ഭാരതത്തിൽ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ വര്ധിച്ചുവരുന്നതിൽ പരിശുദ്ധ ബസേലിയസ് മാർത്തോമ്മാ മാത്യൂസ് ത്രിതിയൻ കാതോലിക്കാ ബാവ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി .
രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങളിൽ ശക്തമായി പ്രതികരിച്ച ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയ്ക്ക് അഭിനന്ദനങ്ങൾ. രാജ്യത്ത് ക്രൈസ്തവർ നേരിടുന്ന ആക്രമങ്ങൾക്കെതിരെ മറ്റ് ക്രൈസ്തവ
വിഭാഗങ്ങൾ
ശക്തമായി പ്രതികരിച്ച് കണ്ടില്ല .രാജ്യത്ത് ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടിട്ടും അതിനെതിരെ രാജ്യത്തിൻ്റെ പരമോന്നത കോടതിയിൽ പോയി നീതി ലഭിക്കുവാനും നിയമ പോരാട്ടം നടത്തുവാനും
ക്രൈസ്തവർ
തയാറാകുന്നില്ല .
പരിശുദ്ധ കാതോലിക്കാ ബാവായുടെ
പ്രസ്സംഗത്തെ
പലരും വളച്ചൊടിച്ച് ന്യൂസ് വാല്യൂ
ലഭിക്കാൻ
ശ്രമിക്കുന്നുണ്ട് . തിരുമേനിയുടെ പ്രസംഗം
ഇങ്ങനെയാണ് "ക്രിസ്ത്യാനികൾ എ.ഡി. 52 മുതൽ ഇവിടെ താമസിക്കുന്നു. ഞങ്ങൾ ഈ രാജ്യത്തെ പൗരന്മാരാണ്. ഇസ്രായേലിൽ നിന്നോ അറബ് രാജ്യങ്ങളിൽ നിന്നോ ഇവിടെ ക്രിസ്ത്യാനികളില്ല. ഞങ്ങൾ ഈ
നാട്ടിലുള്ളവരാണ്. മുസ്ലീങ്ങളും അങ്ങനെ തന്നെ. വിദേശികൾ രാജ്യം വിടണമെന്ന് പറയുന്നത് അജ്ഞതയാണ്. ഒരു
ഭരണസ്ഥാപനം ആ
അജ്ഞത ആഘോഷിക്കുമ്പോൾ, ന്യൂനപക്ഷങ്ങൾ അരികുവൽക്കരിക്കപ്പെടും," അദ്ദേഹം പറഞ്ഞു. ഇതിൽ എന്താണ്
അപാകത .
നാലര ബില്യൺ വർഷം പ്രായം ഉണ്ടെന്ന് കരുതപ്പെടുന്ന
ഈ ഭൂമിയിലെ എല്ലാ മതങ്ങളും കഴിഞ്ഞ 5000 വർഷങ്ങൾക്കുള്ളിൽ രൂപപെട്ടവയാണ്. ആദ്യം
ഭാരതത്തിൽ
ഉണ്ടായിരുന്നത് ആദിവാസികൾ മാത്രം .എല്ലാപ്രദേശങ്ങളിലും ഉള്ളവർ, കുടിയേറിയവർ.ആര്യന്മാർ മദ്ധ്യ എഷ്യയിൽ നിന്നും വന്നു. അവരുടെ മതവും, സിന്ധുനദീതട സംസ്കാരത്തിലെ ദ്രാവിഡ ആചാരങ്ങളുമായി ഇടകലർന്നു ഇന്നത്തെ ഹിന്ദു മതം രൂപപ്പെട്ടു.AD 52 തൊട്ട് കേരളത്തിൽ ക്രിസ്തുമതം ഉണ്ടായിരുന്നവെന്നത് സത്യം , ഇതാനും ചരിത്രം . ചരിത്രം ശരിക്കും മനസ്സിലാക്കതെ പരിശുദ്ധ തിരുമേനിയെ
പരിഹസിക്കരുത് . ചരിത്രകാരന്മാർ ഒരു കാര്യത്തിലും ഒരേ
അഭിപ്രായക്കാരല്ല എന്നോർക്കണം . യൂറോപ്പിയൻസ് വരുന്നതിന്റെ മുമ്പ് ഭാരതീയ ആചാരങ്ങൾ പാലിച്ചിരുന്നയൊരു പ്രബല ക്രിസ്ത്യൻ സമൂഹം ഇവിടെ ഉണ്ടായിരുന്നുവെന്നത് ചരിത്രമാണ്. യുറോപ്പിയൻസ് വന്നതിനു ശേഷമുള്ള മതപരിവർത്തനം ഏതൊക്കെ വിഭാഗമാണെന്നതും ചരിത്രം പഠിച്ചവർക്കറിയാം.
"മതമേതായാലും മനുഷ്യൻ നന്നായാൽ മതി" എന്ന ഗുരുവചനം
എല്ലാവരും ഓർക്കുന്നത് നല്ലത് . ആർക്കും ആരെയും കൈയൂക്കുകൊണ്ടും അക്രമങ്ങൾ കൊണ്ടും ഇന്ന് കീഴ്പെടുത്താവാവില്ല , ചരിത്രത്തെ വളച്ചൊടിച്ചതുകൊണ്ട് ഒന്നും നേടാനാവില്ല .ചരിത്രം പിറകോട്ടു പോയി തിരുത്താനാവില്ല, സമാധാനപരമായ ജീവിതമാണ് ഇന്ന് ആവശ്യം. ഇന്ത്യഏതാനം ചിലരുടെ
മാത്രം കുടുംബസ്വത്തല്ല , എല്ലാ ഇന്ത്യക്കാരുടെയും സ്വത്താണ് . എല്ലാ ഇന്ത്യക്കാർക്കും ഒരു പോലെ
അവകാശ പെട്ടതാണ് ഈ ഭാരതം .ഇന്ത്യയിൽ ഭൂരിപക്ഷമുള്ള ഹിന്ദുക്കൾക്ക്സഹിഷ്ണുതയും സഹകരണ മനോഭാവവും ഇതര
സമുദായങ്ങളെ അംഗീകരിക്കുന്നതിനുള്ള മനസ്സും പ്രത്യകം എടുത്തുപറയേണ്ടിയിരിക്കുന്നു . അടുത്തകാലത്താണ് ഹിന്ദു മത തീവ്രവാദി കളെ
കാണാൻ
കഴിയുന്നത് . എല്ലാ മതത്തിലുമുള്ള
മത തീവ്രവാദികളെ നിലക്കു നിർത്താൻ സർക്കാരിന് കഴിയണം . സർകാർ എന്തുകൊണ്ട് ഇത് ചെയ്യുന്നില്ല ? ഭാരതീയർ
ഭാരതത്തിൽ
മാത്രം ഒതുങ്ങി നിൽക്കുന്നവരല്ല , ലോകം മുഴുവനും ഉണ്ട് , അവരെ
ആവശ്യമില്ലാതെ
മുൾമുനയിൽ നിർത്തരുത് . നിർബന്ധിത
മത പരിവർത്തനം ഒരിക്കലും പാടില്ല.അവരവരുടെ മതങ്ങൾ പ്രചരിക്കാനുള്ള
അവകാശം
എല്ലാവര്ക്കും ഉണ്ട് .യൂറോപ്പ് അമേരിക്ക്രി തുടങ്ങിയ ക്രിസ്തിയ രാജ്യങ്ങളിലും അവരുടെ ആരാധനാലയങ്ങളും, ദേവപ്രതിമകളും നിർമ്മിക്കാനും തെരുവിൽ പോലും അവരുടെ മതങ്ങൾ യഥേഷ്ടം പാടി ആഘോഷിക്കാനും പ്രചരിപ്പിക്കാനും സർവ്വ സ്വാതന്ത്ര്യം കിട്ടുന്നു
എന്നോർക്കണം ,ഇറ്റലിയിൽ പോലുംപതിനായിരക്കണക്കിന്
ക്രിസ്ത്യാനികൾ
ഹിന്ദുമതം സ്വീകരിച്ച് അവരുടെ ആചാരങ്ങളുമായി സന്തോഷത്തോടെ കഴിയുന്നു, ഹൂസ്റ്റണിൽ ലോകത്തിലെ
മൂന്നാമത്തെ വലിയ പ്രതിമയാണ് ഭക്ത ഹനുമാൻ.. എന്നിട്ടും അവിടെ എല്ലാവരെയും ഉൾക്കൊണ്ട് അവരൊക്കെ സഹിഷ്ണതയോടും സന്തോഷത്തോടും കഴിയുന്നു. ഇന്ത്യക്കാർ ഇതൊന്നും കാണണുന്നില്ലേ ? ഇവിടെ
ക്രിസ്തുമസ് ആഘോഷത്തോട് എന്തിനു
വെറുപ്പ് പ്രകടിപ്പിക്കുന്നു ?ഭാരതത്തിൻറെ
സ്വന്തമെന്ന് പറയാവുന്ന രണ്ടു മതങ്ങളാണ് ബുദ്ധമതവും,ജൈന
മതവും .ഒരു
ബഹുസ്വര സമൂഹത്തിൽ അവനവൻ്റെ വിശ്വാസം അനുസരിച്ച്, മറ്റുള്ളവരുടെ വിശ്വാസങ്ങളെ മാനിച്ച് സാഹോദര്യത്തോടെ ജീവിച്ച് പോകുന്നതാണു
നല്ലത് . തിരുമേനിയുടെ പ്രസംഗം ചരിത്ര സത്യമാണ്.
പ്രൊഫ്. ജോൺ കുരാക്കാർ
,,,
No comments:
Post a Comment