കോൺഫിഡന്റ് ഗ്രൂപ്പിന്റെ മുതലാളി
തന്റ തോക്ക് ഉപയോഗിച്ച് വെടി വച്ചു മരണത്തിനു കിഴടങ്ങി
ഡോ . റോയ് എന്ന സമ്പന്നൻ ആയ ഒരു വ്യവസായി നല്ല പ്രായത്തിൽ സ്വയം തന്റെ തോക്ക് ഉപയോഗിച്ച് വെടി വച്ചു മരണത്തിനു കിഴടങ്ങണം എങ്കിൽ, അതിന് ഒരു കാരണം വേണം.
അതിനുള്ള കാരണം എന്തു തന്നെ ആയാലും, ഇങ്ങനെ ഒരു കടും കൈ ചെയ്യണം എങ്കിൽ, അതിന് പ്രേരിപ്പിച്ച വിഷയം പൊതു സമൂഹം അറിയാൻ ആഗ്രഹിച്ചാൽ, നിജസ്ഥിതി ബോധ്യപ്പെടുത്താൻ ബന്ധപ്പെട്ടവർ ശ്രമിക്കണം.
മരണം എന്നും ഒരു ദുഃഖം തന്നെ ആണ്, അത് ഇദ്ദേഹത്തെ പോലെ ഒരാൾ ആകുമ്പോൾ, അതിന്റെ തീവ്രത പൊതു സമൂഹത്തിന് എന്നും ഒരു സംസാര വിഷയംആകും,
അതിന് അവർ നിരത്തുന്ന കാരണങ്ങൾ സത്യം ആണെങ്കിൽ അതിന്റെ ഉത്തരവാദിത്യം ആർക്കാണെന്ന് അറിയാൻ ജെനങ്ങൾക്ക് അവകാശം ഇല്ലേ?
കോൺഫിഡന്റ് ഗ്രൂപ്പിന്റെ മുതലാളി ഇത്രയും കോൺഫിഡൻസ് ഇല്ലാതെ ഇങ്ങനെ ഒരു കിർത്യം കാണിച്ചത് ഏതായാലും ശരിയായില്ല. അവരുടെ കുടുംബത്തിനെ ഉണ്ടായ നഷ്ടം പോലെ, രാജ്യത്തിനും ഒരു തീരാ നഷ്ടം തന്നെ ആണ് സംഭവിച്ചത്. വിശദമായ അന്വേഷണം
നടത്തി നിജ സ്ഥിതി കണ്ടെത്തണം .
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment