നിങ്ങളിൽ പാപം ഇല്ലാത്തവർ കല്ലെറിയട്ടേ
ഒരു പാപിയായ മറിയത്തെ ആൾക്കൂട്ടം കല്ലെറിയാൻ തുടങ്ങിയപ്പോൾ യേശുദേവൻ പറഞ്ഞത്, 'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ" എന്നാണ്. അവിടെ ആർക്കും കല്ലെറിയാൻ കഴിഞ്ഞില്ല കാരണം മനസ്സുകൊണ്ടെങ്കിലും പാപം ചെയ്യാത്തവരായി ആരും സമൂഹത്തിൽ ഉണ്ടാകില്ല. ഇത് ആരുടെയും തെറ്റല്ല. മനസ്സിന്റെ നിർമ്മിതി തന്നെ അങ്ങനെയാണ്. 'മനമോടാത്ത കുമാർഗമില്ലെടോ" എന്നാണല്ലോ കവിയും പറഞ്ഞിരിക്കുന്നത്. എന്നാൽ ഒരു വ്യക്തി സമൂഹത്തിന്റെ ഭാഗമായി ജീവിക്കുമ്പോൾ മനസ്സിൽ തോന്നുന്ന അരുതാത്ത ചിന്തകൾ പ്രവൃത്തിപഥത്തിൽ കൊണ്ടുവരാൻ വിവേകമുള്ള ആരും തുനിയില്ല. മനുഷ്യനെയും മൃഗങ്ങളെയും വേർതിരിക്കുന്ന പ്രധാന വ്യത്യാസവും അതാണ്. സമൂഹത്തിന്റെ കാഴ്ചപ്പാട്, മുതിർന്നവരുടെ വാക്കുകൾ, മാനഹാനി, നീതിപീഠങ്ങളെക്കുറിച്ചുള്ള ഭയം തുടങ്ങിയവയാണ് തെറ്റു ചെയ്യുന്നതിൽ നിന്ന് മനുഷ്യനെ കടിഞ്ഞാണിട്ട് പിറകോട്ടു വലിക്കുന്ന ഘടകങ്ങൾ. അതാണ് പിന്നീട് ഒരു വ്യക്തിയുടെ സംസ്കാരവും സ്വഭാവ വൈശിഷ്ട്യവുമായി മാറുന്നത്.പൊതുപ്രവർത്തനത്തിന് ഇറങ്ങുന്നവർ മറ്റുള്ളവർക്ക് മാതൃകയാകേണ്ടവരാണ്. അവരുടെ ഭാഗത്തുനിന്ന് സംസ്കാരശൂന്യവും സദാചാരവിരുദ്ധവുമായ പ്രവൃത്തികൾ ഉണ്ടായാൽ അതിനെ സമൂഹം നിശിതമായി വിമർശിക്കും. ജനങ്ങളെ നയിക്കാൻ നിയോഗിക്കപ്പെട്ടവർ തെറ്റായ വഴിയിലൂടെ സഞ്ചരിച്ചെന്ന് ബോദ്ധ്യപ്പെട്ടാൽ സ്വന്തം ആൾക്കാർ അയാളെ തിരുത്താൻ ശ്രമിക്കുക , അതുകൊണ്ടും രക്ഷയില്ലാതെ വരുമ്പോൾ മാത്രമാണ് കയ്യൊഴിയുക
പാലക്കാട് എം.എൽ.എ ആയ രാഹുൽ മാങ്കൂട്ടത്തിലിന്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത് ദയനീയമാണ്
അദ്ദേഹം ആത്യന്തികമായി തെറ്റ് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നതൊക്കെ വിധിക്കേണ്ടത് നീതിപീഠമാണ്.
കോൺഗ്രസിലെ ശക്തനായ യുവ നേതാവാണ് രാഹുൽ മാങ്കൂട്ടം .കേരള രാഷ്ട്രീയത്തിൽ തീ പന്തം പോലെ എതിർ പാർട്ടിക്കാരെ വാ അടക്കിയ യുവ നേതാവ്. അദ്ദേഹത്തെ ആദ്യം കാണാൻ തുടങ്ങിയത് മീഡിയ റൂമിലാണ്, എതിർ ചേരിയിൽ ഇരിക്കുന്നവരുടെ വാ അടക്കി കൃത്യവും വ്യക്തവുമായി മറുപടി നൽകാനും അഭിപ്രായം പറയാനും കഴിവുള്ള യുവ നേതാവ്, അദ്ദേഹത്തിന്റെ പ്രവർത്തന മികവിന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് യൂത്ത് കോൺഗ്രസിന്റെ അധ്യക്ഷ പദവി നൽകി നേതൃത്വത്തിലേക്ക് കൊണ്ട് വന്നു... പാലക്കാട് ഉപതെരുഞ്ഞടുപ്പിൽ ഷഫീക്ക് പകരക്കാരനായി ഇറക്കി , വമ്പിച്ച ഭൂരിപക്ഷത്തിൽ ആ തെരഞ്ഞെടുപ്പിൽ വിജയിക്കുകയും പാലക്കട്ടെ ജനമനസ്സിൽ ഇടം പിടിക്കുകയും ചെയ്യ്തു.
ഇപ്പോഴത്തെ നടപടി രാഹുലിനെ തകർക്കുക എന്ന ലക്ഷ്യത്തോടു കൂടിയുള്ളതാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയ നടപടി മാതൃകാപരമാണെന്നു പായുന്നത് ശരിയാണെന്നു തോന്നുന്നില്ല , രാഹുൽ കുറെ കൂടി പക്വത കാണിക്കണമായിരുന്നു'വേലി ചാടുന്ന പശുവിന് കോലുകൊണ്ട് മരണം" എന്ന് പഴമക്കാർ പറയുന്നത് ഇത്തരം അനുഭവങ്ങളുടെ വെളിച്ചത്തിലാവണം. എന്തായാലും പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് സ്വീകരിച്ച നടപടിയെക്കുറിച്ചും, ശാരീരികമായി ചൂഷണം ചെയ്തതായുള്ള വനിതകളുടെ ആരോപണവും കേസും നേരിടുന്ന ഇടതുപക്ഷത്തെ ജനപ്രതിനിധിക്കും ചില നേതാക്കൾക്കുമെതിരെ ഇടതുപക്ഷം സ്വീകരിക്കാത്ത നടപടിയെക്കുറിച്ചും കോൺഗ്രസ് നേതാക്കൾ പ്രസംഗിക്കുമെന്ന് ഉറപ്പാണ്.ഇടതുപക്ഷം ഇതിനെ എങ്ങനെ പ്രതിരോധിക്കുന്നു എന്നതും വളരെ പ്രധാനമാണ്. വിമർശനങ്ങളും മറുപടികളും എന്താണെങ്കിലും അതെല്ലാം എത്രത്തോളം പ്രസക്തമായിരുന്നു, അല്ലെങ്കിൽ അപ്രസക്തമായിരുന്നു എന്നു തെളിയിക്കുന്നത് പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ഫലമാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിയുന്നതോടുകൂടി രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയത്തിൽ ചർച്ച പൊടിയിട്ട പോലെ അടങ്ങാനാണ് സാദ്ധ്യത. പക്ഷേ അപ്പോഴും തീരാതെ തുടരുന്നതാവും ശബരിമല വിഷയം. അതാകട്ടെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്തോറും ആളിക്കത്തുന്നതുമായിരിക്കും.രാഷ്ട്രീയത്തിൽ വളർന്നുവരുന്ന പുതുതലമുറക്കാർ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഉദയവും നട്ടുച്ചയ്ക്കുള്ള പതനവും ഒരു പാഠമാക്കിയാൽ അവർക്കും സമൂഹത്തിന്റെ ഭാവിക്കും അത് നല്ലതായിരിക്കും.നിരവധി തീവ്രത കുറഞ്ഞ തും കൂടിയതുമായ പീഡനങ്ങൾ നടന്നിട്ടും പാർട്ടി കോടതി നിയമം നടപ്പിലാക്കിയ ഈ നാട്ടിൽ സത്യം വിജയിക്കാൻ കാലതാമസം എടുക്കും.രാഹുൽ ശക്തിയോടെ മടങ്ങി വരും എന്ന് പ്രതീക്ഷിക്കാം
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment