Pages

Sunday, January 25, 2026

കംപ്യൂട്ടറുകളും ഇന്റർനെറ്റിനും സ്മാർട്ട് ഫോണുകളുമെല്ലാംമനുഷ്യജീവിതത്തെ നിയന്ത്രിക്കാൻ തുടങ്ങിയാൽ അത് ഡിജിറ്റൽ അടിമത്ത്വമാകും 'ഒരു സ്ക്രീനിലൂടെ മറ്റുള്ളവരുടെ ജീവിതം കാണുന്നതിനെക്കാൾ,സ്വന്തം ജീവിതത്തിൽ പലതും ചെയ്യാനുണ്ടെന്ന് തിരിച്ചറിയുക.

 

കംപ്യൂട്ടറുകളും  ഇന്റർനെറ്റിനും സ്മാർട്ട് ഫോണുകളുമെല്ലാംമനുഷ്യജീവിതത്തെ  നിയന്ത്രിക്കാൻ  തുടങ്ങിയാൽ  അത്  ഡിജിറ്റൽ  അടിമത്ത്വമാകും 'ഒരു സ്ക്രീനിലൂടെ മറ്റുള്ളവരുടെ ജീവിതം കാണുന്നതിനെക്കാൾ,സ്വന്തം ജീവിതത്തിൽ പലതും ചെയ്യാനുണ്ടെന്ന് തിരിച്ചറിയുക.



കംപ്യൂട്ടറുകൾക്കും ഇന്റർനെറ്റും  സ്മാർട്ട് ഫോണുകൾക്കുമെല്ലാം മനുഷ്യജീവിതത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്താനായിട്ടുണ്ട്. എന്നാൽ, ഉപകരണങ്ങളെല്ലാം നമ്മെ നിയന്ത്രിക്കാൻ തുടങ്ങുന്നതിനെയാണ് ഡിജിറ്റൽ അടിമത്തം എന്നുപറയുന്നത്. ഉണരുന്നതുമുതൽ രാത്രി ഉറങ്ങുന്നതുവരെ പലരം ചെലവിടുന്നത്ഫോണിലാണ്. സൗഹൃദങ്ങളും തൊഴിലും വിനോദവും വിജ്ഞാനവുമെല്ലാം തിരയുന്നതും കണ്ടെത്തുന്നതും അവിടെയാണ്. അടിമച്ചങ്ങലയിൽനിന്ന് മുക്തിനേടാൻ ലോകം കണ്ടെത്തിയ പഴുതാണ് ഡിജിറ്റൽ ഡിറ്റൊക്സ്.ശരീരത്തിലെ അഴുക്കിനെയും ആവശ്യമില്ലാത്ത വസ്തുക്കളെയും പുറന്തള്ളി ശുദ്ധീകരിക്കുന്നതിനെയാണ് ഡീടോക്സിഫിക്കേഷൻ എന്നു പറയുന്നത്. ശരീരത്തിന്റെ കാര്യത്തിലെന്നപോലെ ഉപകരണങ്ങളുടെ കാര്യത്തിലും നമ്മളെ ഡീറ്റോക്സ് ചെയ്യേണ്ടതും ഇന്നത്തെ കാലത്ത് ആവശ്യമാണ്. ഇന്റർനെറ്റിന്റെയോ ഡിജിറ്റൽ ഉപകരണങ്ങളുടെയോ അമിതമായ ഉപയോഗംമൂലം ഒരാളുടെ ദൈനംദിന ജീവിതം, ജോലി, പഠനം, സാമൂഹികബന്ധങ്ങൾ എന്നിവ തടസ്സപ്പെടുന്നതിനെയാണ് ഡിജിറ്റൽ അടിമത്തം എന്നുവിളിക്കുന്നത്. മദ്യം അല്ലെങ്കിൽ മയക്കുമരുന്ന് ഉപയോഗിക്കുമ്പോൾ തലച്ചോറിലുണ്ടാകുന്ന അതേ മാറ്റങ്ങൾ അമിതമായ സ്ക്രീൻ ഉപയോഗത്തിലൂടെയും ഉണ്ടാകുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഉറക്കമില്ലായ്മ, ഉത്കണ്ഠ, സാമൂഹിക ഒറ്റപ്പെടൽ, കടമകൾ അവഗണിക്കൽ ഇവയെല്ലാമാണ് ഡിജിറ്റൽ അടിമത്തത്തിന്റെ ആദ്യ ലക്ഷണങ്ങൾ.

ഒരു സാധാരണക്കാരൻ ദിവസത്തിൽ 200 തവണ സ്മാർട്ട്ഫോൺ നോക്കുന്നുണ്ട്. അതായത് ഓരോ ആറരമിനിറ്റ് കൂടുമ്പോഴും ഫോൺ പരിശോധിക്കുന്നു. നാലിലൊരാൾ, ഉറങ്ങുന്നതിനെക്കാൾ കൂടുതൽ സമയം ഓൺലൈനിൽ െചലവഴിക്കുന്നവരാണ്. 16 മുതൽ 24 വയസ്സുവരെയുള്ളവരിൽ 70 ശതമാനം ആളുകളും നേരിട്ട് സംസാരിക്കുന്നതിനെക്കാൾ മെസേജ് അയയ്ക്കാനാണ് ഇഷ്ടപ്പെടുന്നത്. കൗമാരപ്രായത്തിലുള്ള ഒരു കുട്ടി, കട്ടിലിൽ കിടന്നുകൊണ്ടുമാത്രം മാസത്തിൽ ചുരുങ്ങിയത് 3400 ഒരു ശരാശരി ഇന്ത്യക്കാരൻ ഒരു ദിവസം സാമൂഹികമാധ്യമത്തിൽ ചെലവിടുന്നത് 2.30 മണിക്കൂറാണ്. അതിന്റെ ഇരട്ടിയിലധികം സമയം നമ്മൾ സ്ക്രീൻ ഉപയോഗിക്കുന്നുണ്ട്. ലോക ജനസംഖ്യയുടെ 65.7 ശതമാനം ആളുകൾ സാമൂഹികമാധ്യമങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകൾ.

കുട്ടികളിലെ ഫോൺ ഉപയോഗം കുറയ്ക്കുന്നതിനായി കൗൺസിലിനെത്തുന്നവരുടെ എണ്ണം ദിവസേന കൂടിവരുകയാണ്. ഇവിെടയാണ് ഡിജിറ്റൽ ഡിറ്റോക്സിന്റെ പ്രസക്തി. നിശ്ചിതസമയത്തേക്ക് സ്മാർട്ട് ഫോൺ, കംപ്യൂട്ടർ, ടാബ്ലെറ്റ്, ലാപ്ടോപ്പ്, മ്യൂസിക് പ്ലെയറുകൾ, ടെലിവിഷൻ എന്നിവയിൽനിന്ന് വിട്ടുനിന്ന് മറ്റെന്തെങ്കിലും പ്രവൃത്തിയിൽ ഏർപ്പെടുന്ന ശീലമാണിത്. ഗാഡ്ജറ്റുകളിൽനിന്നുള്ള വിടുതൽമാത്രമല്ല ഡിജിറ്റൽ ഡിറ്റൊക്സ്, ഗാഡ്ജറ്റുകളിലൂടെ നമ്മളെ ബന്ധിപ്പിക്കുന്ന മറ്റുപല ലോകങ്ങളിൽനിന്നുകൂടിയുള്ളതാണ്. അവയിൽനിന്നെല്ലാം മോചനം ലഭിക്കുന്നതോടെ ഒരുപാട് സമയം മിച്ചം കിട്ടുന്നു. അത് ഉപയോഗമുള്ളതാക്കി മാറ്റിയെടുക്കുകയാണ് ചെയ്യേണ്ടത്.

കൈയിലുള്ള ഗാഡ്ജറ്റുകളുടെ ലിസ്റ്റ് തയ്യാറാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിലൂടെ നമ്മൾ ടെക്നോളജിയെ എത്രമാത്രം ആശ്രയിക്കുന്നുണ്ടെന്ന് മനസ്സിലാവും. ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ദിവസവും ഒരു സമയപരിധി നിശ്ചയിക്കലാണ് രണ്ടാമതായി ചെയ്യേണ്ടത്. ടെക്നോളജിയുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു സ്വഭാവം മാറ്റുകയെന്നതാണ് അടുത്തത്. ഭക്ഷണമേശയിൽനിന്നോ കിടപ്പുമുറിയിൽനിന്നോ ഗാഡ്ജറ്റിനെ പുറത്താക്കാനാണിത്. ചുറ്റുമുള്ളവർക്ക് ശ്രദ്ധകൊടുക്കുകയാണ് മറ്റൊന്ന്. ഇതിലൂടെ യഥാർഥജീവിതം കണ്ടറിയാനാവും. ഡിജിറ്റൽ അടിമത്തത്തിൽനിന്ന് മോചനം നേടാൻ ഡിജിറ്റൽ ഉപവാസം എന്നൊരു ആശയം വ്യാപകമാവുന്നുണ്ട്. ആഴ്ചയിൽ ഒരു ദിവസമോ ദിവസത്തിൽ നിശ്ചിത മണിക്കൂറുകളോ ഫോണിൽനിന്ന് പൂർണമായി വിട്ടുനിൽക്കുകയാണ്ഇതിലൂടെ. 20-20-20 റൂളാണ് മറ്റൊന്ന്. സ്ക്രീൻ ഉപയോഗിക്കുമ്പോൾ ഓരോ 20 മിനിറ്റിലും 20 അടി ദൂരെയുള്ള ഒരു വസ്തുവിനെ 20 സെക്കൻഡ് നേരം നോക്കുക.

കർണാടകയിലെ ഹലഗാ എന്ന ചെറിയ ഗ്രാമത്തിൽ നാട്ടുകാർ കുട്ടികളുടെ പഠനത്തിനായി ദിവസവും രണ്ടുമണിക്കൂർ ഡിജിറ്റൽ ഡിറ്റൊക്സിനായി സൈറൺ മുഴക്കുന്നതും 2022- മഹാരാഷ്ട്രയിലെ ഒരു ഗ്രാമം സമാനമായ പദ്ധതി നടപ്പാക്കിയതും തിരിച്ചറിവിന്റെ വിജയമാണ്. ചിലിയിലെ സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗം പരിമിതപ്പെടുത്തിയതും ഓസ്ട്രേലിയയിൽ 16 വയസ്സിനുതാഴെയുള്ളവരുടെ സാമൂഹികമാധ്യമ ഉപയോഗം നിരോധിച്ചതുമെല്ലാം ഒരു തുടക്കമാണ്.ഒരു ദിവസം നമ്മുടെ ഫോൺ വീട്ടിൽവെച്ച് പുറത്തുപോകാനുള്ള ധൈര്യം കാണിക്കാം. ഒരു സ്ക്രീനിലൂടെ മറ്റുള്ളവരുടെ ജീവിതം കാണുന്നതിനെക്കാൾ, സ്വന്തം ജീവിതത്തിൽ പലതും ചെയ്യാനുണ്ടെന്ന് തിരിച്ചറിയുക.

 

പ്രൊഫ്. ജോൺ കുരാക്കാർ

No comments: