Pages

Friday, January 9, 2026

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവയുടെ ചോദ്യങ്ങള്ക്ക് ശരിയായ ഉത്തരം നൽകാൻ ഇവിടെ ആരുണ്ട് ?

 

പരിശുദ്ധ  ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ  കാതോലിക്കാബാവയുടെ ചോദ്യങ്ങള്ക്ക്  ശരിയായ ഉത്തരം  നൽകാൻ ഇവിടെ ആരുണ്ട് ?


ആരാണ് ഹിന്ദു ?  ആരാണ് സ്വദേശി ?  ആരാണ്  വിദേശി ?ഹിന്ദു എന്നത് ഭാരതീയ ഉപഭൂഖണ്ഡത്തിൽ  സനാതന ധർമ്മം സ്വീകരിച്ചവരെയാണ്  വേദങ്ങൾ, ഉപനിഷത്തുകൾ തുടങ്ങിയ ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. 'ഹിന്ദു' എന്ന വാക്ക് 'സിന്ധു' നദിയുടെ പേരിൽ നിന്ന് വന്നതാണ്, പേർഷ്യക്കാർ 'സിന്ധു' എന്ന് ഉച്ചരിക്കാൻ ബുദ്ധിമുട്ട് കാരണം 'ഹിന്ദു' എന്ന് വിളിച്ചു, പിന്നീട് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ താമസിക്കുന്നവരെ പൊതുവായി സൂചിപ്പിക്കാൻ പേര് ഉപയോഗിച്ചു.ഹിന്ദുമതം വൈവിധ്യമാർന്ന ഒരു പാരമ്പര്യമാണ്,ധർമ്മമാണ് മുഴുവൻ പ്രപഞ്ചത്തിന്റെയും അടിസ്ഥാനം.

പരിശുദ്ധ കാതോലിക്കാ ബാവ  ഏറെ സൗമ്യനായി ഒരു അക്കാദമിക് ചർച്ചക്ക് തുടക്കം ഇടുമ്പോൾ, അതേ തലത്തിൽ നിന്ന് മറുപടി പറയാൻ  ആർക്കും കെല്പില്ല!ചിലർ വന്ന്  തിരുമേനിയെ തെറി വിളിച്ചതുകൊണ്ടു  ചരിത്രം മാറുന്നില്ല. ആര്യന്മാർ വിദേശികളാണ് , ദ്രാവിഡരും വിദേശികളാണ് , ഇന്ത്യയിൽ  വീട്ടുകാരും വിരുന്നുകാരുമില്ല ,എല്ലാവരും വന്നു ചേർന്നവരാണ് . ഇന്ത്യയിൽ ജനിച്ചു വളർന്നവരെ   വിദേശികൾ  എന്ന്  വിളിക്കരുത് .മാതൃഭുമിയുമായുള്ള അവരുടെ ബി ബന്ധം  വിഛേദിക്കരുത് . കണിശ ഭാഷ ഉപയോഗിക്കുന്ന  പരിശുദ്ധ തിരുമേനിയുടെ ചോദ്യങ്ങൾക്ക്  ആര്  ഉത്തരം നൽകും ?

"1000 വർഷത്തിലധികം പഴക്കമുള്ള ക്ഷേത്രങ്ങൾ കേരളത്തിലില്ല" (ഉണ്ടെങ്കിൽ അവ ബുദ്ധ ജൈന ക്ഷേത്രങ്ങൾ   ആയിരുന്നവയാണ് )  എന്നാൽ, ഇവിടെ അപ്രകാരം പഴക്കമുള്ള പള്ളിയുണ്ട്, മുസ്ലിം പള്ളിയുമുണ്ട്. അതിരുകൾ തകർക്കുമ്പോൾ, ഉത്തരവാദിത്തപ്പെട്ട . കാതോലിക്കാ ബാവ യാഥാർഥ്യം ഓർമ്മപ്പെടുത്തുന്നു. തോമാ ശ്ലീഹായുടെ വിഷയം വരുമ്പോൾ, ബ്രാഹ്മണർ "എട്ടാം നൂറ്റാണ്ടു ശേഷമേ കേരളത്തിലേക്ക്  വരൂ". സനാതനം പറയുമ്പോൾ, "5000 വർഷം മുൻപേ" വരും!

കേരള ക്രൈസ്തവരുടെ  ഒന്നാം നൂറ്റാണ്ടിന്റെ അപ്പോസ്തോലിക പാരമ്പര്യത്തിന് മറ്റു തെളിവുകൾ  തേടേണ്ടതുണ്ടോ? ബ്രിട്ടീഷ് ലൈബ്രറി പാപ്പയ്റസ് രേഖ - എന്ന ഗ്രീക്ക് നാടകം കേരള പശ്ചാത്തലത്തിൽ ഒന്നാം നൂറ്റാണ്ടിന്റെ നസ്രാണി തിരുശേഷിപ്പാണ്. 120 -ഓളം പദങ്ങൾ, പ്രാചീന തമിഴ്-സംസ്കൃതം ഇടകലർന്നുകിടക്കുന്നുണ്ട് ഗ്രീക്ക് കൃതിയിൽ. "എയിസു" - "മർത്ത മറീ" -  "തൂമാ" ഒന്നിലധികം തവണ പരാമർശിക്കപ്പെടുന്ന നാടകത്തിൽ, 50 ഓളം പദങ്ങൾ ക്രൈസ്തവതയുമായി  നേരിട്ടു ബന്ധമുള്ളതാണ്.

കേരളത്തിൽ ചിലർ  തോമാ സ്ലീഹായ്ക്കു ചരിത്രം തേടി നടപ്പാണ്. മാർത്തോമ്മാ ശ്ലീഹ  സ്ഥാപിച്ച പള്ളികൾ  ഇന്നും കേരളത്തിലുണ്ട് . 

പ്രൊ. ജോൺ കുരാക്കാർ

No comments: