Pages

Monday, February 9, 2026

ജലം ജീവന്റെ അമൃതാണ്. - മനു കുരാക്കാർ സിസ്റ്റം മാനേജർ ,SBI ,Mumbai

 

ജലം ജീവന്റെ അമൃതാണ്.

മനു കുരാക്കാർ

സിസ്റ്റം മാനേജർ ,SBI ,Mumbai

 


ലോകപ്രശസ്തനായ ഇന്ത്യന് ശാസ്ത്രജ്ഞന്  ഇങ്ങനെ എഴുതി- “ജലം ജീവന്റെ അമൃതാണ്. “ഹിന്ദു പുരാണങ്ങള് അനുസരിച്ച് മരണത്തെപ്പോലും തോല്പ്പിക്കാന് കഴിവുള്ള വസ്തുവാണ് അമൃത്. ജലത്തിന് മരണത്തിനെ തോല്പ്പിക്കാനാവില്ലെങ്കിലും ഭൂമിയില് ജീവന് നിലനിര്ത്താന് ജലം കൂടിയേ തീരു. നമ്മുടെ പ്രപഞ്ചത്തില് ജീവന് തുടിക്കുന്ന ഏക ഗ്രഹം ഭൂമിയാണ്. ഭൂമിയില് ജീവന് നിലനിര്ത്തുന്നതാകട്ടെ ഇവിടത്തെ ജലസാന്നിധ്യവും. വായുപോലെതന്നെ ഭൂമിയിലെ ജീവജാലങ്ങളുടെ നിലനില്പ്പിന് ജലവും അവശ്യ ഘടകമാണ്. ഭക്ഷണം കഴിക്കാതെ മനുഷ്യര്ക്ക് കുറച്ചു ദിവസങ്ങള് പിടിച്ചു നില്ക്കാന് കഴിഞ്ഞെന്ന് വരാം. എന്നാല് വെള്ളം ഇല്ലെങ്കില് ശരീരത്തിന്റെ പ്രവര്ത്തനം ആകെ താറുമാറാകും. ഭക്ഷണത്തിനായി നാം ആശ്രയിക്കുന്നത് നമ്മുടെ പരിസ്ഥിതിയെയും അതിലെ സസ്യമൃഗാധികളെയുമാണ്. ഇവയുടെ നിലനില്പ്പിനാധാരവും ജലം തന്നെ.

ഭൂഗോളത്തിന്റെ 70 ശതമാനവും വെള്ളത്താല് ചുറ്റപ്പെട്ടിരിക്കുന്നു. ഇതില് 97 ശതമാനവും ഉപ്പുവെള്ളമാണ്. ബാക്കിയുള്ള മൂന്നു ശതമാനം. ശുദ്ധജലത്തില് വെറും ഒരു ശതമാനം മാത്രമാണ് മനുഷ്യര്ക്കും മൃഗങ്ങള്ക്കുമൊക്കെ ഉപയോഗപ്രദമായ രൂപത്തില് ലഭ്യമായിട്ടുള്ളു. ഒരു ശതമാനം ജലം അമൂല്യമായി കാത്തു സൂക്ഷിച്ചാല് മാത്രമെ ഭൂമിയില് ജീവന് നിലനില്ക്കുകയുള്ളു.ജീവന് നിലനിര്ത്തുക എന്ന അടിസ്ഥാന കാര്യത്തോടൊപ്പം തന്നെ ജലം മറ്റു പലവിധത്തിലും അമൂല്യമായിത്തീരുന്നുണ്ട്. നമ്മുടെ ഒരു ദിവസത്തെ പ്രവര്ത്തനങ്ങള് ചിന്തിച്ചാല്ത്തന്നെ അവിടെ ജലത്തിനുള്ള പ്രാധാന്യം മനസിലാക്കാം. കുടിക്കാനും, കുളിക്കാനും,അലക്കാനും, വൃത്തിയാക്കാനും ഭക്ഷണം പാചകം ചെയ്യാനും നമുക്ക് ജലം വേണം. ഇതൊന്നുമില്ലെങ്കില്പ്പോലും മനുഷ്യശരീരം ശരിയായി പ്രവര്ത്തിക്കാന് കൃത്യമായ അളവില് വെള്ളം ലഭിച്ചേ മതിയാവു. മൃഗങ്ങള്ക്കും ഇതുപോലെതന്നെയുള്ള ആവശ്യങ്ങളുണ്ട്. നമ്മള് ചെടിച്ചട്ടികളില് വളര്ത്തുന്ന ചെടികള്ക്ക് ഒരു ദിവസം വെള്ളമൊഴിക്കാതിരുന്നാല്ത്തന്നെ അവ വാടും. അതായത് സസ്യങ്ങളുടെ നിലനില്പ്പിനും വെള്ളം അത്യാവശ്യ ഘടകമാണ്.

ഓരോ രാജ്യത്തിന്റെയും വികസനത്തിന് അത്യന്താപേക്ഷിത ഘടകമാണ് ജലം. വീട്ടാവശ്യങ്ങള്ക്ക് മാത്രമല്ല, കൃഷിക്കും വ്യാവസായിക ആവശ്യങ്ങള്ക്കും ജലം വേണം. കേരളംപോലെ പല സംസ്ഥാനങ്ങളും വൈദ്യുതിക്കുവേണ്ടിപ്പോലും ജലത്തെ ആശ്രയിക്കുന്നു. ജീവിക്കാൻ ജലമില്ലെങ്കിൽ ആവില്ല  എന്ന സത്യം തിരിച്ചറിഞ്ഞിട്ടും പലപ്പോഴും ആളുകള് ജലസംരക്ഷണത്തിന് അതിന്റേതായ പ്രധാന്യം കൊടുക്കുന്നില്ല. ജലസ്രോതസുകളുംമറ്റും മലിനമാക്കാതെ സംരക്ഷിക്കേണ്ടത് നമ്മുടെ മാത്രമല്ല വരും തലമുറയുടെ കൂടെ ആവശ്യമാണ്. മരണമില്ലാത്ത ജീവിതത്തിനായി അമൃത് ഇല്ലാത്ത അമൃത് തേടിപ്പോവുകയല്ല മനുഷ്യര് ചെയ്യേണ്ടത്. ജലം എന്ന അമൃതിനെ എന്തു വിലകൊടുത്തും സംരക്ഷിക്കുകയാണ് ചെയ്യേണ്ടത്.

ജലം അമൂല്യമാണ്. അത് ജീവന്റെ അമൃതാണ്. ജലമില്ലെങ്കില് ഭൂമിയില് മനുഷ്യനോ മറ്റു ജീവജാലങ്ങള്ക്കോ നിലനില്പ്പില്ല.കുടിക്കുവാൻ സുരക്ഷിതവും, ഭക്ഷണം തയ്യാറാക്കാൻ മറ്റും ഉപയോഗിക്കുന്ന ശുദ്ധ ജലമാണ് കുടിവെള്ളം എന്ന് അറിയപ്പെടുന്നത്. പ്രകൃതിയിൽ മുന്നിൽ രണ്ടു ഭാഗവും ജലമാണ്. ഇവ 97 ശതമാനവും സമുദ്രങ്ങളിലാണുള്ളത്. ഇതിന് ഉപ്പുരസമാണുള്ളത്. ബാക്കിയുള്ള 3 ശതമാനം മാത്രമാണ് നേരിട്ട് ലഭ്യമായ കുടിവെള്ളം. കുടിവെള്ളത്തിന്റെ അളവ് ശാരീരിക പ്രവർത്തനങ്ങൾ, പ്രായം, ആരോഗ്യപ്രശ്നങ്ങൾ, പാരിസ്ഥിതിക സാഹചര്യങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. മനുഷ്യശരീരത്തിന്റെ 95% ജലമായതിനാൽ ശുദ്ധജലം മനുഷ്യജീവന് അത്യന്താപേക്ഷിതമാണ്. എന്നാൽ ലോകത്തിന്റെ പല ഭാഗങ്ങളിലും ശുദ്ധജലത്തിന് ദൗർലഭ്യം നേരിടുന്നു. ശുദ്ധമായ ജലത്തിന് നിറമോ, മണമോ, രുചിയോ എന്നിവ ഉണ്ടാകുവാൻ പാടില്ല. ശുദ്ധജലത്തിന്റെ പി.എച്ച്.മൂല്യം 7 ആണ്.

ഭൂമിയിൽ കാണപ്പെടുന്ന ജലത്തിൻ്റെ ഏകദേശം 0.006% ശുദ്ധജലമാണ് കുടിക്കാൻ പര്യാപ്തമായ ജലം.

മഞ്ഞ് മൂടിയ പർവതങ്ങൾ, ഭൂമിയുടെ ധ്രുവങ്ങളിൽ ഹിമപാളികൾ, ഹിമാനികൾ എന്നിങ്ങനെയുള്ള ജലം ഖരരൂപത്തിലാണ് (ഐസും മഞ്ഞും)സമുദ്രങ്ങളിലും തടാകങ്ങളിലും നദികളിലും ഭൂമിക്കടിയിലും ഉള്ള ജലം ദ്രവരൂപത്തിലാണ്നമുക്ക് ചുറ്റുമുള്ള വായുവിൽ അടങ്ങിയിരിക്കുന്ന ജലബാഷ്പം വാതക രൂപത്തിലാണ്

നദികൾ, കുളങ്ങൾ, കിണറുകൾ, തടാകങ്ങൾ, കൈ പമ്പുകൾ മുതലായവ ശുദ്ധജലത്തിൻ്റെ പ്രധാന ഉറവിടങ്ങളാണ്.ഒരു പ്രധാന ജലസ്രോതസ്സാണ് ജലസ്രോതസ്സുകളായ കുളങ്ങൾ, നദികൾ എന്നിവയിൽ നിന്നുള്ള വെള്ളവും മഴവെള്ളവും മണ്ണിലൂടെ ഒഴുകുകയും അവ ഭൂഗർഭജലം ആകുകയും ചെയ്യും

ഇന്ന് ജലദൗർലഭ്യം ലോകമെമ്പാടും ആശങ്കാജനകമായ വിഷയമായി മാറിയിരിക്കുന്നു. ഇനി ഏതാനും വർഷങ്ങൾക്കുള്ളിൽ ലോകജനസംഖ്യയുടെ മൂന്നിൽ ഒന്ന്  ആളുകൾക്ക് ജലക്ഷാമം നേരിടേണ്ടിവരുമെന്ന് കണക്കാക്കപ്പെടുന്നു.ജലത്തിൻ്റെ അമിതമായ ഉപയോഗവും ഭൂഗർഭജലത്തിൻ്റെ അമിത ഉപയോഗവും തടയണം.ഭൂഗർഭജലം പുനഃസ്ഥാപിക്കാൻ മഴവെള്ളം പ്രയോജനപ്പെടുത്താം. ഇതിനെ മഴവെള്ള സംഭരണം അല്ലെങ്കിൽ ജലശേഖരണം എന്ന് വിളിക്കുന്നു. ഭൂമിയുടെ 71% വെള്ളത്താൽ മൂടപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, അതെല്ലാം ജീവജാലങ്ങൾക്ക് കഴിക്കാൻ കഴിയില്ല.

മഴയുടെ രൂപത്തിൽ നമുക്കു ലഭിക്കുന്ന ജലം സംരക്ഷിക്കുന്നതിലും പ്രകൃതിതന്നെയാണു നമ്മുടെ രക്ഷകൻ. പ്രകൃതിയുടെ ഏറ്റവും പ്രധാനപ്പെട്ടൊരു ജലസംഭരണി മണ്ണു തന്നെ. ആയിരം വർഷമെങ്കിലുമെടുത്താണ് ഒരിഞ്ച് കനത്തിൽ സ്വാഭാവിക മേൽമണ്ണുണ്ടാവുന്നത്. മേൽമണ്ണിനെ പ്രാദേശിക പ്രത്യേകതകൾക്കനുസരിച്ചു സംരക്ഷിച്ചില്ലെങ്കിൽ കേവലം രണ്ടര വർഷം മതി മണ്ണൊലിപ്പ് മൂലം ഇതു നഷ്ടപ്പെടാൻ. മണ്ണിനെ സൃഷ്ടിക്കാൻ മനുഷ്യനാവില്ല.കുന്നുകളും പുഴകളും അരുവികളും തടാകങ്ങളും തോടുകളും കായലുകളുമെല്ലാം പ്രകൃതിയുടെ ജലസംഭരണികൾ തന്നെ. ഇവയുടെയെല്ലാം സംരക്ഷണം ഉറപ്പുവരുത്തേണ്ടിയിരിക്കുന്നു .ജനസംഖ്യ കൂടുന്നതു ജല ഉപയോഗവും വർധിപ്പിക്കുന്നു. കാലാവസ്ഥയിലെ മാറ്റങ്ങൾ, വർഷകാലത്തിന്റെ കുറവ് ,. തണ്ണീർത്തടം, വയലുകൾ, കുളങ്ങൾ എന്നിവ നികത്തുന്നത് ജലസ്രോതസ്സുകളിൽനിന്ന് അമിത ജല ചൂഷണം, മലകളും കുന്നുകളും ഇടിച്ചു നിരത്തുന്നത്. ,ശാസ്ത്രീയമായ ജലസംരക്ഷണ മാർഗങ്ങളുടെ അഭാവം., വനനശീകരണം, ചോലവനങ്ങൾ ഇല്ലാതാവുന്നത് , അമിതമായി പുഴകളിൽനിന്നു മണൽ വാരുന്നത് , ജലസ്രോതസ്സുകളുടെ മലിനീകര,. കൂടിവരുന്ന നഗരവൽക്കരണം ഇവയൊക്കെ  ജല ക്ഷാമം  ലക്ഷണിച്ചു  വരുത്തും .

പരമാവധി വെള്ളം മണ്ണിൽ താഴാൻ അനുവദിക്കുക.,. മേൽക്കൂരകളിൽ പെയ്യുന്ന മഴവെള്ളം കിണറുകളിലേക്കൊഴുക്കി ഭൂജലവിതാനമുയർത്താം,.നീർക്കുഴികൾ നിർമിക്കുക. . പാത്രം കഴുകുന്നതും കുളിക്കുന്നതും മറ്റുമായ വെള്ളം സസ്യങ്ങളുടെ ജലസേചനത്തിനുപയോഗിക്കുക,മഴവെള്ളം പൊതുസ്ഥലത്തേക്കൊഴുക്കി വിടാതിരിക്കുക. ഇങ്ങനെ നമുക്ക്  ജലം കുറെയൊക്കെ  സംരക്ഷിക്കാം.ഒരു രീതിയിലും അശുദ്ധമാക്കപ്പെടാത്ത മഴവെള്ളം ഗാര്ഹികവ്യാവസായികാവശ്യങ്ങള്ക്ക് വേണ്ടത്ര ഉപയോഗിക്കാം എന്ന തിരിച്ചറിവാണ്  മഴ വെള്ള  സംഭരണത്തിന്   ജനങ്ങളേം.ലോകത്ത് 150 കോടിയോളം പേര് തൊഴിലെടുക്കുന്നത് നേരിട്ട് ജലവുമായി ബന്ധപ്പെട്ട മേഖലകളിലാണ്.

 

.................................................................................................................................................................................

 

 

No comments: