രാജാവിനെ പോലും വിമർശിക്കാൻ
കഴിയുന്ന വ്യക്തി
-- ശ്രീനിവാസൻ
രാജസദസ്സിൽ എല്ലാവരെയും ചിരിപ്പിക്കുന്ന വിദൂഷകൻ എന്ന ഒരു തസ്തിക ഉള്ളതായി കഥകളിൽ വായിച്ചിട്ടുണ്ട്. രാജാവിനെ പോലും വിമർശിക്കാൻ അയാൾക്ക് സ്വാതന്ത്ര്യം ഉണ്ടായിരുന്നത്രെ. ബീർബലും തെന്നാലി രാമനും ഉദാഹരണങ്ങളായി കരുതപ്പെടുന്നു. ആധുനിക കാലത്ത് അത്തരം ഒരു തസ്തിക ഉള്ളതായി അറിവില്ല. നമുക്കിന്ന് നിയമസഭയാണുള്ളത്. നിയമസഭയിൽ ആരെയും വിമർശിക്കാൻ അധികാരമുള്ള ഒരു വിദൂഷകന്റെ തസ്തിക ഉണ്ടായാൽ അതിൽ കയറി ഇരിക്കാൻ പറ്റിയ ആൾ ശ്രീനിവാസനാണെന്ന് തോന്നിയിട്ടുണ്ട്
ശ്രീനിവാസന് ആദരാഞ്ജലികൾ.
പ്രൊഫ . ജോൺ കുരാക്കാർ

No comments:
Post a Comment