മഴ വെള്ളം പ്രകൃതിയുടെ ദാനം
ജോസ് എബ്രഹാം
ജലം സൃഷ്ടിക്കാനും
വിഘടിപ്പിക്കാനും ശാസ്ത്രത്തിനാവും.
എന്നാൽ സ്വാഭാവികമായ
ജലം പ്രകൃതിയുടെ
ദാനമാണ്. മഴയുടെ
രൂപത്തിൽ നമുക്കു
ലഭിക്കുന്ന ജലം
സംരക്ഷിക്കുന്നതിലും പ്രകൃതിതന്നെയാണു
നമ്മുടെ രക്ഷകൻ.
പ്രകൃതിയുടെ ഏറ്റവും
പ്രധാനപ്പെട്ടൊരു ജലസംഭരണി
മണ്ണു തന്നെ.
ആയിരം വർഷമെങ്കിലുമെടുത്താണ്
ഒരിഞ്ച് കനത്തിൽ
സ്വാഭാവിക മേൽമണ്ണുണ്ടാവുന്നത്.
ഈ മേൽമണ്ണിനെ
പ്രാദേശിക പ്രത്യേകതകൾജോസ്
ക്കനുസരിച്ചു സംരക്ഷിച്ചില്ലെങ്കിൽ
കേവലം രണ്ടര
വർഷം മതി
മണ്ണൊലിപ്പ് മൂലം
ഇതു നഷ്ടപ്പെടാൻ.
ഈ മണ്ണിനെ
സൃഷ്ടിക്കാൻ
മനുഷ്യനാവില്ല.
പ്രകൃതിയുടെ സ്പോഞ്ച്
എന്നാണു നമ്മുടെ
മഴക്കാടുകൾ അറിയപ്പെടുന്നത്.
പശ്ചിമഘട്ടത്തിലെ
ഈ മഴക്കാടുകളുടെ
കണക്കെടുത്താൽ ഒരു
ഹെക്ടർ
വനഭൂമി 30,000 ഘനമീറ്റർ
മഴവെള്ളമുൾക്കൊള്ളുമെന്നാണു പറയുക.
നാട്ടിൻപുറങ്ങളിലെ ജലവിതാനം
നിലനിർത്തുന്നതിൽ വയലുകൾക്ക്
വലിയ പങ്കുണ്ട്.
ഒരുഹെക്ടർ
വയൽഭൂമിയിൽ അഞ്ചുലക്ഷം
ലീറ്റർ വെള്ളംവരെ
തടഞ്ഞു നിർത്തുമെന്നാണു
കണക്ക്.
കുന്നുകളും പുഴകളും
അരുവികളും തടാകങ്ങളും
തോടുകളും കായലുകളുമെല്ലാം
പ്രകൃതിയുടെ ജലസംഭരണികൾ
തന്നെ. ഇവയുടെയെല്ലാം
സംരക്ഷണം ഉറപ്പുവരുത്തിയാൽ
മാത്രംമതി
No comments:
Post a Comment