Pages

Saturday, April 4, 2026

ചിലരുടെ യുദ്ധ കൊതിയിൽ ലോകം തകരുന്നു . ആരും ജയിക്കാത്ത യുദ്ധം

 

ചിലരുടെ യുദ്ധ കൊതിയിൽ ലോകം തകരുന്നു . ആരും ജയിക്കാത്ത യുദ്ധം

പശ്ചിമേഷ്യൻ യുദ്ധം രണ്ടാം മാസത്തിലേക്ക് കടക്കുമ്പോൾ  അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുദ്ധം മതിയാക്കി ,ഇറാനിലെ സൈനിക നടപടികൾ പൂർത്തിയാക്കിഎന്ന പേരിൽ  അമേരിക്കൻ സൈന്യത്തെ  വളരെ വേഗത്തിൽ അവിടെനിന്നും മടക്കി കൊണ്ട് പോകാൻ ശ്രമിക്കുകയാണ് .റോയിട്ടേഴ്സിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ട്രംപ് അമേരിക്കയുടെ നിലപാട് വ്യക്തമാക്കിയത്. ഇറാനിൽ ദീർഘകാലം തുടരാൻ അമേരിക്കയ്ക്ക് താൽപര്യമില്ലെന്നാണ് ട്രംപിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്. " യുദ്ധം കൊണ്ട്  എന്തുനേടി ?ഇറാൻ്റെ സൈനിക ശേഷി തകർക്കുക എന്നതായിരുന്നു പ്രാഥമിക ലക്ഷ്യമെന്നും അത് ആഴ്ചകൾക്കുള്ളിൽ പൂർത്തിയാക്കാൻ  കഴിഞ്ഞെന്നും  അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു .ഇറാൻ്റെ ആണവ നിലയങ്ങളും മിസൈൽ കേന്ദ്രങ്ങളും ലക്ഷ്യം വെച്ചുള്ള നീക്കങ്ങൾ ആസൂത്രണം  ചെയ്തെന്നു  ട്രംപ്  പറഞ്ഞു ഇറാൻ തകർന്നു, യുദ്ധം അമേരിക്ക ജയിച്ചു; രാജ്യത്തെ അഭിസംബോധന ചെയ്ത് ഡൊണൾഡ് ട്രംപ്

പശ്ചിമേഷ്യൻ യുദ്ധത്തിൽ അമേരിക്ക വിജയിച്ചെന്നും ഇറാന്റെ ശക്തി പൂർണ്ണമായും തകർന്നെന്നും അവകാശപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാന്റെ വ്യോമസേനയും നാവികസേനയും ഒന്നടങ്കം ഇല്ലാതായെന്നും, അവരുടെ ആണവ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ തരിപ്പണമായെന്നും ട്രംപ് വ്യക്തമാക്കി. ഇതോടെ ഇറാൻ ഇനി മിഡിൽ ഈസ്റ്റിന് ഒരു ഭീഷണിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹോർമുസ് കടലിടുക്ക് ആവശ്യമായ രാജ്യങ്ങൾ അതിന്റെ സംരക്ഷണത്തിനായി മുന്നോട്ട് വരണമെന്നും, അല്ലെങ്കിൽ അമേരിക്കയിൽ നിന്ന് എണ്ണ വാങ്ങണമെന്നും ട്രംപ് നിർദ്ദേശിച്ചു.    യുദ്ധത്തിൽ  അമേരിക്ക   ജയിച്ചു എന്നത് വെറും  ഒരു അവകാശവാദം മാത്രം .

പശ്ചിമേഷ്യൻ യുദ്ധം അവസാനിച്ചുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് മിസൈലുകൾ കൊണ്ട് മറുപടി നൽകി ഇറാൻ. ഇറാന്റെ മിസൈൽ ശേഷി പൂർണമായും തകർത്തുവെന്ന് ട്രംപ് അവകാശപ്പെട്ട് മിനിറ്റുകൾക്കകമാണ് ഇസ്രയേലിലെ പ്രധാന വ്യവസായ നഗരമായ ഹൈഫയിൽ ഉഗ്രസ്ഫോടനങ്ങൾ ഉണ്ടായത്. ഇസ്രയേലിലെ തന്നെ ഏറ്റവും വലിയ തുറമുഖം ലക്ഷ്യമിട്ടാണ് വൻ വ്യോമാക്രമണം നടന്നത്. നഗരത്തിലുടനീളം സൈറണുകൾ മുഴങ്ങിയതായും ജനങ്ങൾ പരിഭ്രാന്തരായി ബങ്കറുകളിൽ അഭയം പ്രാപിച്ചതായും ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.അമേരിക്ക വലിയ സംഭവം ഒന്നും അല്ല എന്ന് ലോകത്തിന് കാണിച്ച് കൊടുത്ത  ഒരു യുദ്ധമായി  ഇതിനെ  കണക്കാക്കാം . യുദ്ധം നിർത്തുകയല്ലാതെ ഇവിടെ മറ്റൊരു വഴിയില്ല . അമേരിക്കയുടെ  പരാജയം കാണാൻ  ലോകത്തിനു  ഇഷ്ടമില്ല .മറ്റ്  രാജ്യങ്ങളെ  വരുതിയിൽ ആക്കണം  എന്ന ചിന്ത ഇനിയെങ്കിലും  അമേരിക്ക ഉപേക്ഷിക്കണം . അമേരിക്കയുടെ സൈനീക നഷടവും  മറ്റ്  ലോക രാജ്യങ്ങൾക്ക്  ഉണ്ടായ നഷ്ടവും  കണക്കാക്കുക ? ചിലരുടെ യുദ്ധ കൊതിയാണ്  യുദ്ധത്തിന്റെ പിന്നിൽ . ഇനിയെങ്കിലും  ലോകത്ത് സമാധാനം  ഉണ്ടാകണം .

പ്രൊഫ്, ജോൺ കുരാക്കാർ

Former  Global Council Trustee, URI

 

 

 

No comments: