Pages

Friday, January 16, 2026

രാഹുൽ ഞങ്ങളുടെ കയ്യിലുണ്ട് . ആർക്കെങ്കിലും പരാതിയുണ്ടോ ? പരാതിയുണ്ടോ ?

 

രാഹുൽ  ഞങ്ങളുടെ കയ്യിലുണ്ട് . ആർക്കെങ്കിലും  പരാതിയുണ്ടോ ? പരാതിയുണ്ടോ ?

ഓൺലൈൻ വഴി പരാതി  നൽകിയെന്ന് പറയുന്ന  കാനഡകാരി  നാട്ടിലേക്ക്  ഇതുവരെ വന്നില്ല ,  ഇനി വരുമോ ?രാഹുല്മാ ങ്കൂട്ടത്തലിന്റെ അറസ്റ്റും ജയില്വാസവും തീരാറായി.അതിജീവിതയുടെ മൊഴിയില്ഒപ്പ് വയ്പ്പിക്കാന്കഴിയാതെ വെള്ളം കുടിച്ച് അന്വേഷണ സംഘം; ചട്ടം ലംഘിച്ചുള്ള അറസ്റ്റ് തിരിച്ചടിയാവുമെന്ന് ഭയക്കുന്നു ,കേസ് കോടതിയിൽ എത്തുമ്പോൾ  ജഡ്ജിയുടെ ചോദ്യത്തിന് പോലീസ് ഉത്തരം നൽകേണ്ടി വരും . അന്വേഷണ  സംഘം  വല്ലാത്ത അവസ്ഥയിലാണുപോലും , മുഖ്യമന്ത്രി  നേരീട്ട്  ഇറങ്ങിയിരിക്കുന്ന  ഒരു കേസാണിത് . നാട്ടിലാകട്ടെ  രാഹുലിന് അനുകൂലമായ ഒരു  തരംഗംമാണ്  കാണുന്നത് . ഭരണകൂടം  രാഹുലിനെ  നശിപ്പിക്കാൻ ഇറങ്ങിയിരിക്കുകയാണെന്ന്  പൊതുജനം  കരുതുന്നു . ഭരണകക്ഷിക്ക്  വല്ലാത്ത തിരിച്ചടിയാണ് . ഉമ്മൻ ചാണ്ടിയെ ഇല്ലാതാക്കിയ രീതി  ജനത്തിന്റെ  മനസ്സിൽ  നിന്ന്  ഇതുവരെയും മാഞ്ഞിട്ടില്ല .  ശബരിമല വിഷയം  മൂന്ന്  ഗര്ഭ കഥകൾ  കൊണ്ടുവന്നിട്ടും  പ്രയോജന പെടുന്നില്ല , ഭരണ കൂടം  രാഹുലിനെ  നശിപ്പിക്കാൻ  ഇറങ്ങിയിരിക്കുകയാണെന്ന്  ജനം വിശ്വസിക്കുന്നു .രാഹുലിനോട്  മുഖ്യമന്ത്രിക്കും  പാർട്ടി അണികൾക്കും കടുത്ത വിരോധമുണ്ട് . രാഹുലിന്  കേസിൽ നിന്ന്  നിഷ്പ്രയാസം  രക്ഷപെടാനുള്ള  വഴി  പോലീസ്  ഒരുക്കിയിരിക്കുക്കയാണ് . ധാർമ്മികമായി  രാഹുൽ തെറ്റുകാരനാണ് . ,കുറ്റക്കാരനാണെന്ന് വിധിക്കേണ്ടത് കോടതിയാണ് , സൈബർ ഗ്രൂപ്പല്ല . കസ്റ്റഡിയിൽ ഇരിക്കുമ്പോഴും , പുറത്തിറങ്ങുബോഴും   രാഹുൽ  ചിരിക്കുകയാണ്  എന്താണ്  ചിരിയുടെ  അർത്ഥം ?

 

പ്രൊഫ്. ജോൺ കുരാക്കാർ

No comments: