Pages

Wednesday, April 1, 2026

യുദ്ധം അവസാനിപ്പിക്കണം ,ലോകത്ത് സമാധാനം ഉണ്ടാകണം

 

യുദ്ധം അവസാനിപ്പിക്കണം ,ലോകത്ത് സമാധാനം ഉണ്ടാകണം

പ്രൊഫ്. ജോൺ കുരാക്കാർ

യുദ്ധം തുടങ്ങുംബോൾ അരുത് എന്ന് പറയാൻ  ലോകത്ത് ആരും  ഇല്ലാതെ പോയല്ലോ ?  ഇറാൻ- ഇസ്രായേൽ -അമേരിക്ക യുദ്ധം  തുടങ്ങിയിട്ട് ആഴ്ചകൾ പിന്നിട്ടു കഴിഞ്ഞു . ആരും ജയിച്ചില്ല . പാവം മനുഷ്യൻ പരാജയപെട്ടു . യുദ്ധം എന്നപേരിൽ കുറെ പട്ടാളക്കാരുടെ, ജീവൻ കളയുന്നതും, രാജ്യത്തിൻറെ അഭിവൃത്തി തടയുന്നത് യുദ്ധമാണോ ? ചരിത്രം പലപ്പോഴും ഒാര്മപ്പെടുത്തലുകള്മാത്രമല്ല മുന്നറിയിപ്പുകള്കൂടിയാണ്. ലോക ചരിത്രത്തിലെ ഒരു കറുത്ത അധ്യായത്തിന്റെ ഓര്മപ്പെടുത്തല്‍.  സംരക്ഷണവാദവും സംഘര്ഷങ്ങളും നിറഞ്ഞ വര്ത്തമാനകാല ലോകരാഷ്ട്രീയത്തിന് ചില മുന്നറിയിപ്പുകള്കൂടി നല്കുന്നതായി. ഒന്നാം ലോകയുദ്ധം അവസാനിച്ചതിന്റെ നൂറാം വാര്ഷികത്തില്യുദ്ധത്തില്ജീവത്യാഗം ചെയ്ത സൈനികരെ ലോകരാഷ്ട്രങ്ങള്അനുസ്മരിച്ചു. ആദ്യം ലോകയുദ്ധചരിത്രം ചുരുക്കത്തില്‍. ലോകമെങ്ങും സാമ്പത്തിക പ്രതിസന്ധിയും വിലവർധനവും;

യുദ്ധം ലോകത്തിന് സമ്മാനിച്ചത് തീരാദുരിതങ്ങളാണ്. പട്ടിണിയും പകർച്ചവ്യാധികളും മൂലം ലക്ഷക്കണക്കിന് ആളുകൾ മരണമടഞ്ഞു. നഗരങ്ങൾ ശവപ്പറമ്പുകളായി. ഫാക്ടറികളും വ്യവസായ സ്ഥാപനങ്ങളും കത്തിയമർന്നു. കെട്ടിടങ്ങളും പാലങ്ങളും റോഡുകളുമെല്ലാം വ്യപകമായി തകർക്കപ്പെട്ടു. കാർഷികരംഗം തകർന്നു. പട്ടിണിയും തൊഴിലില്ലായ്മയും രൂക്ഷമായി. എല്ലാ രാജ്യങ്ങളിലെയും സമ്പദ്വ്യവസ് തകർന്നു തരിപ്പണമായി.1918ല്എല്ലാ യുദ്ധങ്ങളുടെയും അവസാനമാകണമെന്ന വാക്കുമായി ഒന്നാം ലോകയുദ്ധം അവസാനിച്ചു

ആയുധങ്ങളുടെ ചിലമ്പൊലികളും വെല്ലുവിളികളുടെ ആക്രോശങ്ങളുമില്ലാത്ത ഒരു ദിനം പോലും മാനവരാശിക്ക് കടന്നുപോകുന്നില്ലെന്നാണ് ലോകചരിത്രവും വര്ത്തമാനകാല സംഭവവികാസങ്ങളും ഉറക്കെ വിളിച്ചുപറയുന്നത്. ദേശീയമോ അന്തര്ദേശീയമോ ആഭ്യന്തരമോ ആയ സംഘര്ഷങ്ങള്ഭൂഖണ്ഡങ്ങളുടെ ഏതെങ്കിലും ഒരിടത്ത് എപ്പോഴും നിലനില്ക്കുന്നുണ്ട്. ആര്ക്കും ആരെയും ഒരു കാരണവും മുന്നറിയിപ്പും കൂടാതെ തന്നെ കടന്നാക്രമിക്കാമെന്ന സ്ഥിതിവിശേഷം മനുഷ്യരാശിയുടെ സ്വൈര ജീവിതത്തിനുമേല്ഭയത്തിന്റെ കരിനിഴല്വീഴ്ത്തിക്കൊണ്ടിരിക്കുകയാണ്. സമാധാന ശ്രമങ്ങളോട് മുഖംതിരിഞ്ഞു നില്ക്കുകയും അന്താരാഷ്ട്ര കരാറുകൾ വരെ നിര്ബാധം ലംഘിക്കുകയും ചെയ്തുകൊണ്ടുള്ള സൈനിക നടപടികള്അപകടകരമായ അധിനിവേശത്തിന്റേ പുതിയ രീതിശാസ്ത്രങ്ങളാണ് മുന്നോട്ടു വയ്ക്കുന്നത്. യുദ്ധങ്ങള്ക്കും സംഘര്ഷങ്ങള്ക്കുമപ്പുറം സമാധാനത്തിന്റെ പുതിയ പാതകള്വെട്ടിത്തുറക്കാന്അന്താരാഷ്ട്രീയ സമൂഹത്തിന് മൊത്തം ബാധ്യതയുണ്ടെന്നിരിക്കെ നിക്ഷിപ്ത താത്പര്യങ്ങളാണ് അവരെ പിറകോട്ട് വലിക്കുന്നതെന്ന ഭീകര യാഥാര്ഥ്യം സമാധാന പ്രിയരെ കുറച്ചൊന്നുമല്ല ആശങ്കയിലാഴ്ത്തുന്നത്.

മനുഷ്യന്റെ യുദ്ധക്കൊതി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. നൂറ്റാണ്ടുകളുടെ പഴക്കമുണ്ടതിന്. ഇടതടവില്ലാത്ത സായുധ പോരാട്ടങ്ങളും സമാനതകളില്ലാത്ത രക്തച്ചൊരിച്ചിലുകളുമാണ് ലോകത്ത് നടന്നിട്ടുള്ളത്. മാനവചരിത്രത്തില്കഴിഞ്ഞ 5559 വര്ഷങ്ങളില്‍ 143513 യുദ്ധങ്ങള്നടന്നുവത്രെ! 3540 ദശലക്ഷത്തിലധികം പേരാണത്രെ യുദ്ധങ്ങളില്കൊല്ലപ്പെട്ടത്. നൂറോളം വര്ഷം നീണ്ടുനിന്ന ട്രോജന്യുദ്ധങ്ങളും കുരിശുയുദ്ധങ്ങളും ഉള്പ്പെടെ യുദ്ധങ്ങളുടെയും സംഘര്ഷങ്ങളുടെയും നീണ്ടകഥകളാണ് ലോകത്തിന് അയവിറക്കാനുള്ളത്. ഒരു നൂറ്റാണ്ടോളം നീണ്ട കുരിശു യുദ്ധത്തില്ലക്ഷക്കണക്കിന് മനുഷ്യരാണ് കൊല്ലപ്പെട്ടത്. ‘ചാവുകടലിന് സമീപം മറ്റൊരു ചോരക്കടല്‍‘ എന്നാണ് ഫ്രഞ്ച് ചരിത്രകാരന്മാര്ഇതിനെ വിശേഷിപ്പിച്ചത്. വര്ഷങ്ങള്കഴിഞ്ഞെങ്കിലും ഒന്നും രണ്ടും ലോക മഹായുദ്ധങ്ങള്തീര്ത്ത ഭീതിയും നഷ്ടവും ഇന്നും പൂര്ണമായും വിട്ടൊഴിഞ്ഞിട്ടില്ല. അതില്തന്നെ മനുഷ്യരാശി കണ്ട ഏറ്റവും ഭീകരവും വിനാശകരവുമായ പോരാട്ടമായിരുന്നു 1939-1945ല്നടന്ന രണ്ടാം ലോക മഹായുദ്ധം. 72 ദശലക്ഷം മനുഷ്യമക്കളാണ് യുദ്ധത്തില മാത്രം മരിച്ചുവീണത്. ഇതില്തന്നെ 24 ദശലക്ഷം സൈനികരായിരുന്നു. 70ലേറെ രാജ്യങ്ങള്ഭൂഗോളത്തിന്റെ നാനാ ദിക്കുകളിലായി നടത്തിയ കൊടുംയുദ്ധമായിരുന്നു രണ്ടാം ലോകമഹായുദ്ധം.‘ശത്രുവിനെ കീഴടക്കി സ്വന്തം നിലപാടുകള്ശത്രുവിന്റെമേല്കെട്ടിവെക്കലാണ് യുദ്ധംഎന്ന് ഓപ്പണ്ഹൈം നിര്വചിക്കുന്നു. നിര്വചനങ്ങള്എന്തുതന്നെയായാലും യുദ്ധം വരുത്തിവയ്ക്കുന്ന കഷ്ടനഷ്ടങ്ങളെ സംബന്ധിച്ച് അതിന് കോപ്പുകൂട്ടുന്നവര്ക്ക് പോലും ലവലേശം സംശയമുണ്ടായിരിക്കുകയില്ല.

കൂട്ടമരണങ്ങള്‍, തലമുറകളിലേക്ക് പടരുന്ന ജനിതക രോഗങ്ങള്‍, അനാഥത്വം, സമ്പത്തിന്റെയും ജീവനോപാധികളുടെയും നാശം... തുടങ്ങിയവയൊക്കെയാണ് യുദ്ധങ്ങള്ഭൂമണ്ഡലത്തിന് ഇത്രകാലവും സമ്മാനിച്ചത്. രണ്ടാം ലോകമഹായുദ്ധത്തില്അമേരിക്ക ആണവായുധം പ്രയോഗിച്ചപ്പോള്ഒരു നിമിഷംകൊണ്ടാണ് ജപ്പാന്ജനതക്ക് സകലതും നഷ്ടപ്പെട്ടത്. കണ്ണടച്ചു തുറക്കുന്നതിനിടയിലാണ് പ്രതാപപ്പെരുമയില്ഉയര്ന്നുനിന്നിരുന്ന ജനനിബിഢമായ രണ്ടു നഗരങ്ങള്കത്തിച്ചാമ്പലായത്. ശാസ്ത്രത്തിന്റെ സകലനേട്ടങ്ങളും മനുഷ്യന്റെ നശീകരണത്തിനായി ഉപയോഗിക്കപ്പെടുമ്പോള്വിലപ്പെട്ട മനുഷ്യ ജീവിതമാണ് നിര്ദയം ഹോമിക്കപ്പെടുന്നത്. എത്ര പെട്ടെന്നാണ് യുദ്ധങ്ങള്ഒരു രാജ്യത്തെ താറുമാറാക്കുന്നത്.

യുദ്ധമെന്ന ശാപത്തിൽ നിന്ന് മനുഷ്യനെ രക്ഷിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് ലോകനേതാക്കള്‍ 1945ല്ഐക്യരാഷ്ട്ര സഭക്ക് രൂപം നല്കിയത്. സമാധാനപരമായ മാര്ഗങ്ങളിലൂടെ പ്രശ്നങ്ങള്പരിഹരിക്കാന്അത് രാഷ്ട്രങ്ങളോട് ആഹ്വാനം ചെയ്തു. പക്ഷേ, അമേരിക്കയുടെ ലോക മേധാവിത്വതാല്പര്യം സോവിയറ്റ് യൂണിയനെയും മറ്റു രാജ്യങ്ങളെയും ലക്ഷ്യംവച്ച് ശീതയുദ്ധ പദ്ധതികള്നടപ്പിലാക്കി ഭൂഖണ്ഡങ്ങളില്യുദ്ധങ്ങള്ക്ക് തിരികൊളുത്തി. ഐക്യരാഷ്ട്ര സഭയുടെ തീരുമാനങ്ങളെ മുഖവിലക്കെടുക്കാതെ തങ്ങളുടെ യുദ്ധക്കൊതിക്ക് ന്യായങ്ങള്നിരത്തി. രണ്ടാം ലോകമഹായുദ്ധത്തിനെന്യായീകരിക്കപ്പെട്ട യുദ്ധമായാണ്  അമേരിക്ക ഉയര്ത്തിക്കാട്ടിയത്. ലോകം   മൂന്നാം ലോക യുദ്ധത്തിലേക്ക്  നീങ്ങുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു . ന്യൂക്ളിയർ  ബോബുകൾ  തയാറാക്കി  വൻശക്തികൾ തയാറായി നിൽക്കുന്നു. സമാധാനത്തിനു  വേണ്ടി  ആരുടേയും ശബ്ദം  ഉയർന്നു കേൾക്കുന്നില്ല , അമേരിക്ക  പരാജയപ്പെടുന്ന സ്ഥിതിയിൽ  ലോകത്ത് എന്തും സംഭവിക്കാം . ആണവായുധയുദ്ധമെന്ന ശാപത്തിൽ നിന്ന് മനുഷ്യനെ രക്ഷിക്കാൻ  നമുക്ക് കൈകോർക്കാം .

പ്രൊഫ്. ജോൺ കുരാക്കാർ

മുൻ  ഗ്ലോബൽ കൌൺസിൽ ട്രസ്റ്റി ,

 യുണൈറ്റഡ്  റിലീജിയൻസ്  ഇനിഷ്യേറ്റിവ് (URI )

No comments:

Post a Comment

Please enter you valuable comments... Suggestions and ideas are always welcome...

Prof John Kurakar