ഡോക്ടർമാരെ അടച്ച് ആക്ഷേപിക്കരുത്
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ
നടന്ന ഗുരുതരമായ വൈദ്യ പിഴവ് ഇന്ന് സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയായിൽ
നിറഞ്ഞു നിൽക്കുകയാണ് .
2021-ൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഉഷ ജോസഫിന്റെ വയറ്റിൽ കത്രിക കുടുങ്ങിയ നിലയിൽ വർഷങ്ങളോളം തുടരേണ്ടി വന്നത് അതീവ ആശങ്കാജനകമാണ്. പിന്നീട് നടത്തിയ പരിശോധനയിൽ കത്രിക രണ്ട് കഷ്ണങ്ങളായി ഒടിഞ്ഞ നിലയിലാണെന്ന് കണ്ടെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു.
കൊച്ചിയിലെ അമൃത ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് ആ ഭാഗങ്ങൾ പുറത്തെടുത്തത്. പുറത്തെടുത്ത കത്രികയുടെ ഭാഗങ്ങൾ പൊലീസിന് കൈമാറിയതായും അറിയുന്നു.
ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ ഗൈനക്കോളജി വിഭാഗം മേധാവിയായിരുന്ന ഡോ. ലളിതാംബിക ഇന്നലെ നിസാരമായി പറഞ്ഞ വാക്കുകളാണ് ഇന്നത്തെ
വൻ പ്രതിഷേധത്തിന് കാരണം .ഒരു രോഗി ആശുപത്രിയിലേക്ക് പോകുന്നത് വിശ്വാസത്തോടെയാണ് .ജീവൻ സുരക്ഷിതമാണെന്ന ഉറച്ച പ്രതീക്ഷയോടെയാണ്.
അത്തരം സാഹചര്യത്തിൽ ഇത്തരമൊരു വീഴ്ച ഉണ്ടാകുന്നത് ഒരിക്കലും ലഘുവായി കാണാനാകില്ല.
അർപ്പണ ബോധത്തോടെ പ്രവർത്തിക്കുന്ന
അനേകം ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും
നമ്മുടെ സർക്കാർ ആശുപത്രികളിലും
സ്വകാര്യ ലേഖലയിലും ഉണ്ട് .
കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനിടെ രോഗം ബാധിച്ച് മരണത്തിനു കീഴടങ്ങിയ നോറുകണക്കത്തിന് ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ഉണ്ട്
സ്വന്തം ജീവൻ പണയം വച്ചും കോവിഡ് രോഗികളെ ചികിത്സിക്കുന്നതിൽ ആത്മാർഥത കാണിച്ച നാടാണിത്
അടുത്തകാലത്തായി ഡോക്ടർമാരും
ആരോഗ്യപ്രവർത്തകരും
ആക്രമിക്കപ്പെടുകയും ' ആക്ഷേപിക്കപ്പെടുകയും ചെയ്യന്നുണ്ട് .ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും
ഭാഗത്തു നിന്നുള്ള അനാസ്ഥയും രോഗികളുടെ ബന്ധുക്കളുടെ
അറിവുകേടും അതിരു കടന്ന അവകാശ വാദങ്ങളും ധാർഷ്ട്യവും അക്രമണമനോഭാവവുമാണ്
ഇതിനു പിന്നിലുള്ളത്
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗി മരണമടഞ്ഞാൽ ഉടൻ ഡോക്ടർക്കും ആശുപത്രിക്കുമെതിരെ ബന്ധുക്കൾ തിരിയുകയാണ്. ചികിത്സയിൽ പിഴവോ അനാസ്ഥയോ ഉപേക്ഷയോ ഉണ്ടായോ എന്നു മനസ്സിലാക്കാൻ മുതിരാതെ അക്രമാസക്തരാകുകയാണ്. ഔഷധങ്ങളിലും സാങ്കേതികവിദ്യയിലും അമിത വിശ്വാസമർപ്പിക്കുന്ന രോഗിയും ബന്ധുക്കളും
ചികിത്സയ്ക്കിടയിലുണ്ടാകുന്ന സങ്കീർണതകൾക്കും അപകടങ്ങൾക്കും കാരണം ഡോക്ടറുടെയും ആശുപത്രി സംവിധാനത്തിന്റെയും അശ്രദ്ധയോ പിഴവോ മാത്രമാണെന്ന് തീരുമാനിച്ചുറയ്ക്കുന്നു. ആധുനിക സാങ്കേതികവിദ്യകളുപയോഗിച്ച് ഡോക്ടർമാർ ആത്മാർഥമായി ശ്രമിച്ചാൽ ഏതു രോഗവും സുഖപ്പെടുത്താമെന്നും മരണം പൂർണമായും ഒഴിവാക്കാമെന്നുമുള്ള ധാരണ ഇന്ന് വ്യാപകമാണ്. ഡോക്ടർമാരുടെ മികവിനും നിയന്ത്രണത്തിനും ഉപരിയായി പല കാരണങ്ങളാലും മരണം സംഭവിക്കാമെന്ന സാമാന്യ വൈദ്യപരിജ്ഞാനം പോലും ജനങ്ങൾക്കില്ല. തൽഫലമായി, പിഴവുകൾ മൂലം മാത്രമേ മരണം സംഭവിക്കൂ എന്ന ധാരണയുടെ വെളിച്ചത്തിൽ ഡോക്ടർമാരും ആശുപത്രിയും ആക്രമിക്കപ്പെടുന്നു.
ഒരു കാര്യത്തിലും
ആരെയും മുൻകൂർ കുറ്റപ്പെടുത്താൻ
-പാടില്ല , സത്യാവസ്ഥ കണ്ടുപിടിക്കുകയാണ് വേണ്ടത് . ഏതെങ്കിലും ഒരു പിഴവിന്റെ പേരിൽ ഒരു ഡോക്ടറുടെ ദീർഘ കാലത്തെ നാളം
സേവനങ്ങളെ കാണാതെ പോകരുത് . ആർക്കും രാഷ്ട്രീയ തിമിരം ബാധിക്കരുത് . ആലപ്പുഴ മെഡിക്കൽ കോളേജ്
ഇന്നലെ ഉണ്ടായ സ്ഥാപനമല്ല . രാഷ്ട്രീയമില്ലാത്ത, സേവനം മാത്രം കൈമുതലായിട്ടുള്ള
ആരോഗ്യ പ്രവർത്തകരെ
അടച്ച് ആക്ഷേപിക്കരുത് , കൈക്കൂലി ചോദിച്ചു വാങ്ങുന്ന ഡോക്ടറുമാർ ധാരാളമുണ്ട്
പലരും വിജിലൻസിന്റെ
പിടിയിൽ ആകുന്നുണ്ട് . പ്രസവത്തിനു കൈക്കൂലി ,
പ്രസവം നിർത്താനുള്ള ശസ്ത്രക്രിയക്ക്
കൈക്കൂലി ഏത്
ഒപ്പേറഷനും കൈക്കൂലി വാങ്ങുന്ന സർക്കാർ
ഡോക്ടര്മാരുണ്ട് . നന്മ കാത്തുസൂക്ഷിക്കുന്ന
നല്ലവരായ സർക്കാർ ഡോക്ടർ തന്റെ ആയുസ്സും ആരോഗ്യവും പാവങ്ങൾക്കു വേണ്ടി സമർപ്പിക്കുന്നു . കാര്യങ്ങളുടെ സത്യവസ്ഥ ശരിക്കും
മനസ്സിലാക്കതെ
ആരോഗ്യ പ്രവർത്തകരെ
അടച്ച് ആക്ഷപിക്കരുത് '
പ്രൊഫ്, ജോൺ കുരാക്കാർ
No comments:
Post a Comment