ഉമ്മൻചാണ്ടി.നല്ലൊരു മനുഷ്യൻ.
തിരുവനന്തപുരം സിറ്റിയിൽ നോൺ പാർക്കിങ് ഏരിയയിൽ പാർക്ക് ചെയ്ത ഒരു കാറിന് അഞ്ഞൂറ് രൂപ പെറ്റി ഇട്ടു.ചെല്ലാൻ കീറി ആ വണ്ടിയുടെ ഡ്രൈവറുടെ കൈയിൽ കൊടുത്തിട്ട് തിരിഞ്ഞപ്പോൾ അതിൽ കയറിയ സ്ത്രീയെ കണ്ട് ഒരു സംശയം തോന്നി നേരെ അവർ കേറിയ ഷോപ്പിൽ കേറി തിരക്കിയപ്പോൾ ട്രാഫിക് ഇൻസ്പെക്ടറുടെ സംശയം ശെരിയാണെന്ന് ബോധ്യമായി.അത് കേരള മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ ആയിരുന്നു.ഇൻസ്പെക്ടർ ഐ ജി ഹേമചന്ദ്രനെ സമീപിച്ചു കാര്യം പറഞ്ഞു.ഉടനെ രണ്ടു പേരും കൂടി ക്ലിഫ് ഹൗസിൽ ചെന്ന് CM നെ കാണാൻ അനുവാദം ചോദിച്ചു.അനുവാദം കിട്ടി വിഷമിച്ചു ഐ ജി കാര്യം പറഞ്ഞു.ഉടനെ ഉമ്മൻചാണ്ടി അഞ്ഞൂറ് രൂപ വാങ്ങി ഇൻസ്പെക്ടറുടെ കൈയിൽ കൊടുത്തു.ട്രാഫിക് ഇൻസ്പെക്ടർക്ക് ഒരു ചായയും കൊടുത്ത് തോളിൽ തട്ടി ഗുഡ് സർവീസ് എൻട്രി നൽകാൻ ഹേമചന്ദ്രനോട് ശുപാർശയും ചെയ്തു.ഇതായിരുന്നു ഉമ്മൻചാണ്ടി.നല്ലൊരു മനുഷ്യൻ.
കടപ്പാട്:ഭാസ്കരൻനായർ അജയൻ
No comments:
Post a Comment