Pages

Thursday, April 2, 2026

അഷ്‌ടമുടി കായലിലെ അത്ഭുത ദ്വീപ് സാംബ്രാണികോടി

 

അഷ്ടമുടി കായലിലെ അത്ഭുത ദ്വീപ്  സാംബ്രാണികോടി


 

അഷ്ടമുടി കായലിന്റ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന സാംബ്രാണിക്കൊടി, ദൈവത്തിന്റെ സ്വന്തം നാടിന്റെ സൗന്ദര്യം അടുത്തറിയാനാകുന്ന ഒരു മനോഹരമായ ദ്വീപാണ് ഇത് . കൊല്ലം ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് സാംബ്രാണിക്കൊടി. സമൃദ്ധമായ കണ്ടൽക്കാടുകൾ നിറഞ്ഞ ജലപാതകളുടെ അതിശയിപ്പിക്കുന്ന കാഴ്ചകളാണ് സാമ്പ്രാണിക്കൊടിയുടെ പ്രത്യേകത.സഞ്ചാരികൾക്ക് മത്സ്യബന്ധനം, ചെമ്മീൻ ശേഖരണം, എന്നിങ്ങനെ നിരവധി രസകരമായ  കാഴ്ചകൾ കാണാം

പ്രദേശവാസികൾ കപ്പലുകളെ 'ചംബ്രാണി' എന്ന് വിളിക്കുകയും പിന്നീട് സ്ഥലം സാംബ്രാണിക്കോടി എന്നറിയപ്പെടുകയും ചെയ്തതായാണ്, അഷ്ടമുടി കായലിന്റെ നടുവിലുള്ള തുരുത്ത് എന്ന നിലയിലാണ് സാബ്രാണിക്കോടി സഞ്ചാരികളുടെ ഹൃദയത്തിലേറിയത്. സാമ്പ്രാണിക്കോടി അഷ്ടമുടി കായലിന്റെ മനോഹരമായ നെഞ്ചിൽ വിരിഞ്ഞിരിക്കുന്ന, ശാന്തിയും പ്രകൃതിസൗന്ദര്യവും ഒരുമിച്ച് അനുഭവിക്കാനാകുന്ന ഒരു ചെറുദ്വീപാണ്. പ്രൊഫ്.ജോൺ കുരാക്കാർ  7 പ്രാവശ്യം    അത്ഭുത ദ്വീപ്  സന്ദർശിച്ചിട്ടുണ്ട്.

 

കേരള  കാവ്യ കലാ സാഹിതി

കൊട്ടാരക്കര

 

 

No comments:

Post a Comment

Please enter you valuable comments... Suggestions and ideas are always welcome...

Prof John Kurakar