ഒരു വശത്ത് സ്നേഹം മറുവശത്ത് വിദ്വഷം
തലസ്ഥാനഗരത്തിലടക്കം ഉത്തരേന്ത്യയിൽ ക്രിസ്മസ് ആഘോഷങ്ങൾക്കു നേരെ ഭീഷണിയും അക്രമവും വ്യാപകമായി നടന്നു .. മതപരിവർത്തനം ആരോപിച്ച് വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്കും സ്ഥാപനങ്ങൾക്കുമെതിരെ അക്രമങ്ങൾ തുടരുകയാണ് .ഡൽഹിയിൽ കാരൾ സംഘത്തിനു നേർക്ക് അക്രമമുണ്ടായി. രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിർബന്ധിത മതപരിവർത്തന നിരോധന നിയമത്തിന്റെ മറവിലാണ് ക്രൈസ്തവ സമൂഹങ്ങൾക്കെതിരേ വ്യാപക അക്രമം നടക്കുന്നത്. ക്രിസ്തുമസ് അടുത്തതോടെ കാരൾ സംഘങ്ങളെയും ലക്ഷ്യം വയ്ക്കുന്നു.
മധ്യപ്രദേശിലെ ജബൽപുരിൽ മതപരിവർത്തനം നടത്തുന്നു എന്നാരോപിച്ച് ബിജെപി, ബജ്രങ്ദൾ പ്രവർത്തകർ സംഘർഷമുണ്ടാക്കി. ഗോരഖ്പുരിലെ ഹവാബാഗ് കോളജിനടുത്തുള്ള പള്ളിയിൽ കാഴ്ചപരിമിതിയുള്ള കുട്ടികൾക്കായി നടത്തിയ ക്രിസ്മസ് ആഘോഷത്തിൽ അതിക്രമിച്ചു കയറി. കാഴ്ചയില്ലാത്ത പെൺകുട്ടിയെ ബിജെപി പ്രാദേശിക നേതാവ് അഞ്ജു ഭാർഗവ മർദിക്കുന്ന ദൃശ്യം പുറത്തുവന്നു.
കേരളം പോലെ ഉയർന്ന ജനാധിപത്യ ബോധവും മതനിരപേക്ഷ സംസ്കാരവുമുള്ള ഒരു സംസ്ഥാനത്ത് പോലും ഹിന്ദു വർഗ്ഗീയവാദികൾ ക്രിസ്തുമസ് ആഘോഷം തടഞ്ഞു ..കേട്ടുകേൾവിയില്ലാത്ത നടപടിയാണിതെന്ന് മന്ത്രി പറഞ്ഞു.മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ മനുഷ്യനെ വിഭജിക്കുന്ന ഉത്തരേന്ത്യൻ മോഡലുകൾ കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പാക്കാൻ ആരെയും അനുവദിക്കില്ല. ജാതി-മത ചിന്തകൾക്കപ്പുറം കുട്ടികൾ ഒന്നിച്ചിരുന്ന് പഠിക്കുകയും ഒന്നിച്ചു വളരുകയും ചെയ്യുന്ന ഇടങ്ങളാണ് നമ്മുടെ വിദ്യാലയങ്ങൾ.ഗാസിയാബാദിലെ 'ഹിന്ദു രക്ഷാദള്' എന്ന സംഘടനയിലെ അംഗമാണെന്നാണ് അവകാശപ്പെടുന്നഒരാൾ പള്ളിയിൽ അതിക്രമിച്ചു കയറി ക്രിസ്തുമതത്തെ പരിഹസിച്ച സംഭവം ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് .
സമാധാനപരമായി ജീവിക്കുന്ന ഹിന്ദുക്കളെ നാണം കെടുത്താൻ ചില ഹിന്ദു തീവ്രവാദികൾ ശ്രമിക്കുകയാണ് . ക്രൈസ്തവർക്ക് നേരെയുള്ള അക്രമങ്ങൾ അവസാനിപ്പിക്കാൻ നല്ലവരായ ഹിന്ദുക്കൾ ഒന്നിക്കണം . സമാധാനപരമായ ആഘോഷങ്ങളെ അക്രമത്തിലൂടെ അടിച്ചമർത്താൻ ശ്രമിക്കുന്നവർക്കെതിരെ സമൂഹം ഒരറ്റ ശബ്ദമായി ഉയരേണ്ട സമയമായി .ഭയവും അക്രമവും വിതറുന്ന രാഷ്ടീയത്തോടു കേരളം ഒരിക്കലും കീഴടങ്ങുകയില്ല . ന്യുന പക്ഷങ്ങളെ തട്ടി തട്ടി തട്ടി തട്ടി അവർ രാജ്യത്തെ കെട്ടിച്ചോറാക്കി . ഇത് ഹിന്ദു രാജ്യമാണ് ഇവിടെ സ്റ്റാറുകൾ വിൽക്കാൻ പാടില്ല ഒരു കൂട്ടം തീവ്രവാദികൾ അലറി . ക്രിസ്തുമസ് ആഘോഷിക്കാൻ വന്ന കാഴ്ച്ച പരിമിതിയുള്ള സ്ത്രീയെ ഹിന്ദു തീവ്രവാദികൾ ആക്രമിച്ചു . ഒറീസയിൽ തെരുവ്
കച്ചവടക്കാരെ ആക്രമിച്ചു .ഇവിടെ ക്രിസ്ത്യൻ സാധനങ്ങൾ വിൽക്കാൻ പാടില്ല . കേക്കും അതിൽ ഉൾപെടും . ക്രിസ്തുമസ് ആഘോഷിക്കാൻ പറ്റാത്ത രാജ്യമായി ഇന്ത്യ മാറിയോ ? ഇവിടെ ജനിച്ചു വളന്നവരുടെ രാജ്യമാണ് ഇന്ത്യ . ബംഗ്ലാദേശിൽ നിന്ന് കടന്ന് ഇന്ത്യയിൽ വന്ന് ഹിന്ദുമതം സ്വീകരിച്ച ഒരു വ്യക്തി .അയാൾ ബംഗ്ളദേശ് മുസ്ലിം ആയിരുന്നു.അദ്ദേഹത്തിൻറെ പേര് സുന്നി റഹ്മാൻ എന്നാണ് .ഇയാൾ ക്രിസ്തുമസ് ദിനത്തിൽ ഒരു പള്ളിയിൽ കടന്നു കയറി വൈദീകനെ ഭീഷണിപ്പെടുത്തുകയും ക്രൈസ്തവരെ പരിഹസിക്കുകയും ചെയ്യുന്നു . യഥാർത്ഥ ഹിന്ദു ഒരിക്കലും മറ്റൊരു മതത്തെ ഒരിക്കലും പരിഹസിക്കുകയില്ല , ബംഗ്ളാദേശിലെ സുന്നിറെഹ്മാൻ ആദ്യം യുക്തിവാദിയായിരുന്നു , അദ്ദേഹം ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയതാണെന്ന് പറയുന്നു . അനേകം വിദ്വഷ വീഡിയോകൾ അദ്ദേഹം ഇതിനകം പ്രചരിപ്പിച്ചതായി പറയുന്നു . പോലീസ് അദ്ദേഹത്തിന്റെ പേരിൽ കേസ് എടുത്തതായി പറയുന്നു .സുന്നി റഹമാനെ അറസ്റ്റു ചെയ്ത് നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് അർഹിക്കുന്ന ശിക്ഷ വാങ്ങി കൊടുക്കണം . ക്രിസ്തുമത സംഗമത്തിൽ കടന്നുകയറി ജയ് ശ്രീറാം വിളി ക്കുകയും യേശുവിനെ അവഹേളിക്കുകയും ചെയ്തു . യഥാർത്ഥ ഹിന്ദുക്കൾ രാജ്യസ്നേഹികളാണ് . രാജ്യത്തെ ഓരോ പൗരനും സുരക്ഷയും തുല്യഅനീതിയും ലഭിക്കണം . ക്രിസ്തുമസ് ദിനത്തിൽ ആക്രമം നടത്തിയ ആരെയൊക്കെ ഇതിനകം അറസ്റ്റുചെയ്തു. . കാഴ്ച്ച പരിമിതിയുള്ള സ്ത്രീയെ ആക്രമിച്ച ആളിനെ സർക്കാർ അറസ്റ്റുചെതോ ? അരമനകളിൽ കേക്കു കൊടുത്തിട്ടു കാര്യമില്ല . പാവപെട്ട ആളുകൾക്കാണ് സുരക്ഷയും തുല്യനീതിയും ലഭിക്കേണ്ടത് . ഇവിടെ ജനിച്ചു വളർന്ന എല്ലാവര്ക്കും ഒരു പോലെ അവകാശപ്പെട്ടതാണ്
ഇന്ത്യ . ആരും അതിന്റെ കുത്തക അവകാശപെടരുത്
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment