ഇറാൻ അറബ് രാജ്യമല്ല,ഇറാനിൽ സംസാരിക്കുന്നത് പേർഷ്യൻ (ഫാർസി) ഭാഷയാണ്,
ഇറാൻ ഒരു അറബ് രാജ്യമാണെന്നും, അറബികളാണ് ഇറാനികൾ എന്നുമാണ് ബഹുഭൂരിപക്ഷം ആളുകളുടെയും ധാരണ. എന്നാൽ ഇറാൻ ഒരു അറബ് രാജ്യമല്ല എന്നതാണത് സത്യം. അറബികളുമായോ അറബ് സംസ്കാരമായോ ഇറാന് ഒരു ബന്ധവും ഇല്ല എന്നതാണ് സത്യം. ചരിത്ര പരമായും സാംസ്കാരികമായും ഭാഷാപരമായും
ഇറാൻ മറ്റൊരു വംശമാണ്.
ഇറാനെക്കുറിച്ച് ചെറിയ ഒരു വിശദീകരണം നോക്കാം:ഊഷരമായ മരുഭൂമികൾ നിറഞ്ഞ പൂർവ ഏഷ്യയിലെ പ്രകൃതി രമണീയമായ ഒരു സ്ഥലമാണ് ഇറാൻ.പൂർവ ഏഷ്യയെയാണ് പണ്ടുള്ളവർ പേർഷ്യ എന്ന് വിളിച്ചിരുന്നത്. പേർഷ്യക്കാരൻ എന്ന പ്രയോഗം തന്നെ പ്രവാസികൾക്ക് ഉണ്ടായിരുന്നു കേരളത്തിൽ. ആ പേർഷ്യയാണ് സത്യത്തിൽ ഇന്നത്തെ ഇറാൻ. പേർഷ്യ എന്നാണ് ഇറാൻ ഒരുകാലത്ത് പരക്കെ അറിയപ്പെട്ടിരുന്നത് . 1935 ൽ പേർഷ്യ എന്നതിന് പകരം ഇറാൻ എന്ന് നാമകരണം ചെയ്തത് റെസാ ഷാ പഹ്ലവി എന്ന അന്നത്തെ ഇറാൻ രാജാവ് ആയിരുന്നു വിദേശീയർ ഇറാൻ എന്ന് ഉപയോഗിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു .
"ആര്യന്മാരുടെ നാട്" (Land of the Aryans) എന്നാണ് "ഇറാൻ" എന്ന വാക്കിന്റെ അർത്ഥംഎന്നാണ്. അറബികളുമായി ഇവർക്ക് വംശീയമായ ബന്ധമില്ല. ഇസ്ലാം മതം പിന്തുടരുന്നത് കൊണ്ട് മാത്രം ഇറാൻ ഒരു അറബ് രാജ്യമാകുന്നില്ല. ബഹുഭൂരിപക്ഷവും ക്രിസ്തുമതം പിന്തുടരുന്നതുകൊണ്ട് ഫ്രാൻസും ജർമ്മനിയും ഒന്നാകാത്തതുപോലെ,അറബ് നാഗരികതയ്ക്ക് ഏകദേശം ആയിരം വർഷങ്ങൾക്ക് മുൻപേ തന്നെ പേർഷ്യൻ സാമ്രാജ്യം രൂപംകൊണ്ടിരുന്നു. ലോകത്തിലെ ആദ്യത്തെ മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയ സൈറസ് ചക്രവർത്തിയുടെ വംശപരമ്പരയിൽപ്പെട്ടവരാണ് ഇറാനികൾ. ഏഴാം നൂറ്റാണ്ടിൽ ഉണ്ടായ അറബ് അധിനിവേശത്തിനു ശേഷവും, അവരുടെ പൗരാണിക പേർഷ്യൻ സ്വഭാവവും സംസ്കാരവും അവർ ഒരിക്കലും ഉപേക്ഷിച്ചില്ല.
ഭാഷയിലെ വ്യത്യാസം വളരെ വ്യക്തമാണ്., ഇത് ഇംഗ്ലീഷും ഉൾപ്പെടുന്ന ഇൻഡോ-യൂറോപ്യൻ ഭാഷാകുടുംബത്തിൽപ്പെട്ടതാണ്. അതേസമയം, അറബ് രാജ്യങ്ങളിൽ സംസാരിക്കുന്നത് സെമിറ്റിക് ഭാഷയായ അറബിക് ആണ്.ഇരുവിധ ഭാഷകളും തമ്മിലുള്ള വ്യത്യാസം സ്പാനിഷും ചൈനീസും തമ്മിലുള്ള വ്യത്യാസത്തോളം വലുതാണ്. ലിപിയിൽ ചില സാമ്യങ്ങൾ കാണിച്ചാലും, പേർഷ്യൻ ഭാഷയിൽ അറബിയിൽ ഇല്ലാത്ത ചില പ്രത്യേക അക്ഷരങ്ങൾ ഉണ്ടായിരിക്കുന്നു.മതത്തിലും ആഘോഷങ്ങളിലും ശ്രദ്ധേയമായ വ്യത്യാസങ്ങളുണ്ട്.
ഭൂരിഭാഗം അറബ് രാജ്യങ്ങൾ സുന്നി വിഭാഗത്തിൽ പെട്ടവരായിരിക്കുമ്പോൾ, ഇറാൻ പ്രധാനമായും ഷിയാ മതവിഭാഗത്തെ പിന്തുടരുന്ന രാജ്യമാണ്.അതോടൊപ്പം, പുരാതന പേർഷ്യൻ പുതുവർഷമായ ‘നൗറൂസ്’ (Nowruz) ഇന്നും ഇറാനികൾ ആവേശത്തോടെ ആഘോഷിക്കുന്നു. ഈ ആഘോഷം പേർഷ്യൻ സംസ്കാരത്തിന്റെ ഭാഗമാണ്, അറബ് സംസ്കാരത്തിൽ ഇതിന് സ്ഥാനമില്ല.ഭൂപ്രകൃതിയിലും പ്രകടമായ വ്യത്യാസം കാണാം.
മണലാരണ്യങ്ങളും വിശാലമായ കടൽതീരങ്ങളും പ്രധാനമായുള്ളതാണ് ഭൂരിഭാഗം അറബ് രാജ്യങ്ങൾ. എന്നാൽ ഇറാൻ മലനിരകളും കാടുകളും ഉൾപ്പെടുന്ന വൈവിധ്യമാർന്ന പ്രകൃതി സൗന്ദര്യമുള്ള ഭൂപ്രദേശമാണ്.ചുരുക്കത്തിൽ, 22 രാജ്യങ്ങൾ ഉൾപ്പെടുന്ന ‘അറബ് ലീഗിൽ’ ഇറാൻ അംഗമല്ല. കാരണം, ഇറാൻ ഒരു അറബ് രാജ്യമല്ല; ലോകത്തെ വിസ്മയിപ്പിച്ച പേർഷ്യൻ സംസ്കാരത്തിന്റെ ശക്തമായ തുടർച്ചയാണ് അത്.
ഇറാനും ഇന്ത്യയും തമ്മിലുള്ള ബന്ധം,
ക്രിസ്തുവിനു ശേഷമുള്ള ഏഴാം നൂറ്റാണ്ടിൽ അറബ് മുസ്ലിംകൾ സസ്സാനിയൻ സാമ്രാജ്യത്തെ ആക്രമിച്ച് അധിനിവേശം നടത്തി. അതിനെ തുടർന്ന് അവിടെ നിന്നു രക്ഷപ്പെടാൻ ഇന്ത്യയിലേക്ക് കുടിയേറിയ ഇറാനികളെ ‘പാർസികൾ’ എന്നും, അവരുടെ മതമായ സരോസ്ത്രിയനിസത്തെ ‘പാഴ്സി മതം’ എന്നും വിളിക്കപ്പെടാൻ തുടങ്ങിയതും ഇതിന്റെ ഭാഗമായാണ്.
ഉത്തരേന്ത്യയെ സംസ്കൃതത്തിൽ ‘ആര്യാവർത്തം’ (ആര്യന്മാരുടെ രാജ്യം) എന്ന് വിളിക്കുന്നതുപോലെ തന്നെ, ‘ഇറാൻ’ എന്ന പേരിനും സമാനമായ അർത്ഥമുണ്ട്. സംസ്കൃതം സംസാരിച്ചിരുന്ന ഇൻഡോ-ആര്യന്മാർ ഇറാനിയൻ ജനവിഭാഗങ്ങളുമായി ബന്ധമുള്ളവരാണെന്ന് കരുതപ്പെടുന്നു. ഇറാനിയൻ ജനത തങ്ങളെ സ്വയം ‘ആര്യ’ എന്ന് വിശേഷിപ്പിച്ചിരുന്നതും ശ്രദ്ധേയമാണ്. പാഴ്സി മതഗ്രന്ഥമായ ‘അവെസ്ത’യിൽ ‘Airyanem Vaejah’ എന്നത് ‘ആര്യന്മാരുടെ നാട്’ എന്ന അർത്ഥത്തിൽ ഉപയോഗിച്ചിട്ടുണ്ടെന്ന് കാണാം.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment