NCP
നേതാവ് മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയുമായ അജിത് പവറിന് വിമാന അപകടത്തിൽ ദാരുണാന്ത്യം,
അപകടത്തില് വിമാനത്തിലുണ്ടായിരുന്ന ആറുപേരും മരണപ്പെട്ടു.
രാവിലെ 8 മണിയോടെ മുംബൈയില് നിന്ന് പറന്നുയര്ന്ന ചെറിയ വിമാനം ഒരു മണിക്കൂറിന് ശേഷം ബാരാമതി വിമാനത്താവളത്തിന് സമീപം ലാന്ഡിംഗ് ശ്രമത്തിനിടെ തകര്ന്നുവീണു
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗം ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അജിത് പവാർ ജനങ്ങളുടെ നേതാവായിരുന്നുവെന്നും അവരുമായി ആഴത്തിലുള്ള ബന്ധമുണ്ടായിരുന്നുവെന്നും മോദി കുറിച്ചു
കടുത്ത ഞെട്ടൽ"അജിത് പവാറിൻ്റെ വിമാനാപകടത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് മമത ബാനർജി
1991-ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ബാരാമതിയിൽ നിന്ന് ആദ്യമായി നിയമസഭാംഗമായ അജിത് പിന്നീട് നടന്ന എല്ലാ നിയമസഭ തിരഞ്ഞെടുപ്പുകളിലും ബാരാമതിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു
രാഷ്ട്രീയമായി ഭിന്നിച്ചപ്പോൾ പോലും വ്യക്തി സൗഹൃദങ്ങളിൽ ഒരു ഉലച്ചിലും ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ മറാത്ത രാഷ്ട്രീയത്തിലേ ഒരു അതികായൻ കൂടി കാലയവനികക്ക് പിന്നിലേക്ക് മറയുകയാണ്... രമേശ്
ചെന്നിത്തല

No comments:
Post a Comment