ത്രേ.

​ഖ​ഫി​ൽ മു​സ്‌​ലിം​ക​ളെ തേ​ടി​വ​ന്ന​വ​ർ എ​ഫ്സി​ആ​ർ​എ​യി​ൽ ക്രൈ​സ്ത​വ​രെ തേ​ടി​വ​ന്നി​രി​ക്കു​ന്നു എ​ന്നു​മു​ണ്ട് വ്യാ​ഖ്യാ​നം. ഒ​രു വ​ർ​ഗീ​യ​ത​യെ ചെ​റു​ക്കാ​ൻ മ​റ്റൊ​ന്നി​നെ ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​ഷ്ക​ള​ങ്ക​മ​ല്ല. ഒ​ന്ന്, ക്രൈ​സ്ത​വ​രെ വേ​ട്ട​യാ​ടാ​ൻ തു​ട​ങ്ങി​യ​ത് എ​ഫ്സി​ആ​ർ​എ മു​ത​ല​ല്ല. പ​തി​റ്റാ​ണ്ടു​ക​ളാ​യി സം​ഘ​പ​രി​വാ​ർ ന​ട​പ്പാ​ക്കു​ന്ന വി​ദ്വേ​ഷ പ​ദ്ധ​തി, ബി​ജെ​പി സ​ർ​ക്കാ​രു​ക​ൾ നി​യ​മ​ങ്ങ​ളെ കൂ​ടു​ത​ൽ വ​ർ​ഗീ​യ​മാ​ക്കി​യും ആ​ൾ​ക്കൂ​ട്ട​ത്തെ ഇ​റ​ക്കി​യും സ​ജീ​വ​മാ​ക്കി​യെ​ന്നേ​യു​ള്ളൂ. ര​ണ്ടാ​മ​തു പ​റ​യാ​നു​ള്ള​ത്, വ​ഖ​ഫ് നി​യ​മം എ​തി​ർ​ക്ക​പ്പെ​ട്ട​തും വെ​ട്ടി​പ്പി​ടി​ത്ത വ​കു​പ്പു​ക​ളു​ടെ പേ​രി​ലാ​ണ്. എ​ല്ലാ പ്ര​മാ​ണ​ങ്ങ​ളു​മു​ണ്ടാ​യി​ട്ടും സ്വ​ത്ത് കൈ​ക്ക​ലാ​ക്കി മു​ന​ന്പ​ത്ത് ഉ​ൾ​പ്പെ​ടെ നി​സ​ഹാ​യ​രാ​യ മ​നു​ഷ്യ​രെ പെ​രു​വ​ഴി​യി​ലി​റ​ക്കി​യ വ​ഖ​ഫ് നി​യ​മ​ത്തി​ലെ പ്രാ​കൃ​ത വ​കു​പ്പു​ക​ൾ പു​നഃ​സ്ഥാ​പി​ക്കാ​ൻ സു​പ്രീം​കോ​ട​തി​പോ​ലും സ​മ്മ​തി​ച്ചി​ല്ലെ​ന്ന് മ​റ​ക്ക​രു​ത്.

വ​ഖ​ഫ് ബോ​ർ​ഡി​നും ട്രൈ​ബ്യൂ​ണ​ലി​നും പ​ക​രം ഇ​വി​ടെ കൈ​യേ​റ്റം ന​ട​ത്തു​ന്ന​ത്, എ​ഫ്സി​ആ​ർ​എ​യി​ലെ നി​യു​ക്ത അ​ധി​കാ​ര​കേ​ന്ദ്ര​ത്തെ (ഡെ​സി​ഗ്‌​നേ​റ്റ​ഡ് അ​ഥോ​റി​റ്റി) ഉ​പ​യോ​ഗി​ച്ച് സ​ർ​ക്കാ​രാ​ണെ​ന്നു മാ​ത്രം. ഇ​തു കൂ​ടു​ത​ൽ ആ​പ​ത്ക​ര​മാ​ണ്. ഭ​ര​ണ​കൂ​ട​ത്തോ​ടു മാ​ത്രം മ​റു​പ​ടി പ​റ​യാ​ൻ ബാ​ധ്യ​ത​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് അ​ധി​കാ​ര​കേ​ന്ദ്ര​ത്തി​ന്‍റെ ത​ല​വ​ൻ. ജ​നാ​ധി​പ​ത്യ​ത്തി​ൽ ജു​ഡീ​ഷ​റി​ക്കു​ള്ള അ​വ​കാ​ശ​മാ​ണ് ഈ ​ഉ​ദ്യോ​ഗ​സ്ഥ​നു​ള്ള​ത്. അ​ത് അ​നു​വ​ദി​ച്ചു​കൊ​ടു​ക്കു​ന്ന നി​യ​മം നി​ല​വി​ൽ​വ​ന്നാ​ൽ, ഈ ​പ​ര​മാ​ധി​കാ​ര​കേ​ന്ദ്രം ലൈ​സ​ൻ​സ് പു​തു​ക്കി​ക്കൊ​ടു​ക്കാ​തി​രു​ന്നാ​ൽ, ലൈ​സ​ൻ​സി​ല്ലാ​ത്ത​തി​നാ​ൽ അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്വ​ത്തെ​ല്ലാം ക​ണ്ടു​കെ​ട്ടാ​മെ​ന്ന വ​കു​പ്പ് ഈ ​അ​ധി​കാ​രി ഉ​പ​യോ​ഗി​ച്ചാ​ൽ... അ​പ്പീ​ലി​ൽ കോ​ട​തി​ക്ക് എ​ന്തു ചെ​യ്യാ​നാ​കു​മെ​ന്നു ച​ർ​ച്ച ചെ​യ്യ​ണം.ക്രൈ​സ്ത​വ​സ​ഭ​ക​ളു​ടെ ആ​തു​ര -വി​ദ്യാ​ഭ്യാ​സ-​ജീ​വ​കാ​രു​ണ്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ എ​വി​ടെ​യെ​ങ്കി​ലും അ​ഴി​മ​തി​യു​ണ്ടെ​ങ്കി​ൽ ക​ണ്ടെ​ത്ത​ട്ടെ. ആ​രാ​ണ് അ​തി​ന് എ​തി​രു​നി​ന്നി​ട്ടു​ള്ള​ത്? അഴിമതി ക്കാരെ  കണ്ടെത്തുന്നതിഞ്ഞു പകരം  ക്രൈസ്തവരെ  അഴിമതിക്കാരായി  ചിത്രീകരിക്കരുത് .

 

പ്രൊഫ്. ജോൺ കുരാക്കാർ

No comments: