Pages

Tuesday, April 7, 2026

ഇന്ന് ,2026 ഏപ്രിൽ 7 ചൊവ്വാഴ്ച്ച രാത്രി ഇറാന് നിർണ്ണായകം

 

ഇന്ന് ,2026 ഏപ്രിൽ  7 ചൊവ്വാഴ്ച്ച   രാത്രി  ഇറാന് നിർണ്ണായകം

ഇന്ന് രാത്രി ഇറാന്മരിക്കും! ലോക ചരിത്രത്തിലെ നിമിഷം വരുന്നു; 'നരകം' തുറന്നുവിടുമെന്ന് ട്രംപിന്റെ അന്ത്യശാസനം; പവര്പ്ലാന്റുകളും പാലങ്ങളും തകര്ക്കും; ഇറാനിലെ മഹത്തായ ജനങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ എന്ന ആശംസയോടെ യുഎസ് പ്രസിഡന്റിന്റെ കൊലവിളി; തിരിച്ചടിച്ചാല്ഗള്ഫ് രാജ്യങ്ങളില്വെള്ളം കിട്ടില്ലെന്ന് ഇറാന്‍; എണ്ണവില കുതിച്ചുയരുന്നു; ലോകം മുള്മുനയില്നില്ക്കുന്ന 12 മണിക്കൂര്‍.ഇറാന്ഇന്ന് രാത്രിയോടെ ഒരിക്കലും തിരിച്ചുവരാനാവാത്ത വിധം ഇല്ലാതാകുമെന്ന കടുത്ത മുന്നറിയിപ്പുമായി അമേരിക്കന്പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്. ഇറാനില്സമ്പൂര്ണ്ണ ഭരണമാറ്റം സംഭവിക്കുമെന്നും ഇത് വിപ്ലവകരമായ മാറ്റങ്ങള്ക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം തന്റെ സോഷ്യല്മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യലി'ല്പങ്കുവെച്ച കുറിപ്പില്വ്യക്തമാക്കി.

'ഇന്ന് രാത്രി ഇറാന്ഒരിക്കലും തിരിച്ചുവരാന്കഴിയാത്ത വിധം നശിക്കും. അങ്ങനെ സംഭവിക്കുന്നത് എനിക്ക് ഇഷ്ടമല്ല, പക്ഷെ ഒരുപക്ഷേ അങ്ങനെ സംഭവിക്കാം. എന്നിരുന്നാലും, ഇപ്പോള്നമുക്ക് പൂര്ണ്ണവും സമ്പൂര്ണ്ണവുമായ ഭരണമാറ്റം നടന്നിരിക്കുന്നു. ഇതിലൂടെ വ്യത്യസ്തവും, ബുദ്ധിശാലികളും, അത്രയധികം തീവ്രവാദികളല്ലാത്തവരുമായ മനസ്സുകള്ക്ക് പ്രാധാന്യം ലഭിച്ചാല്‍, ഒരുപക്ഷേ വിപ്ലവകരമായ അത്ഭുതം സംഭവിക്കാം. ആര്ക്കറിയാം? ഇന്ന് രാത്രി നമുക്ക് അത് കണ്ടെത്താം,' ട്രംപ് തന്റെ കുറിപ്പില്വിശദീകരിച്ചു.

ട്രംപ് തുടര്ന്നു, 'ലോകത്തിന്റെ ദീര്ഘവും സങ്കീര്ണ്ണവുമായ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൊന്ന് ഇന്ന് രാത്രി നാം കാണും. 47 വര്ഷത്തെ പിടിച്ചുപറിയും അഴിമതിയും മരണവും ഒടുവില്അവസാനിക്കും. ഇറാനിലെ മഹത്തായ ജനങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ!'

 

ഇറാന്റെ തന്ത്രപ്രധാനമായ എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാര്ഗ് ദ്വീപ് പിടിച്ചെടുക്കാന്കരസേനയെ ഇറക്കിയേക്കുമെന്ന ആശങ്കകള്ക്കിടെ, അവിടെയുള്ള ഏകദേശം 50 സൈനിക ലക്ഷ്യങ്ങളില്യുഎസ് രാത്രിയില്ആക്രമണം നടത്തി. മിസൈല്ബങ്കറുകള്‍, റഡാര്സ്റ്റേഷന്‍, വെടിക്കോപ്പ് സംഭരണശാലകള്എന്നിവ യുഎസ് വ്യോമാക്രമണത്തില്തകര്ത്തതായി ഉന്നത ഭരണകൂട ഉദ്യോഗസ്ഥര്സ്ഥിരീകരിച്ചു. ദ്വീപിലെ നാശനഷ്ടങ്ങള്വ്യക്തമാക്കുന്ന ദൃശ്യങ്ങള്സോഷ്യല്മീഡിയയില്പ്രചരിക്കുന്നുണ്ട്.

യുഎസുമായുള്ള താല്ക്കാലിക വെടിനിര്ത്തല്നിര്ദ്ദേശം ഇറാന്തള്ളിയതിന് പിന്നാലെയാണ് സൈനിക നടപടി കടുപ്പിച്ചത് എന്ന് റോയിട്ടേഴ്സ് റിപ്പോര്ട്ട് ചെയ്യുന്നു. ഹോര്മുസ് കടലിടുക്ക് വീണ്ടും തുറക്കണമെന്ന ട്രംപിന്റെ ആവശ്യത്തിന് വഴങ്ങുന്നതിന്റെ സൂചനകളൊന്നും ഇറാന്ഭരണകൂടം നല്കിയിട്ടില്ല. ലോകത്തെ കടല്മാര്ഗമുള്ള എണ്ണനീക്കത്തിന്റെ 20 മുതല്‍ 25 ശതമാനം വരെ കടന്നുപോകുന്ന ഏറ്റവും പ്രധാനപ്പെട്ട പാതയാണിത്.

ഹോര്മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കണമെന്നും അല്ലാത്തപക്ഷം പാലങ്ങളും പവര്പ്ലാന്റുകളും ഉള്പ്പെടെയുള്ള സിവില്ഇന്ഫ്രാസ്ട്രക്ചറുകള്ക്ക് നേരെ ആക്രമണം നടത്തുമെന്നും പ്രസിഡന്റ് മുന്നറിയിപ്പ് നല്കി. ഇത് യുദ്ധത്തിലെ ഇതുവരെയുള്ള ഏറ്റവും വലിയ സൈനിക നീക്കമായി മാറും.ചൊവ്വാഴ്ച വൈറ്റ് ഹൗസില്നടത്തിയ പത്രസമ്മേളനത്തില്ട്രംപ് പറഞ്ഞത്, തന്റെ ആവശ്യങ്ങള്ഇറാന്അംഗീകരിച്ചില്ലെങ്കില്‍ 'ആക്രമണങ്ങളില്നിന്ന് ഒന്നും ഒഴിവാക്കില്ല' എന്നാണ്. 'എല്ലാ പവര്പ്ലാന്റുകളും നശിപ്പിക്കപ്പെടും, ഓരോ പാലവും,' അദ്ദേഹം കൂട്ടിച്ചേര്ത്തു.

ട്രംപിന്റെ സമയപരിധി അടുക്കുകയും കടലിടുക്ക് തുറക്കാന്ഇറാന്വിസമ്മതിക്കുകയും ചെയ്തതോടെ ആഗോള എണ്ണ വിപണി നിയന്ത്രണാതീതമായിരിക്കുകയാണ്. ഊര്ജ്ജ വിതരണത്തില്ലോകം ഇതുവരെ കണ്ടിട്ടുള്ളതില്വച്ച് ഏറ്റവും വലിയ തടസ്സമാണ് യുദ്ധം ഉണ്ടാക്കിയിരിക്കുന്നതെന്ന് ഇന്റര്നാഷണല്എനര്ജി ഏജന്സി (IEA) മേധാവി മുന്നറിയിപ്പ് നല്കി. യുഎസിലെ ഇന്ധന വില കുതിച്ചുയര്ന്ന് ശരാശരി 4.14 ഡോളറിലെത്തി; യുദ്ധം തുടങ്ങിയതിന് ശേഷം ഒരു ഡോളറിലധികം വര്ദ്ധനവാണിത് ഉണ്ടായത്.

മുമ്പും ട്രംപ് ഇറാനുനേരെ നിരവധി സമയപരിധികള്നിശ്ചയിച്ചിരുന്നെങ്കിലും, ഇറാന്വഴങ്ങാതിരുന്നിട്ടും രാജ്യത്തെ 'ശിലായുഗത്തിലേക്ക്') തിരികെ അയക്കുമെന്ന ഭീഷണികള്അദ്ദേഹം നടപ്പിലാക്കിയിരുന്നില്ല. ട്രംപ് തന്റെ ഭീഷണികള്പ്രാവര്ത്തികമാക്കുമോ അതോ അവസാന നിമിഷം പിന്മാറുമോ എന്ന കാര്യത്തില്നിക്ഷേപകര്ക്ക് സംശയമുള്ളതിനാല്ആഗോള വിപണി നിലവില്സ്തംഭനാവസ്ഥയിലാണ്.

 

പ്രൊഫ്. ജോൺ കുരാക്കാർ

No comments: