Pages

Thursday, December 25, 2025

മറ്റൊരാളുടെ മതവിശ്വാസത്തെ അംഗീക മാനിക്കുന്നതുമായ ക്രിയാത്മക നിലപാടാണ് ഇന്ത്യയുടെ മതനിരപേക്ഷതയുടെ കാതൽ . ഇന്ത്യ എല്ലാ ഇന്ത്യക്കാരന്റെയുമാണ് .

 

               മറ്റൊരാളുടെ മതവിശ്വാസത്തെ അംഗീക മാനിക്കുന്നതുമായ ക്രിയാത്മക നിലപാടാണ് ഇന്ത്യയുടെ മതനിരപേക്ഷതയുടെ കാതൽ . ഇന്ത്യ എല്ലാ ഇന്ത്യക്കാരന്റെയുമാണ് .

 

രാജ്യതലസ്ഥാനത്തടക്കം ഉത്തരേന്ത്യയിൽ ക്രിസ്മസ് ആഘോഷങ്ങൾക്കു നേരെ ഭീഷണിയും അക്രമവും വ്യാപകമാകുന്നതിന്റെ ആകുലതയിലാണ് ക്രിസ്മസ് സുദിനം കടന്നുവരുന്നത്.മതപരിവർത്തനം ആരോപിച്ച് വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്കും സ്ഥാപനങ്ങൾക്കുമെതിരെ അക്രമങ്ങൾ തുടരുന്നതിനിടെയാണു ക്രിസ്മസ് ആഘോഷവും ഭീഷണിയുടെ നിഴലിലായത്. ഡൽഹിയിൽ കാരൾ സംഘത്തിനു നേർക്ക് ആക്രമണമുണ്ടായി. ചില സംസ്ഥാനങ്ങളിൽ നിർബന്ധിത മതപരിവർത്തന നിരോധന നിയമത്തിന്റെ മറവിലാണ് ക്രൈസ്തവ സമൂഹങ്ങൾക്കെതിരെ വ്യാപക അക്രമം.

സാഹോദര്യത്തെ പോറലേൽക്കാതെ കാത്തുസൂക്ഷിക്കുന്ന, വിവിധ മതങ്ങളുടെ സ്നേഹോദ്യാനമായ കേരളത്തിലും അസഹിഷ്ണുത മറനീക്കുന്ന സംഭവങ്ങളുണ്ടാകുന്നതു നിർഭാഗ്യകരമാണ്. കഴിഞ്ഞ ദിവസം പാലക്കാട് പുതുശ്ശേരിയിൽ വിദ്യാർഥികളുടെ കാരൾ സംഘത്തെ ആക്രമിക്കാൻ ശ്രമമുണ്ടായി. വേദമന്ത്രങ്ങളും പള്ളിമണികളും ബാങ്കുവിളിയുമൊക്കെ പരസ്പരസ്നേഹത്തോടെ നമ്മുടെ വിശ്വാസസംഗീതത്തിൽ ഒന്നായി ലയിച്ചുചേരുന്ന കേരളത്തിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാൻ പാടില്ലാത്തതാണ് 'സഹിഷ്ണുതയും നാനാത്വത്തിലെ ഏകത്വവുമാണ് ഇന്ത്യൻ ദേശീയതയുടെ ആത്മാവ്. എല്ലാ സംസ്കാരങ്ങളെയും സ്വാംശീകരിക്കുന്നതാണ് നമ്മുടെ മുഖമുദ്ര. രാജ്യം കൃഷ്ണമണിപോലെ കാത്തുപോരുന്ന മഹനീയ സമന്വയത്തിനു മുറിവേൽക്കുന്നതൊന്നും ഉണ്ടാവാൻ പാടില്ലാത്തതുമാണ്. അതുകൊണ്ടുതന്നെ, രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് ഇപ്പോഴുള്ള ആശങ്കകൾ അതീവഗൗരവത്തോടെവേണം കാണാൻ. ക്രിസ്മസ് കാലത്ത് ക്രൈസ്തവർക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങൾ ഞെട്ടിക്കുന്നതാണെന്നു കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ചൂണ്ടിക്കാണിക്കുന്നു. ക്രിസ്മസ് ആഘോഷങ്ങൾക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ അപലപിച്ചു.

നമ്മുടെ ജനാധിപത്യത്തിന്റെ ഇളകാത്ത തൂണുകളിലൊന്നായി നാം കണ്ടിരുന്ന മതനിരപേക്ഷത ഭീഷണി നേരിടുമ്പോൾ അതു നമ്മുടെ രാജ്യത്തെത്തന്നെയല്ലേ ലജ്ജിപ്പിക്കുന്നത്? മതവിഭാഗങ്ങളുടെ ആഘോഷങ്ങൾ അലങ്കോലപ്പെടുത്താനുള്ള ശ്രമങ്ങൾ, സമുദായങ്ങൾ തമ്മിൽ സ്പർധ വളർത്താൻ മാത്രം ഉപകരിക്കുന്ന വിദ്വേഷ പ്രസംഗങ്ങൾ, ഭക്ഷണത്തിന്റെ പേരിലുൾപ്പെടെയുള്ള അകറ്റിനിർത്തലുകൾ ഇങ്ങനെ പലവിധ രീതിയിൽ രാജ്യത്തിന്റെ സാമൂഹികാന്തരീക്ഷം കലുഷിതമാക്കപ്പെടുന്നുണ്ട്. മുതിർന്ന രാഷ്ട്രീയ നേതാക്കൾതന്നെ വെല്ലുവിളിയുടെയും ഒറ്റപ്പെടുത്തലിന്റെയും ഭാഷയിൽ സംസാരിക്കുന്നത് അക്രമികൾക്കും വിദ്വേഷത്തിന്റെ വക്താക്കൾക്കും ഉത്തേജനമാകുന്നുവെന്നുകൂടി കാണണം.  ഭാരത്തിൽ  ക്രിസ്തുമസിന് എതിരെ നടക്കുന്ന  സംഭവങ്ങളും  ഹിന്ദു തീവ്രവാദികൾ  നടത്തുന്ന  അക്രമങ്ങളും  ലോകം  വളരെ സൂക്ഷമായി  നോക്കികാണുകയാണ് .ജാതിയുടെയോ മതത്തിന്റെയോ വംശത്തിന്റെയോ നിറത്തിന്റെയോ ഭാഷയുടെയോ ജെൻഡറിന്റെയോ രാഷ്ട്രീയ നിലപാടുകളുടെയോ വ്യത്യാസമില്ലാതെ, മനുഷ്യനായി ജനിച്ച എല്ലാവർക്കും തുല്യത ഉറപ്പാക്കുന്ന അവകാശങ്ങളാണ് രാജ്യത്തു നിലനിൽക്കുന്നതെന്നാണു ലോകം  മനസിലാക്കുന്നത് . എന്നാൽ, മറ്റൊരാളുടെ മതവിശ്വാസത്തെ അംഗീകരിക്കുന്നതും മാനിക്കുന്നതുമായ ക്രിയാത്മക നിലപാടാണ് ഇന്ത്യയുടെ മതനിരപേക്ഷതയുടെ കാതൽ എന്നതു മനസ്സിലാക്കാതെ, ചിലരെങ്കിലും അസഹിഷ്ണുതയുടെ വഴിയിലൂടെ മുന്നോട്ടുനീങ്ങുന്നതു നമ്മുടെ ബഹുസ്വരതയ്ക്കു കളങ്കമേൽപിക്കുകയാണ്.

ക്രിസ്മസ് ആഘോഷങ്ങൾ തടസ്സപ്പെടുത്തുന്നതും ആരാധനാസ്വാതന്ത്ര്യം നിഷേധിക്കുന്നതും വിശ്വാസികളെ ഭീഷണിപ്പെടുത്തുന്നതും ജനാധിപത്യ രാജ്യത്തിനു യോജിച്ചതല്ല. മതപരമായ ആഘോഷങ്ങൾ സമാധാനപരമായി നടത്താൻ ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോ വേർതിരിവില്ലാതെ അവകാശമുണ്ട്. മതനിരപേക്ഷതയും സമത്വവും സാമൂഹികനീതിയും ഉറപ്പുനൽകുന്നതാണു നമ്മുടെ ഭരണഘടന. അതുകൊണ്ടുതന്നെ, മതാചാരങ്ങൾക്കു നേരെയുണ്ടാകുന്ന ഏതു നീക്കവും ജനാധിപത്യത്തിനെതിരെയുള്ളതാണ്.  പരസ്പരം ആഘോഷങ്ങളിൽ പങ്കുചേർന്നും ആശംസകൾ കൈമാറിയും വിവിധ മതവിശ്വാസികൾ ഒരുമയുടെ കണ്ണികളാവുമ്പോൾ ഇന്ത്യൻ ബഹുസ്വരതയ്ക്ക് അത് അടിവരയാവുന്നുവെന്നു ചിലരെങ്കിലും മറന്നുപോകുന്നു. മതിലുകൾ ഉണ്ടാക്കാനല്ല, മനസ്സ് ആകാശത്തോളം തുറന്നുവയ്ക്കാനാണ് എല്ലാ വിശ്വാസസംഹിതകളും നമ്മെ പഠിപ്പിക്കുന്നത്. ഇടുങ്ങിയതും ഇരുട്ടുനിറഞ്ഞതുമല്ല, സ്നേഹത്തിന്റെ പാൽനിലാവു വീണുകിടക്കുന്നതാണ് ഓരോ മതത്തിന്റെയും സമുദായത്തിന്റെയും സഞ്ചാരപഥങ്ങൾ. വഴിത്താരയിലൂടെ എത്ര പേർക്കും എത്ര ദൂരം വേണമെങ്കിലും കൈകോർത്തു നടന്നുപോകാം.  സ്നേഹത്തിന്റെയും കരുണയുടെയും കാലാതീത സന്ദേശം ഓർമിപ്പിക്കുന്ന ക്രിസ്മസിന്റെ മനോഹര വിളംബരവും ഇതുതന്നെ.രാജ്യതലസ്ഥാനത്തടക്കം ഉത്തരേന്ത്യയിൽ ക്രിസ്മസ് ആഘോഷങ്ങൾക്കു നേരെ ഭീഷണിയും അക്രമവും വ്യാപകമാകുന്നതിന്റെ ആകുലതയിലാണ് ക്രിസ്മസ് സുദിനം കടന്നു പോകുന്നത് .മതപരിവർത്തനം ആരോപിച്ച് വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്കും സ്ഥാപനങ്ങൾക്കുമെതിരെ അക്രമങ്ങൾ തുടരുന്നതിനിടെയാണു ക്രിസ്മസ് ആഘോഷവും ഭീഷണിയുടെ നിഴലിലായത്. ഡൽഹിയിൽ കാരൾ സംഘത്തിനു നേർക്ക് ആക്രമണമുണ്ടായി. ചില സംസ്ഥാനങ്ങളിൽ നിർബന്ധിത മത ഒരാൾക്ക് പരിവർത്തന നിരോധന നിയമത്തിന്റെ മറവിലാണ് ക്രൈസ്തവ സമൂഹങ്ങൾക്കെതിരെ വ്യാപക അക്രമം.   ഒരാൾക്ക്  ഏതു മതത്തിൽ വിശ്വസിക്കാനും  അത്  പ്രചരിപ്പിക്കാനും  ഉള്ള അവകാശം  ഉണ്ട് .നിർബന്ധിത മത പരിവർത്തനം ഒരിക്കലും പാടില്ല . എല്ലാ മത വിശ്വാസങ്ങളെയും  ആഘോഷങ്ങളെയും  ആദരിക്കാനും ബഹുമാനിക്കാനും  ഇനി ഒരു ഭാരതീയൻ  പഠിക്കുക .

 

പ്രൊഫ്. ജോൺ കുരാക്കാർ

 

No comments: