Pages

Thursday, January 15, 2026

സ്ത്രീജനങ്ങൾ ഒന്നിക്കണം.

 

സ്ത്രീജനങ്ങൾ ഒന്നിക്കണം.

 


ഭർത്താവുണ്ടായിട്ടും പരപുരുഷനെ തേടിപ്പോകുന്നവർ   ബലാത്സംഗതിനു ഉപഹാരങ്ങൾ കൊടുക്കുന്നവർമുറിബുക്ചെയ്തു അവസരമൊരുക്കിയവൾ, ഇങ്ങനെയുള്ള  സ്ത്രീകൾ  സ്ത്രീ സമൂഹത്തിനു  അപമാനമാണ് .

ഉമ്മൻചാണ്ടിയുടെ ഭരണകാലത്തു,  ഇലക്ഷൻ അടുക്കുന്ന സമയത്ത് സരിതയെ ഇറക്കി ഉമ്മൻചാണ്ടിക്കെതിരെ ഇല്ലാകഥകൾ പറഞ്ഞുണ്ടാക്കി പൊതുജനത്തെ തെറ്റിദ്ധരിപ്പിച്ചു ഉമ്മൻചാണ്ടി എന്ന സാധുമനുഷ്യനെ ഇല്ലാതാക്കിയത്  ആരും  മറന്നിട്ടില്ല .കേരളത്തിൽ ഇപ്പോൾ  നേരം വെളുത്ത് രാത്രി വരെ ദൃശ്യ മാധ്യമങ്ങൾ പീഡന കഥകൾ  മാത്രമാണ്  സംപ്രേഷണം ചെയ്യുന്നത് . ബഹുഭൂരിപക്ഷവും  പ്രതികരിക്കുന്നില്ല . കേരളത്തിലെ ജനങ്ങൾ  കഴുതകളാണ്  എന്ന്  വിചാരിക്കരുത് , എല്ലാ കാണുന്നണ്ട് , കേൾക്കുന്നണ്ട് . പാർട്ടി പ്രവർത്തകരെ  നിയന്ത്രിക്കാനും  കൂടെ നിർത്താനും  കോൺഗ്രസ് പാർട്ടിക്ക്  കഴിയുന്നില്ല . പാർട്ടി പ്രവർത്തകർക്ക്  എന്തെങ്കിലും പ്രശ്നം  വരുമ്പോൾ  കോൺഗ്രസ് അവരോടൊപ്പം നിൽക്കണം , ഉടനെ പാർട്ടിയിൽ നിന്ന്  പുറത്താക്കുകയല്ല വേണ്ടത് കോൺഗ്രസിന്റെ പ്രതിസന്ധിഘട്ടത്തിൽ  വലിയ സംരക്ഷണമൊരുക്കിയ രാഹുൽ മാങ്കൂട്ടത്തെ  അവൻറെ കഷ്ടകാലത്തിൽ   പാർട്ടി കൈവെടിഞ്ഞു.  പല നേതാക്കളും തള്ളി പറഞ്ഞു .ദിവസങ്ങൾ  കഴിയുന്തോറും  രാഹുലിന്റെ  കൂടെ ജനം നിൽക്കുന്ന കാഴ്ചയാണ് കാണുന്നത് . ഭരണകൂടത്തിന്റെ നീതികേടിന് എതിരെ ശബ്ദിക്കാൻ  കോൺഗ്രെസ്സിലെ തന്നെ ശ്രീനാ ദേവി കുഞ്ഞമ്മ തയാറായി .വ്യക്തമായ  വിലയിരുത്തലും, വിമർശനവും, അവർക്കുണ്ട് .

നിലപാട് പറയുകതന്നെ വേണം ,, സ്ത്രീകൾ തന്നെ  സമൂഹത്തിലെയും ,ഭരണകൂടത്തിന്റെയും നീതികേടിന് എതിരെ മുന്നിട്ടിറങ്ങണം .രാഹുൽ മാങ്കൂട്ടത്തിനെ   വേട്ടയാടുന്തോറും ജനസ്വാധീനം കൂടുകയാണ്  എന്ന് സോഷ്യൽ മീഡിയ വിലയിരുത്തുന്നവർക്ക്  അറിയാൻ കഴിയും .ഒരു ചെറുപ്പക്കാരന്റെ ഭാവി താകർക്കാനുള്ള  ആസൂത്രിതപരിപാടിയാണ്  ഇവിടെ നടക്കുന്നത്  എന്ന് തോന്നും .സർക്കാരിന്  ഇത്ര നല്ല ബുദ്ധി  ഉപദേശിച്ചു കൊടുക്കുന്നത് ആരാണ് ? എന്ത്  ആവശ്യത്തിനാണ് പാതിരാത്രിയിൽ  ഓടിച്ചിട്ടു പിടികൂടി അറസ്റ്റു ചെയ്യുന്നത്  ? രാഹുലിന്റെ  അറസ്റ്റു നിയമവിരുദ്ധമാണ്   എന്നു  നിയമവിദഗ്ദർ തന്നെ  അഭിപ്രായപ്പെടുന്നു . കോടതിയിൽ ഇതിനൊക്കെ സമാധാനം പറയേണ്ടി വരും , പാരാതിക്കാരി  നാട്ടിലില്ല , വൈദ്യ പരിശോധന  നടത്തിയിട്ടില്ല ,ഉയർന്ന  നീതിന്യായ വ്യവസ്ഥിതി യുള്ള രാജ്യമാണ്  ഭാരതം  എന്ന എല്ലാവരും ഓർക്കുന്നത് നല്ലതാണ് .നിയമ വിരുദ്ധമായി  ചെയ്തതിനൊക്കെ  എണ്ണി എണ്ണി  കോടതിയിൽ  സമാധാനം പറയേണ്ടിവരും .

 

പ്രൊഫ്, ജോൺ കുരാക്കാർ

 

 

 

No comments: