Pages

Monday, March 30, 2026

അവസാനിക്കാത്ത യുദ്ധം -ലോകം വലിയൊരു ദുരന്തത്തിൻറെ വക്കിൽ -പ്രൊഫ്. ജോൺ കുരാക്കാർ

 

അവസാനിക്കാത്ത യുദ്ധം -ലോകം  വലിയൊരു ദുരന്തത്തിൻറെ  വക്കിൽ

നിലവിലെ ആഗോള സാഹചര്യങ്ങൾ, പ്രത്യേകിച്ച് വിവിധ മേഖലകളിലെ യുദ്ധങ്ങളും സംഘർഷങ്ങളും, ലോകത്തെ വലിയൊരു ദുരന്തത്തിലേക്ക് (മൂന്നാം ലോകമഹായുദ്ധം പോലെയുള്ള) നയിക്കുമെന്ന ആശങ്ക ശക്തമാണ്.യുദ്ധം കൈവിട്ടുപോയി”; ലോകം വലിയൊരു ദുരന്തത്തിന്റെ വക്കിലെന്ന് യുഎൻ സെക്രട്ടറി ജനറൽ.ഇറാൻ-അമേരിക്ക യുദ്ധംആരംഭിച്ച് മൂന്നാഴ്ച പിന്നിടുമ്പോൾ, സാഹചര്യം പൂർണ്ണമായും നിയന്ത്രണാതീതമായെന്ന് (Out of Control) ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ്, ലോകം ഭീകരമായ ഒരു ആഗോള യുദ്ധത്തിന്റെ വക്കിലാണെന്ന കടുത്ത മുന്നറിയിപ്പ് അദ്ദേഹം നൽകിയത്. അമേരിക്കയും ഇസ്രായേലും ഇറാന് മേൽ നടത്തുന്ന സൈനിക നീക്കങ്ങൾ വിചാരിക്കാത്ത തലങ്ങളിലേക്ക് വ്യാപിച്ചുവെന്നും ഇത് മാനുഷികവും സാമ്പത്തികവുമായ വലിയ തകർച്ചയ്ക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

നേതാക്കൾ വിചാരിച്ചതിലും അപ്പുറത്തേക്ക് യുദ്ധം വ്യാപിച്ചു കഴിഞ്ഞു. ലോകം ഇപ്പോൾ ഒരു വലിയ യുദ്ധത്തിന്റെ മുനയിലാണ് നിൽക്കുന്നത് (Staring down the barrel of a wider war). സിവിലിയൻ മരണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ യുദ്ധം അവസാനിപ്പിക്കാൻ സമയമായി. ഇത് ആഗോള സമ്പദ്വ്യവസ്ഥയെ തകർക്കുന്ന രീതിയിലേക്ക് മാറിയിരിക്കുകയാണ്.

യുദ്ധത്തിൽ നേരിട്ട് പങ്കാളികളല്ലാത്ത അയൽരാജ്യങ്ങളെ ആക്രമിക്കുന്നത് ഇറാൻ അവസാനിപ്പിക്കണം. ഹോർമുസ് കടലിടുക്കിന്റെ അടച്ചുപൂട്ടൽ ലോകമെമ്പാടുമുള്ള എണ്ണ, വാതക വിതരണത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. സംഘർഷം പരിഹരിക്കാനുള്ള യുഎൻ ശ്രമങ്ങൾക്ക് നേതൃത്വം നൽകാൻ ജീൻ അർനോൾട്ടിനെ (Jean Arnault) തന്റെ പ്രത്യേക പ്രതിനിധിയായി ഗുട്ടെറസ് നിയമിച്ചു. 

യുദ്ധം അവസാനിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്ര സർക്കാർ നടത്തണം...യുദ്ധം ഓരോ ദിവസം കഴിയുന്തോറും പുതിയ വെല്ലുവിളികളാണ്,മൂന്നാം ലോകമഹായുദ്ധം പടിവാതിൽക്കൽ എത്തി നിൽക്കുന്നു റഷ്യയും ചൈനയും ഇറാനും കൈകോർക്കുന്ന സ്ഥിതിയാണ് കാണുന്നത് ..ലോകത്തെ മുൾമുനയിൽ നിർത്തിക്കൊണ്ട് മൂന്നാം ലോകമഹായുദ്ധത്തിന്റെ ഭീതി പടരുന്നു. യുദ്ധത്തിൽ ആരും ജയിക്കുന്നില്ല . ലോക ജനത പരാജയപ്പെടുന്നു .  സമാധാനം ആഗ്രഹിക്കുന്നവർ  ശബ്ദമുയർത്തനം .

 

പ്രൊഫ്. ജോൺ കുരാക്കാർ

No comments: