Pages

Sunday, November 16, 2025

PROF JOHN KURAKAR VISITED PATTAZHI MATHURAMALA(പട്ടാഴി മധുര മല)

 

കേരള കാവ്യ കലാസാഹിതീയുടെ ആഭിമുഖ്യത്തിൽ സൗഖ്യദാന പാർവതമായപട്ടാഴി മധുര മലപുണ്യ ഭൂമിയിലേക്ക് സാഹസിക തീർത്ഥാടന യാത്രയും മധുരമലയിൽ ലോക വനിതാ ദിനവും പരിസ്ഥിതി സമ്മേളനവും

2025 മാർച്ച 8 നു ശനിയാഴ്ച്ച നടത്തി. ഫാദർ. ഡോ. .തോമസ് ഉത്ഘാടനം ചെയ്തു . കേരള കാവ്യ കലാ സാഹിതി പ്രസിഡന്റ്പ്രൊഫ. ജോൺ കുരാക്കാർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ അഡ്വക്കേറ്റ് സാജൻ കോശി, ജോസ് എബ്രഹാം, ഷാജിമോൻ, പ്രൊഫ. മോളി കുരാക്കാർ, ശ്രീമതി ജയാ തോമസ്, ശ്രീമതി.റ്റിറ്റി സാജൻ,ശ്രീമതി.റീന രഞ്ചി ജോർജ് കുട്ടി, സാബു നെല്ലിക്കുന്നം, കൊട്ടാത്തല ശിശുപാലൻ, ശ്രീ മാത്യു ലുക്കോസ്, ആനന്ദൻ എം. എന്നിവർ പ്രസംഗിച്ചു. വനിതാദിനത്തിൽ ഫാദർ ഡോ. തോമസിന്റെ സഹധർമിണി ശ്രീ മതി ജയാ തോമസിന് സമ്മേളനത്തിൽ വച്ച് പുസ്തകങ്ങളും സമ്മാനങ്ങളും നൽകി ആദരിച്ചു. സാജൻ കോശി സ്വാഗതവും ജോസ് എബ്രഹാം നന്ദിയും പറഞ്ഞു. ഉച്ചഭക്ഷണത്തിന് ശേഷം പ്രകൃതിഭംഗി ആസ്വദിച്ച ശേഷം വൈകിട്ട് 3.30 ന് സംഘം കൊട്ടാരക്കരയിലേക്ക് മടങ്ങി.

സെക്രട്ടറി

 

No comments: