പഞ്ചായത്ത് മെമ്പർമാർ ജനാധിപത്യത്തിൻറെ കാവല്ഭടന്മാർ ആകണം
“നിയമാനുസൃതം നടപ്പാക്കിയ ഇന്ത്യൻ ഭരണഘടനയോട് യഥാർഥമായ വിശ്വാസവും കൂറും പുലർത്തുമെന്നും ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും നിലനിർത്തുമെന്നും ഭയാശങ്ക കൂടാതെയും മമതയോ വിദ്വേഷമോ കൂടാതെയും ഞാനെന്റെ ഔദ്യോഗിക കൃത്യങ്ങൾ യഥാവിധിയായും വിശ്വസ്തതയോടും എന്റെ പരമാവധി കഴിവ് ഉപയോഗപ്പെടുത്തി നിർവഹിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്യുന്നു.” തദ്ദേശസ്ഥാപനങ്ങളുടെ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടവർ ഇന്നലെയെടുത്ത പ്രതിജ്ഞയാണിത്. എല്ലാ ജനപ്രതിനിധികൾക്കും
അഭിനന്ദനങ്ങൾ
അധികാരവികേന്ദ്രീകരണത്തിന്റെ ആധുനികസങ്കൽപം ഗാന്ധിജിയിലാണ്. ഗ്രാമസ്വരാജിലൂടെ പൂർണസ്വരാജ് എന്ന അദ്ദേഹത്തിന്റെ ദർശനമാണ് പഞ്ചായത്ത് രാജിലെത്തിയത്. സ്വരാജ് എന്നാൽ, ബ്രിട്ടീഷുകാരില്ലാത്ത ഇന്ത്യയെന്നല്ല എല്ലാ ഗ്രാമങ്ങളും സ്വാശ്രയത്വം കൈവരിക്കുന്ന അവസ്ഥയാണെന്ന ഗാന്ധിയൻ സ്വപ്നത്തിന്റെ അന്തഃസത്തയെ സാക്ഷിയാക്കിയാണ് കാൽ ലക്ഷത്തോളം തദ്ദേശജനപ്രതിനിധികൾ ഇന്നലെ ചുമതലയേറ്റത്. അവരറിയണം, ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളിലാണ് തങ്ങൾ പദമൂന്നിയിരിക്കുന്നതെന്ന്. 70 ശതമാനത്തോളം വരുന്ന നവാഗതർ ഉൾപ്പെടെ എല്ലാവരും ഇതിന്റെ ചരിത്രവും തങ്ങളിൽ നിഷ്പ്തമായിരിക്കുന്ന അധികാരങ്ങളും ചുമതലകളും തിരിച്ചറിയണം.
എല്ലാവർക്കും വോട്ടവകാശംപോലും ഇല്ലാതിരുന്ന വില്ലേജ് പഞ്ചായത്തുകളും മറ്റും പേരിന് ഉണ്ടായിരുന്നെങ്കിലും 1959ലെ ഗാന്ധിജയന്തി ദിനത്തിൽ രാജസ്ഥാനിലെ നഗൗരിലാണ് സ്വതന്ത്ര ഇന്ത്യ പഞ്ചായത്ത് രാജ് സംവിധാനം തുടങ്ങിയത്. 1960 ജനുവരി 18ന് ഏറണാകുളത്ത് കേരളത്തിലെ പഞ്ചായത്ത് രാജ് ഭരണസംവിധാനം നെഹ്റു ഉദ്ഘാടനം ചെയ്തു. 73-ാം ഭരണഘടനാ ഭേദഗതി ബില്ലിൽ 1993 ഏപ്രിലിൽ രാഷ്ട്രപതി ഒപ്പുവച്ചതോടെ പഞ്ചായത്തുകൾക്ക് ഭരണഘടനാസാധുത കൈവന്നു.
ഇതോടൊപ്പം തിരിച്ചറിയേണ്ടതാണ് 1996ൽ നടപ്പിലാക്കിയ വികേന്ദ്രീകൃത ആസൂത്രണപദ്ധതിയായ ജനകീയാസൂത്രണം. പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ മുൻകൈയിൽ നടപ്പാക്കിയ പഞ്ചവത്സര പദ്ധതികളാണ് രാജ്യത്തിന്റെ അടിസ്ഥാന വികസനങ്ങൾക്കു തുടക്കമിട്ടത്. ഇതു കൂടുതൽ വികേന്ദ്രീകൃതവും ജനങ്ങൾക്ക് അനുഭവവേദ്യവുമാക്കാനാണ് കേരളത്തിൽ ജനകീയാസൂത്രണം നടപ്പാക്കിയത്. പക്ഷേ, ആ ലക്ഷ്യം ഇനിയും സാധ്യമായിട്ടില്ല. വികസന പദ്ധതികളിലും ഫണ്ട് വിനിയോഗത്തിലും കേന്ദ്രസർക്കാർ സംസ്ഥാനങ്ങളെ നിയന്ത്രിക്കുന്നത് പഞ്ചായത്തുകളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.
മറുവശത്ത്, സംസ്ഥാന സർക്കാരുകൾ തങ്ങളുടെ നിർദേശങ്ങൾ നടപ്പാക്കുന്ന ഏജൻസിയായി പഞ്ചായത്തുകളെ തരംതാഴ്ത്തുന്നതിലൂടെ വികേന്ദ്രീകരിക്കപ്പെട്ട അധികാരത്തെ പരോക്ഷമായി തിരിച്ചെടുക്കുകയാണ്. പഞ്ചായത്തിന്റെ നേട്ടങ്ങൾ തങ്ങളുടേതായി ചിത്രീകരിക്കാനുള്ള തത്രപ്പാടും ഇതിലുണ്ട്. പഞ്ചായത്തുകളുടെ അധികാരം കേന്ദ്ര-സംസ്ഥാന സർക്കാരുകളിലേക്കും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അധികാരങ്ങൾ അതിന്റെ തലപ്പത്തുള്ള വ്യക്തിയിലേക്കും കേന്ദ്രീകരിക്കുന്ന അധികാര കേന്ദ്രീകരണമെന്ന ജനാധിപത്യ അപചയം ഭീഷണിയായി മാറുന്നുണ്ട്.
ഇതര സംസ്ഥാനങ്ങളും വിദേശരാജ്യങ്ങൾപോലും മാതൃകയാക്കിയ ജനകീയാസൂത്രണം അതിന്റെ തറവാടായ കേരളത്തിൽ കെട്ടുകാഴ്ചയായി. ഗ്രാമസഭകളിൽനിന്ന് ഉയർന്നുവരുന്ന വികസന നിർദേശങ്ങളെ പദ്ധതിയാക്കി നടപ്പാക്കേണ്ട ജനകീയാസൂത്രണത്തിൽ സർക്കാർ നിയന്ത്രണങ്ങൾ വർധിച്ചു. തദ്ദേശ സ്ഥാപനങ്ങളിലേക്കു തെരഞ്ഞെടുക്കപ്പെടുന്നവർ ഇതിനെ ചെറുക്കേണ്ടതാണെങ്കിലും അവരുടെ രാഷ്ട്രീയാടിമത്തം തങ്ങൾ അംഗമായിരിക്കുന്ന തദ്ദേശസ്ഥാപനത്തിന്റെ അടിത്തറ മാന്തുകയാണ്. പുതിയ ഭരണസമിതികൾ മാറ്റം ഉണ്ടാക്കുമോയെന്നു പറയാനാകില്ല. പക്ഷേ, പ്രതിബദ്ധരാഷ്ട്രീയത്തെ കക്ഷിരാഷ്ട്രീയത്തിന് അടിയറ വയ്ക്കില്ലെന്ന നിശ്ചയദാർഢ്യമുള്ളവർക്കു തിരുത്തൽശക്തിയാകാനാകും.ജനങ്ങളും തങ്ങളുടെ ഉദാസീനത കൈവെടിയുകയും വോട്ടിനപ്പുറം തങ്ങൾക്കുള്ള ജനാധിപത്യാധികാരങ്ങളെ ഉപയോഗിക്കുകയും ചെയ്യണം. ഗ്രാമസഭകളിൽ ജനപങ്കാളിത്തമുണ്ടാകണം. ലോക്സഭയിലും രാജ്യസഭയിലും എംപിമാരും നിയമസഭയിൽ എംഎൽഎമാരും പ പരിഹാരം കണ്ടെത്തണം ങ്കെടുക്കുന്നതിനോട് ഏതാണ്ട് സാമ്യപ്പെടുത്താവുന്ന ജനസമ്മേളനമാണ് ഗ്രാമസഭകളെന്നു പലർക്കും അറിയില്ല. ജനാധിപത്യത്തിന്റെ ഏറ്റവും പുതിയ പരിഷ്കരണമാണിത്. പുറത്തുനിന്നുള്ള പരിഭവങ്ങളല്ല, പങ്കാളിത്തമാണ് പരിഹാരം കണ്ടെത്തണം .മാറ്റങ്ങൾ ഉൾക്കൊള്ളണം . ജനങ്ങളുടെ അടിസ്ഥാന പ്രശനങ്ങൾ പരിഹരിക്കണം , അഴിമതി, കെടുകാര്യസ്ഥത, അക്രമം, എന്നീ ആരോപണം ഉന്നയിക്കാനുള്ള അവസരം ഉണ്ടാകരുത് . കടമകളും കർത്തവ്യങ്ങളുംഓരോ മെമ്പർമാരും മനസിലാക്കണം . ജനാധിപത്യത്തിന്റെ കാവല്ഭടന്മാർ ആകണം .
പ്രൊഫ . ജോൺ കുരാക്കാർ

No comments:
Post a Comment