Pages

Monday, December 15, 2025

ജനത്തെ പീഡിപ്പിച്ചാൽ മുന്നണി ഏതായാലും ജനകീയ കോടതി കടുത്ത ശിക്ഷ നൽകും

 

ജനത്തെ പീഡിപ്പിച്ചാൽ  മുന്നണി ഏതായാലും

 ജനകീയ കോടതി  കടുത്ത ശിക്ഷ നൽകും

 

പ​തി​റ്റാ​ണ്ടു​ക​ൾ  ഇടതു പക്ഷം  കൈ​വ​ശം വ​ച്ചി​രു​ന്ന സീ​റ്റു​ക​ൾ​പോ​ലും നി​ഷ്ക​രു​ണം  ജനം തി​രി​ച്ചെ​ടു​ത്ത്  യു​ഡി​എ​ഫി​നു ന​ൽ​കി​യിരിക്കുകയാണ് . കേ​ര​ള​ത്തി​ലെ സ​മ്മ​തി​ദാ​യ​ക​ർ വ്യ​ക്ത​മാ​യൊ​രു സ​ന്ദേ​ശം കൊ​ടു​ത്തി​രി​ക്കു​ന്നു. യു​ഡി​എ​ഫി​ന്‍റെ വ​ന്പ​ൻ വി​ജ​യം അ​വ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വം വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.  അധികാരം കിട്ടിയാൽ അഹങ്കാരികൾ ആയി മാറരുത് .പലരും അങ്ങനെ മാറുന്നതായി കാണുന്നു.ആ​നു​കൂ​ല്യ​മെ​ല്ലാം വാ​ങ്ങി​യി​ട്ടു ന​മു​ക്കി​ട്ടു വ​ച്ചു എ​ന്ന ജ​നാ​ധി​പ​ത്യ അ​വ​ഹേ​ള​ന​മാ​ണ് ഉ​ള്ളി​ലെ​ങ്കി​ൽ അ​ർ​ഹി​ക്കു​ന്ന​ത് ഇ​ര​ന്നു​വാ​ങ്ങു​മെ​ന്നേ പ​റ​യാ​നു​ള്ളൂ. ഏ​താ​യാ​ലും തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​ത്തോ​ടെ രാ​ഷ്‌​ട്രീ​യ മ​ത്സ​രം ക​ഴി​യ​ണം, ഇ​നി മു​ന്ന​ണി​യേ​താ​യാ​ലും വി​ക​സ​ന​ത്തി​ൽ മ​ത്സ​രി​ക്കാ​നു​ള്ള സ​മ​യ​മാ​ണ്. കോ​ർ​പ​റേ​ഷ​ന്‍, മു​നി​സി​പ്പാ​ലി​റ്റി, ബ്ലോ​ക്ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ തൂ​ത്തു​വാ​രി​യും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ ഒ​പ്പ​ത്തി​നൊ​പ്പം നി​ന്നു​മാ​ണ് യു​ഡി​എ​ഫ് തേ​രോ​ട്ടം ന​ട​ത്തി​യ​ത്. ഒ​രു​പ​ക്ഷേ, ജ​ന​ത്തി​ന്‍റെ ഈ ​ഉ​ള്ളി​ലി​രി​പ്പ് യു​ഡി​എ​ഫ് പോ​ലും തി​രി​ച്ചി​റി​ഞ്ഞി​ട്ടു​ണ്ടാ​കി​ല്ല. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ൽ എ​ൻ‍​ഡി​എ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​ ആയിരിക്കുകയാണ് .ബിജെപി യുടെ തി​രു​വ​ന​ന്ത​പു​ര​ത്തെ  വിജയം രാ​ജ്യം ശ്ര​ദ്ധി​ച്ചു.കേ​ര​ളീ​യ​രു​ടെ ഒ​രേ​യൊ​രു പ്ര​തീ​ക്ഷ എ​ൻ​ഡി​എ ആ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ്ര​സ്താ​വി​ച്ച​ത് ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ​യും രാ​ഷ്‌​ട്രീ​യ​ത​ന്ത്ര​ത്തി​ന്‍റെ​യും പ്ര​ക​ട​ന​മാ​ണ്. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ ഭ​ര​ണ​പാ​ളി​ച്ച​ക​ളും ധാ​ർ​ഷ്‌​ട്യ​വു​മൊ​ക്കെ പ​ല​വ​ട്ടം ജ​നം ചൂ​ണ്ടി​ക്കാ​ണി​ച്ച​താ​യി​രു​ന്നു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​നം പ്രാ​ദേ​ശി​ക വി​ഷ​യ​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ലും ഊ​ന്ന​ൽ ന​ൽ​കാ​റു​ള്ള​ത്.

 

എ​ന്നി​ട്ടും ഇ​ത്ത​വ​ണ​ത്തെ ഫ​ലം നി​രീ​ക്ഷി​ച്ചാ​ൽ, വോ​ട്ട​ർ​മാ​ർ പൊ​തു​വാ​യെ​ടു​ത്ത രാ​ഷ്‌​ട്രീ​യ തീ​രു​മാ​നം ദൃ​ശ്യ​മാ​ണ്. കോ​ൺ​ഗ്ര​സ് ന​യി​ക്കു​ന്ന ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​ടെ ഉ​ജ്വ​ല​വി​ജ​യ​ത്തി​ൽ വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​ത്തി​ന്‍റെ സൂ​ച​ന​യു​ണ്ട്. അ​താ​യ​ത്, യു​ഡി​എ​ഫ് വി​ചാ​രി​ച്ചാ​ല​ല്ലാ​തെ മാ​റ്റാ​നാ​കാ​ത്ത രാ​ഷ്‌​ട്രീ​യ മാ​റ്റം! സി​പി​എം സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍റെ താ​ത്വി​കാ​വ​ലോ​ക​നം, എ​ല്‍​ഡി​എ​ഫി​നെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ന്‍ യു​ഡി​എ​ഫും ബി​ജെ​പി​യും പ​ര​സ്പ​രം വോ​ട്ടു​ക​ൾ കൈ​മാ​റി​യെ​ന്നാ​ണ്. അ​ത്ത​രം അ​ന്ത​ർ​ധാ​ര​ക​ൾ ഇ​രു​പ​ക്ഷ​ത്തു​മു​ണ്ടാ​യി​രു​ന്നു.പ​ക്ഷേ, എ​ന്തു​കൊ​ണ്ട് തോ​റ്റെ​ന്നു ല​ളി​ത​മാ​യി പ​റ​ഞ്ഞാ​ൽ, ഭ​ര​ണ​പ​രാ​ജ​യം അ​തി​നും മു​ക​ളി​ലാ​യി​രു​ന്നു! അ​വ​സാ​ന​നി​മി​ഷ​ത്തി​ലെ ത​ട്ടി​ക്കൂ​ട്ട് ക്ഷേ​മ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​ക്കും സ്ത്രീ​വി​ഷ​യ​വി​വാ​ദ​ങ്ങ​ൾ​ക്കും ശ്ര​ദ്ധ​തി​രി​ക്കാ​നാ​വാ​ത്ത​വി​ധ​മു​ള്ള അ​ന്ത​ർ​ധാ​ര ജ​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്നു. അ​തു തി​രി​ച്ച​റി​യ​ണം. തോ​റ്റ സ്ഥ​ല​ങ്ങ​ളി​ൽ വ​ടി​വാ​ളു​മാ​യി റോ​ന്തു ചു​റ്റു​ന്ന​വ​രോ​ട് അ​വ​ർ യ​ഥാ​ർ​ഥ​ത്തി​ൽ സ്വ​ന്തം പാ​ർ​ട്ടി​യു​ടെ അ​ന്ത​ക​രാ​ണെ​ന്നു പ​റ​ഞ്ഞു​കൊ​ടു​ക്കു​ക​യും വേ​ണം. 

ഈ ​വി​ജ​യം യു​ഡി​എ​ഫി​നു കൂ​ടു​ത​ൽ ഉ​ത്ത​ര​വാ​ദി​ത്വം ന​ൽ​കു​ന്നു​ണ്ട്. സം​സ്ഥാ​ന​ത്തി​ന്‍റെ സാ​ന്പ​ത്തി​ക​ത്ത​ക​ർ​ച്ച, ക​ട​ക്കെ​ണി, കാ​ർ​ഷി​ക-​വ്യാ​പാ​ര മേ​ഖ​ല​ക​ളി​ലെ ത​ക​ർ​ച്ച, വ​ന്യ​ജീ​വി-​തെ​രു​വു​നാ​യ ശ​ല്യം, വ​നം-​ആ​രോ​ഗ്യ​വ​കു​പ്പു​ക​ളു​ടെ പ​രാ​ജ​യം, അ​ഴി​മ​തി, ധൂ​ർ​ത്ത്, പാ​ർ​ട്ടി​ക്കാ​രു​ടെ ധാ​ർ​ഷ്‌​ട്യം, ആ​ശ​മാ​രോ​ടു​ള്ള അ​വ​ഹേ​ള​നം... തു​ട​ങ്ങി​യ​വ​യെ​ല്ലാം ച​ർ​ച്ച​യാ​യ തെ​ര​ഞ്ഞെ​ടു​പ്പാ​യി​രു​ന്നു ഇ​ത്. ഈ ​വ്യാ​ധി​ക​ൾ യു​ഡി​എ​ഫി​നെ​യും ബാ​ധി​ക്കാ​വു​ന്ന​താ​ണ്.ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി​യു​ടെ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യു​മാ​യു​ള്ള യു​ഡി​എ​ഫ് ബ​ന്ധം ഉ​ജ്വ​ല​വി​ജ​യ​ത്തി​ലും ക​റു​ത്ത പാ​ടാ​യി. മു​സ്‌​ലിം ലീ​ഗി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലും അ​വ​രി​ലു​ള്ള കോ​ൺ​ഗ്ര​സി​ന്‍റെ വി​ശ്വാ​സ​ത്തി​ലും ഇ​ടി​വു​ണ്ടാ​യെ​ന്ന തോ​ന്ന​ലേ ഇ​ത്ത​രം കൂ​ട്ടു​കെ​ട്ടു​ക​ൾ മ​റ്റു​ള്ള​വ​ർ​ക്കു കൊ​ടു​ക്കൂ. ചു​രു​ക്കം മ​ണ്ഡ​ല​ങ്ങ​ളി​ലെ നി​സാ​ര​വോ​ട്ടു​ക​ളാ​ണോ മ​തേ​ത​ര​ത്വ​ത്തി​ന്‍റെ സ​ത്യ​സ​ന്ധ​ത​യാ​ണോ പ്ര​ധാ​ന​മെ​ന്ന് യു​ഡി​എ​ഫ് വി​ല​യി​രു​ത്തേ​ണ്ടി​വ​രും. ഭ​ര​ണ​വി​രു​ദ്ധ​വി​കാ​ര​ത്തി​ന്‍റെ വേ​ലി​യേ​റ്റ​ത്തി​ൽ ഒ​ളി​പ്പി​ച്ച​തൊ​ക്കെ പി​ന്നീ​ടു ക​ര​യ്ക്ക​ടി​യു​മെ​ന്നു മ​റ​ക്ക​രു​ത്.ദി​വ​സ​ങ്ങ​ൾ​ക്ക​കം പു​തി​യ ത​ദ്ദേ​ശ​സ്ഥാ​പ​ന ഭ​ര​ണ​സ​മി​തി​ക​ൾ നി​ല​വി​ൽ​വ​രും. മാ​ലി​ന്യ​സം​സ്ക​ര​ണ​വും തെ​രു​വു​നാ​യ ശ​ല്യ​വും മു​ത​ൽ നൂ​റാ​യി​രം ചു​മ​ത​ല​ക​ളു​ണ്ട്. സ​മ​യ​ബ​ന്ധി​ത​മാ​യി അ​തൊ​ക്കെ പ​രി​ഹ​രി​ക്കു​ക. ഏ​തെ​ങ്കി​ലും പാ​ർ​ട്ടി​യു​ടെ​യ​ല്ല, സ്വ​ന്തം നാ​ടി​ന്‍റെ​യും വീ​ടി​ന്‍റെ​യും ഭാ​വി​യാ​ണ് സാ​ധാ​ര​ണ​ക്കാ​രു​ടെ പ്ര​ശ്നം. തോ​ൽ​വി​യെ അം​ഗീ​ക​രി​ച്ചു പാ​ഠം പ​ഠി​ക്കു​ക​യും വി​ജ​യ​ത്തി​ൽ അ​ഹ​ങ്ക​രി​ക്കാ​തെ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​ക​യു​മാ​ണ് രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ ചെ​യ്യേ​ണ്ട​ത്.ഭ​രി​ക്കു​ന്ന​വ​രും പ്ര​തി​പ​ക്ഷ​ത്തു​ള്ള​വ​രും പ​ര​സ്പ​രം തോ​ൽ​പി​ക്കാ​ൻ ഇ​നി ശ്ര​മി​ക്ക​രു​ത്. മു​ന്ന​ണി​യേ​താ​യാ​ലും ജ​ന​ത്തെ പീ​ഡി​പ്പി​ച്ചാ​ൽ ക​ന​ത്ത ശി​ക്ഷ വി​ധി​ക്കു​മെ​ന്നും അ​തു പ​ര​മോ​ന്ന​ത കോ​ട​തി​യാ​യ​തി​നാ​ൽ അ​പ്പീ​ലി​ല്ലെ​ന്നും മ​റ​ക്കാ​തി​രി​ക്കു​ക.

എല്ലാ മേഖലകളിലും  അഴിമതി  കൊടികുത്തിവാഴുന്നു .മുഖ്യമന്ത്രിയും  കുടുംബവും  വിവിധ അഴിമതിക്കേസുകളിൽ ആരോപിതരായി. ഈ ആരോപണങ്ങളിൽ മിക്കതിലും കേന്ദ്ര അന്വേഷണ ഏജൻസികൾ ഇടപെട്ടിട്ടുണ്ട്. എങ്കിലും അരഡസനിലേറെ കേസുകളിലും വിചിത്രമായ വിധത്തിൽ കേന്ദ്രസർക്കാർ അന്വേഷണം മരവിപ്പിച്ചിട്ടിരിക്കുന്നത് ജനങ്ങളെ ഹതാശരാക്കി. ഈ കേസുകൾ ഒരു വിചാരണയും ഇല്ലാതെ പല കോടതികളിൽ കെട്ടിക്കിടക്കുന്നു. ഇത്തരം അഴിമതിക്കഥകളും, പൊതുമരാമത്ത് -ആരോഗ്യ–വിദ്യാഭ്യാസം ഉൾപ്പെടെയുള്ള സകല വകുപ്പുകളിലെയും കെടുകാര്യസ്ഥതയും കഴിവുകേടും ജനങ്ങൾ  കാണുന്നു . കഴിഞ്ഞഏതാനം   വർഷങ്ങളിൽ ജനങ്ങൾ പീഡിപ്പിക്കപ്പെടുകയും അവഗണിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്ത സന്ദർഭങ്ങളിലെല്ലാം കോൺഗ്രസും ബിജെപിയും ഉൾപ്പെട്ട പ്രതിപക്ഷം അവസരത്തിനൊത്ത് ഉയർന്നോ എന്ന് എനിക്ക് സംശയമുണ്ട്. ഉദാഹരണത്തിന്, ശബരിമലയിലെ സ്വർണം അപഹരിച്ച കേസിലൊക്കെ ഹൈക്കോടതിക്കോ ചില മാധ്യമങ്ങൾക്കോ തുല്യമായി പ്രതിപക്ഷ കക്ഷികൾ സക്രിയമായി എന്ന് എനിക്ക് തോന്നുന്നില്ല. എങ്കിലും ജനങ്ങളിലെ അഭൂതപൂർവമായ ഭരണവിരുദ്ധവികാരം ഇടതുപക്ഷത്തെ തോൽപ്പിക്കാനായി കോൺഗ്രസിനെയും ബിജെപിയെയും ജയിപ്പിക്കുകയായിരുന്നു. കേരളത്തിലെ  ജനങ്ങളെ  കഴുതകളി കാണരുത്

 

പ്രൊഫ്. ജോൺ കുരാക്കാർ

 

 

 

 

 

 

No comments: