Pages

Wednesday, November 26, 2025

അവകാഡോ അഥവാ വെണ്ണപ്പഴം.

 

അവകാഡോ 

അഥവാ വെണ്ണപ്പഴം.



Avocados have numerous pros, including being rich in nutrients like fiber and healthy fats that support heart and gut health, aid in weight management, and promote satiety. The cons include high calorie density which can lead to weight gain if overeaten, and potential digestive issues for some, especially those with IBS or a sensitivity to high-FODMAP foods. Certain individuals should also be cautious due to potential interactions with blood thinners, high potassium levels, or rare allergies.

അവക്കാഡോ ചെടി, വെണ്ണപ്പഴം (ശാസ്ത്രീയനാമം: Persea americana) എന്നത് ലോറേസി കുടുംബത്തിലെ ഒരു വൃക്ഷവും അതിന്റെ ഫലവുമാണ്. മെക്സിക്കോ, മധ്യ-ദക്ഷിണ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ചെടിക്ക് കേരളത്തിലെ കാലാവസ്ഥയിൽ മികച്ച വളർച്ചാ സാധ്യതയുണ്ട്. വീട്ടിൽ വളർത്താൻ, വിത്തുകളിൽ നിന്ന് തുടങ്ങാം അല്ലെങ്കിൽ കടയിൽ നിന്ന് ചെറിയ തൈകൾ വാങ്ങാം.കേരളം അവ്ക്കാഡോ എന്ന പേര് പരിചയപ്പെട്ടു വരുന്നതേയുളളൂവെങ്കിലും വെണ്ണപ്പഴമെന്ന പേര് പണ്ടേ പരിചിതം.  എന്നാല്നാടന്വെണ്ണപ്പഴത്തേക്കാള്സ്വാദിലും ഗുണത്തിലും ഇപ്പോള്പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഹൈബ്രിഡ് അവ്ക്കാഡോ ഏറെ മെച്ചം.  മെക്സിക്കോയിലും മധ്യഅമേരിക്കയിലുമൊക്കെയായി ഉത്ഭവിച്ച വാണിജ്യകൃഷിക്കനുയോജ്യമായ അവ്ക്കാഡോ ഇനങ്ങള്അടുത്തയിടെയാണ് കേരളത്തിലെത്തുന്നത്. മറുനാടന്പഴത്തൈകളുടെ ഉൽപാനവിതരണരംഗത്തെ ഹോംഗ്രോണ്തന്നെയാണ് ഇതിനെ മലയാളക്കരയില്പ്രചരിപ്പിച്ചതും മുന്തിയ ഇനങ്ങള്അവതരിപ്പിച്ചിരിക്കുന്നതും. അതിവേഗം വികസിക്കുന്ന ആഭ്യന്തരവിപണിയും വിദേശത്ത് ഇതിനു ലഭിക്കുന്ന വിപണനസാധ്യതയും അതിലൂടെ ലഭിക്കുന്ന വരുമാന സാധ്യതയും മുന്നിൽക്കണ്ട് ഒട്ടേറെ പേർ അവ്ക്കാഡോയിലേക്ക് തിരിയുന്നുണ്ട്.

ലോകമാകെയെടുത്താല്അവ്ക്കാഡോയില്വെസ്റ്റ് ഇന്ത്യന്‍, ഗ്വാട്ടിമാലന്‍, മെക്സിക്കന്എന്നീ മൂന്ന് വര്ഗ്ഗങ്ങള്‍/വംശങ്ങള്ഉണ്ട്. ഓരോ വംശങ്ങളിലും ഒട്ടേറെ ഇനങ്ങളും ഉണ്ട്. കേരളത്തിലെ വിവിധ ജില്ലകളില്നിലവിലുളള കാലാവസ്ഥാ പ്രത്യേകതകള്മുമ്പില്കണ്ട് അതാത് കാലാവസ്ഥയ്ക്ക് യോജിച്ച മൂന്ന് വംശങ്ങളിലുമുളള ഇനങ്ങളാണ് എത്തിച്ചിട്ടുള്ളത്.  ഉദാഹരണത്തിന് താരതമ്യേന ചൂട് കൂടിയ പ്രദേശങ്ങളിലാണ് വെസ്റ്റ് ഇന്ത്യന്വംശത്തില്പ്പെട്ട ഇനങ്ങള്മെച്ചം. കേരളത്തിലെ ചൂടുകൂടിയ, തികവൊത്ത ഉഷ്ണമേഖല കാലാവസ്ഥയുളള ഇടനാടന്താഴ്വാര പ്രദേശങ്ങള്ക്ക് വെസ്റ്റ് ഇന്ത്യന്ഇനം യോജിക്കും. എന്നാല്ഉയരംകൂടിയ, തണുപ്പേറിയ ഹൈറേഞ്ച് മേഖലകളില്മികച്ച ഫലം തരുന്നത് ഗ്വാട്ടിമാലന്‍, മെക്സിക്കന്വംശത്തില്പ്പെട്ട ഇനങ്ങളാണ്.   കേരളത്തില്അവ്ക്കാഡോയ്ക്ക് മികച്ച ഭാവിയാണുളളതെന്നു പറയാന്കാരണങ്ങള്പലതാണ്. ഒന്നാമതായി ഓരോ ഇനത്തിനും യോജിച്ച കാലാവസ്ഥ ഏതെങ്കിലും പ്രദേശങ്ങളില്സദാ നിലനില്ക്കുന്നു എന്നതു തന്നെ. വിപണി വളരണമെങ്കില്ആണ്ടുവട്ടം മുഴുവന്വിപണിയിലേക്ക് ഉല്പ്പന്നം എത്തിക്കൊണ്ടിരിക്കണമല്ലോ. അവ്ക്കാഡോയിലാണെങ്കില്ഓരോ ഇനത്തിന്റെയും പൂവിടലിനും കായ്പിടുത്തത്തിനും വ്യത്യസ്ത കാലങ്ങളാണുളളത്. മൂന്നിനങ്ങളും കേരളത്തില്ഒരിടത്തല്ലെങ്കില്മറ്റൊരിടത്തു കൃഷി ചെയ്യാനാവുന്നതിനാല്വിപണിയില്സ്ഥിരമായി ഉല്പന്നമെത്തിക്കുക ക്ലേശകരമാവില്ല. ഇത്തരം കാലാവസ്ഥാ വ്യത്യാസങ്ങള്നിലനില്ക്കുന്ന മറ്റു ദക്ഷിണേന്ത്യന്സംസ്ഥാനങ്ങള്ക്കും അവ്ക്കാഡോ പ്രതീക്ഷ നല്കുന്നു.

ഓരോ അവ്ക്കാഡോ ഇനങ്ങളിലും പൂവിരിയുന്നതു മുതല്പഴം വിളവെടുക്കുന്നതു വരെയുളള കാലവും വ്യത്യാസപ്പെട്ടിരിക്കുന്നു. ഇതും ഒരു തരത്തില്കേരളത്തിനു ഗുണകരമാണ്. ഇനങ്ങള്സൂക്ഷ്മതയോടെ തിരഞ്ഞെടുക്കുന്നതു വഴി പഴങ്ങളുടെ വ്യത്യസ്ത വിളവെടുപ്പുകാലം നമുക്ക് ഗുണകരമാക്കാന്സാധിക്കും. ഉദാഹരണത്തിന് കായ്കള്മൂപ്പെത്തി പഴമാകുന്നതിന് ഹാസ് എന്നയിനം ഒമ്പതു മാസമാണെടുക്കുന്നതെങ്കില്ട്രോപ്പിക്കോ 34 എന്നയിനത്തിന് വെറും അഞ്ചു മാസം മതി. അതായത് ഘട്ടംഘട്ടമായ വിളവെടുപ്പും നീട്ടിക്കൊണ്ടുപോകാവുന്ന വിപണനകാലവും ഒത്തുചേരുമ്പോള്വര്ഷം മുഴുവന്വിപണിയെ സജീവമാക്കി നിര്ത്താന്കേരളത്തിലെ അവ്ക്കാഡോയ്ക്കു കഴിയും.

കേരളത്തില്അവ്ക്കാഡോ കൃഷിക്ക് സാധ്യതകളേറെയാണെങ്കിലും, ഇതിന്റെ കൃഷി വിജയിക്കണമെങ്കില്അടിസ്ഥാനപരമായ കാര്യങ്ങളില്തികഞ്ഞ ശ്രദ്ധ പുലര്ത്തേണ്ടതുണ്ട്. ഒന്നാമതായി ശ്രദ്ധിക്കാനുളളത് കാലാവസ്ഥയ്ക്കും ഭൂമിയുടെ ഉയരത്തിനും ചേര്ന്ന ഇനങ്ങള്തിരഞ്ഞെടുക്കണമെന്നതാണ്. സമുദ്രനിരപ്പില്നിന്നും വളരെ ഉയരം കൂടിയ ഇടുക്കി, വയനാട് ജില്ലകളിലെ ഹൈറേഞ്ച് മേഖലകള്ക്ക് ഹാസ് പോലുളള സബ്ട്രോപ്പിക്കല്ഇനങ്ങളും, ഇടത്തരം ഉയരമുളള സ്ഥലങ്ങള്ക്കും താഴ്വാരമേഖലകള്ക്കും, അതത് പ്രദേശങ്ങള്ക്ക് ചേര്ന്ന ഇനങ്ങളും വേണം കൃഷിക്കായി തിരഞ്ഞെടുക്കാന്‍.

രണ്ടാമതായി ശ്രദ്ധിക്കേണ്ടത് പരമാവധി സൂര്യപ്രകാരം കിട്ടുന്നതും, നല്ല നീര്വാര്ച്ചയുളളതുമായ സ്ഥലം നടീലിനായി തിരഞ്ഞെടുക്കേണം എന്നുളളതാണ്. വെളളക്കെട്ട് ഉണ്ടാകരുത്, മണ്ണ് തറഞ്ഞുപോകുകയുമരുത്. അതുപോലെ ശാസ്ത്രീയമായ അവ്ക്കാഡോ കൃഷിയില്ലോകമെമ്പാടും അവലംബിക്കുന്നത് തടങ്ങള്ഉയര്ത്തിയുളള (raised bed) കൃഷിരീതിയാണ്. മഴക്കാലത്ത് ഉണ്ടാകാന്സാധ്യതയുളള വെളളക്കെട്ടുപോലുളള പ്രശ്നങ്ങളെ അതിജീവിക്കാന്ഇതു സഹായിക്കും. കൂടാതെ വളരെ പ്രധാനപ്പെട്ട കാര്യമാണ് നടീല്സ്ഥലത്തെ ജൈവസമ്പുഷ്ടമാക്കുക എന്നതും. മണ്ണിന്റെ അമ്ലക്ഷാരനില അഞ്ചരയ്ക്കും ആറരയ്ക്കും (5.5–6.5) മധ്യേ നിര്ബന്ധമായും നിലനിര്ത്തുകയും വേണം. കുമ്മായം/ഡോളോമൈറ്റ് അല്ലെങ്കില്ജിപ്സം ചേര്ത്ത് അമ്ലക്ഷാരനില ക്രമീകരിച്ചു നിര്ത്താന്സാധിക്കും.

കേരളത്തിലെ അവ്ക്കാഡോ കൃഷിക്ക് കാലാവസ്ഥാവ്യതിയാനങ്ങളും പരിചരണമുറകളുടെ ആധിക്യവും കാരണമുളള മടുപ്പും കൃഷി തുടങ്ങാനുളള താരതമ്യേന കൂടിയ മുതല്മുടക്കുമൊക്കെ വെല്ലുവിളികളാകുമെങ്കിലും ഇവയ്ക്കെല്ലാമുപരിയായുളള ആകര്ഷകമായ സാധ്യതകളാണ് കര്ഷകരെ പുതുതലമുറ വിളയിലേക്ക് ആകര്ഷിക്കുന്നത്. കേവലം കൃഷിയും അതില്നിന്നുളള പഴംവില്പ്പനയും മാത്രമല്ല പരിശ്രമശാലികളായ കര്ഷകര്ക്കു മുന്നില്അവ്ക്കാഡോ തരുന്ന സാധ്യതകള്‍.കയറ്റുമതി വിപണിയുടെ മെച്ചമെടുക്കാന്ആഗോളവാണിജ്യം അനായാസമായി മാറിയ ഇക്കാലത്ത് കര്ഷകര്ക്കും കര്ഷക കൂട്ടായ്മകള്ക്കും സാധിക്കുന്നതേയുളളൂ. അതുപോലെ പ്രധാനമാണ് മൂല്യവര്ധിത ഉല്പ്പന്നങ്ങളുടെ നിമാണവും. സൗന്ദര്യസംരക്ഷക വസ്തുക്കള്മുതല്ന്യൂട്രാസ്യൂട്ടിക്കലുകള്വരെ നിരവധി ഉല്പ്പന്നങ്ങളാണ് അവ്ക്കാഡോയില്നിന്നു തയാറാക്കാവുന്നത്. വേറിട്ട രീതികളിലുളള പ്രാദേശിക വിപണനം, പഴത്തോട്ടം അടിസ്ഥാനമാക്കിയുളള ഫാം ടൂറിസം വികസനം തുടങ്ങി സാധ്യതകളുടെ പട്ടികയ്ക്ക് നീളമേറുന്നു.

ആരോഗ്യ ഗുണങ്ങൾ ഏറെയുള്ള പഴവർഗമാണ് അവകാഡോ അഥവാ വെണ്ണപ്പഴം. ഏറ്റവും പോഷകപ്രധാനമായ പഴങ്ങളിൽ ഒന്നാണിത്. നമ്മുടെ നാട്ടിൽ മുമ്പുള്ളതിനേക്കാൾ ഏറെ ആവശ്യക്കാരുണ്ട് ഇപ്പോൾ അവകാഡോക്ക്. ചർമസംരക്ഷണത്തിനും ജീവിതശൈലീ രോഗങ്ങളെ നേരിടാനും പ്രതിരോധശേഷി വർധിപ്പിക്കാനുമൊക്കെ അവകാഡോ സഹായിക്കും. കടയിൽ നിന്ന് വലിയ വില കൊടുത്തുവാങ്ങുന്ന അവകാഡോ മനസ്സുവെച്ചാൽ നമുക്ക് സ്വന്തം വീട്ടുമുറ്റത്തും പറമ്പിലും വളർത്തിയെടുക്കാനാകും. വലിയ പരിചരണം ആവശ്യമില്ലെന്നത് അവകാഡോ കൃഷിയുടെ പ്രത്യേകതയാണ്. കേരളത്തിൽ വയനാട്ടിലും ഇടുക്കിയിലും അവകാഡോ വ്യാവസായികമായി കൃഷി ചെയ്യുന്നുണ്ട്.മൂന്നുതരം അവക്കാഡോകള്ഉണ്ട്. മെക്സിക്കന്‍, ഗ്വാട്ടിമാലന്‍, വെസ്റ്റിന്ത്യന്‍. ഇതില്മെക്സിക്കന്ഇനത്തിന്റെ കായ്കള്തീരെ ചെറുതാണ്. പൂത്തു കഴിഞ്ഞാല്‍ 8 മാസം മതി കായ്കള്മൂപ്പാകാന്‍. അല്പ്പം കൂടെ വലിയ കായ്കളാണ് ഗ്വാട്ടിമാലന്അവക്കാഡോയുടേത്. ഇത് മൂത്തു പഴുക്കാന്ഒന്പതു മുതല്പന്ത്രണ്ടു മാസം വേണം. ഇടത്തരം വലുപ്പമുള്ള കായ്കളാണ് വെസ്റ്റിന്ത്യന്ഇനത്തിന്റെ പ്രത്യേകത. കായ്കള്ക്ക് മൂപ്പാകാന്ഒമ്പതു മാസം വേണം.

ഏകദേശം 20 മീറ്ററോളം ഉയരത്തില്വളരുന്ന നിത്യഹരിതമരമാണ് അവക്കാഡോ. ശാഖകള്തിരശ്ചീനമായി വളരുന്നു. വേരുകള്അധികം ആഴത്തില്ഓടില്ല. ഇലകള്വലുതും പരുപരുത്തതും. തളിരിലകള്ക്ക് ഇളം ചുവപ്പായിരിക്കും. മൂത്താല്കടുംപച്ചയാകും. ചില്ലകളുടെ അഗ്രഭാഗത്ത് പൂക്കളുണ്ടാകും. ഓരോ പൂവും രണ്ടു തവണ വിരിയും. ആദ്യം വിരിയുമ്പോള്പെണ്പൂവായും രണ്ടാമത് ആണ്പൂവായും ഇത് പ്രവര്ത്തിക്കും. അതിനാല്പരപരാഗണമാണ് ഇതില്നടക്കുന്നത്. കായ് വലുതും മാംസളവും ഒറ്റവിത്തുള്ളതുമാണ്. കായുടെ പരമാവധി നീളം 20 സെ.മീറ്റര്‍. പുറംതൊലിക്ക് ഇളംപച്ചയോ പിങ്കോ നിറം. ഉള്ക്കാമ്പിന്റെ നിറം മഞ്ഞയോ മഞ്ഞ കലര്ന്ന പച്ചയോ. ഉള്ക്കാമ്പ് ആദ്യം ദൃഢമായിരിക്കുമെങ്കിലും പഴുക്കുമ്പോള്മൃദുവും വെണ്ണയുടെ പരുവത്തിലാകുകയും ചെയ്യും.

വെള്ളക്കെട്ടില്ലാത്ത ഏതു മണ്ണിലും അവക്കാഡോ വളരും. വിത്തു മുളപ്പിച്ചാണ് തൈകള്സാധാരണ തയാറാക്കുന്നത്. കായില്നിന്നു വേര്പെടുത്തിയ വിത്ത് രണ്ടുമൂന്നാഴ്ചയ്ക്കുള്ളില്പാകണം. സൂക്ഷിപ്പു നീണ്ടാല്മുളയ്ക്കല്ശേഷി കുറയും. മുളയ്ക്കാന്‍ 50-100 ദിവസം വേണം. വിത്തുകള്ജൂലൈ മാസം ശേഖരിച്ച് വളമിശ്രിതം നിറച്ച പോളിത്തീന്സഞ്ചികളില്നടുന്നു. കമ്പുകള്വേരു പിടിപ്പിച്ചും പുതിയ തൈകള്ഉല്പ്പാദിപ്പിക്കാം. ഇതിനു പുറമേ പതിവയ്ക്കല്‍, ഗ്രാഫ്റ്റിങ്, ബഡ്ഡിങ് മുതലായ രീതികളും അവക്കാഡോയില്വിജയകരമായി നടത്താം. ഇതിന് പെന്സില്കനമുള്ള കമ്പുകള്വിത്തു മുളപ്പിച്ചെടുത്ത അവക്കാഡോ തൈയില്തന്നെയാണ് ഒട്ടിക്കുക.

രണ്ടടി ആഴത്തിലും വീതിയിലും കുഴിയെടുത്ത് അതില്മേല്മണ്ണിട്ട് വേണം ഒരു വയസ്സ് പ്രായമായ തൈ നടാന്‍. ശാഖോപശാഖകളായി പന്തലിച്ചു വളരുന്ന സ്വഭാവമാണ് അവക്കാഡോ മരത്തിന്. വളപ്രയോഗം നടത്തിയാല്വളര്ച്ച വേഗത്തിലാകുന്നത് കണ്ടിട്ടുണ്ട്. പ്രായം കുറഞ്ഞ തൈകള്ക്ക് 1: 1: 1 എന്ന അനുപാതത്തിലും വളര്ന്ന ചെടികള്ക്ക് 2: 1: 2 എന്ന അനുപാതത്തിലും നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ നല്കണം. നട്ട് ആദ്യവര്ഷം ജൂണ്മാസമാകുമ്പോള്‍ 100 ഗ്രാം യൂറിയ, 200 ഗ്രാം സൂപ്പര്ഫോസ്ഫേറ്റ്, 60 ഗ്രാം പൊട്ടാഷ് എന്ന ക്രമത്തില്വളങ്ങള്ചേര്ക്കണം. നവംബറാകുമ്പോള്വീണ്ടും 25 ഗ്രാം യൂറിയ നല്കുക. രണ്ടാം വര്ഷം ഒരു കിലോ വളമിശ്രിതം ജൂണിലും 35 ഗ്രാം യൂറിയ നവംബറിലും നല്കുക. മൂന്നാം വര്ഷം ജൂണ്‍, നവംബര്മാസങ്ങളില്‍ 1മ്മ കിലോ വളമിശ്രിതവും 45 ഗ്രാം യൂറിയയും നല്കണം. നാലാം വര്ഷം മുതല്‍ 2 കിലോ വളമിശ്രിതവും 65 ഗ്രാം യൂറിയയുമാണ് കണക്ക്. ഇതിനു പുറമേ ഇരുമ്പ്, സിങ്ക്, ബോറോണ്തുടങ്ങിയ സൂക്ഷ്മമൂലകങ്ങള്ക്കും അവക്കാഡോയുടെ വളര്ച്ചയിലും വിളവിലും നിര്ണായക പങ്കുണ്ട്.

വളര്ത്തുന്ന ഇനത്തിന്റെ സ്വഭാവമനുസരിച്ച് കൊമ്പുകോതല്‍ (പ്രൂണിങ്) നടത്താം. കുത്തനെ വളരുന്ന ഇനങ്ങളില്പ്രധാന തടി മുറിച്ചു മാറ്റി ശാഖകള്വശങ്ങളിലേക്ക് വളരാന്അനുവദിക്കുന്നു. എന്നാല്വശങ്ങളിലേക്ക് വളരുന്ന ഇനങ്ങളില്ശാഖകളുടെ നീളം കുറച്ച് അവയുടെ വശങ്ങളിലേക്കുള്ള വളര്ച്ച ക്രമീകരിക്കും. ചെടികളുടെ എല്ലാ ശാഖകളിലും സൂര്യപ്രകാശം ലഭിക്കുംവിധം വേണം കൊമ്പുകോതാന്‍. തറ നിരപ്പില്നിന്ന് ഒരു മീറ്റര്ഉയരത്തില്നാലു പാര്ശ്വശിഖരങ്ങള്അകലം നല്കി നിലനിര്ത്തി ബാക്കിയുള്ളവ നീക്കണം.കായ് വിളയുന്നതിന് കാലാവസ്ഥയുമായി പ്രത്യക്ഷബന്ധം അവക്കാഡോയ്ക്കുണ്ട്. നല്ല ചൂടുള്ള സ്ഥലങ്ങളില്ആറുമാസം മതി കായ് മൂത്തുപാകമാകാന്‍. എന്നാല്തണുപ്പു കൂടിയ പ്രദേശങ്ങളില്കായ് മൂക്കാന്‍ 12 മുതല്‍ 18 മാസം വരെ വേണം. വിത്തു തൈകള്കായ്ക്കാന്അഞ്ചാറു വര്ഷം വേണ്ടി വരും. എന്നാല്ഒട്ടുതൈകള്ക്ക് കായ്ക്കാന്‍ 3-4 വര്ഷം മതി. ദക്ഷിണേന്ത്യയില്അവക്കാഡോ പൂക്കുന്നത് നവംബര്‍-ഡിസംബര്മാസങ്ങളിലും കായ് പാകമാകുന്നത് ജൂലൈ-ആഗസ്റ്റ് മാസങ്ങളിലുമാണ്. പഴുക്കുമ്പോള്കായ്ക്ക് വലിയ നിറവ്യത്യാസം ഉണ്ടാകുകയില്ല. അതിനാല്മൂപ്പ് അറിയാന്തെല്ലു വിഷമമാണ്. പൂവ് വിരിഞ്ഞതു മുതലുള്ള കാലദൈര്ഘ്യം, കായുടെ വലുപ്പം മുതലായവ കണക്കിലെടുത്തുവേണം വിളവെടുപ്പ്. മൂത്ത കായ്കള്മാത്രമേ വിളവെടുക്കാവൂ. താഴ്ന്ന താപനിലയില്ഒരു മാസം വരെ കായ്കള്കേടാകാതെ സൂക്ഷിക്കാം. ഒരു മരത്തില്നിന്ന് 100 മുതല്‍ 500 കായ് വരെ കിട്ടും.

അവകാഡോയുടെ ഏതാനും ഗുണങ്ങള്

ഇരുപതോളം വ്യത്യസ്ത ഇനം ജീവകങ്ങളും ധാതുക്കളും വെണ്ണപ്പഴത്തിൽ അടങ്ങിയിരിക്കുന്നു. 100 ഗ്രാം വെണ്ണപ്പഴത്തിൽ ജീവകം K (26%), ഫോളേറ്റ് (20%), ജീവകം C (17%), പൊട്ടാസ്യം (14%), ജീവകം B5 (14%), ജീവകം B6, (13%), ജീവകം E (10%) എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ ചെറിയ അളവിൽ മഗ്നീഷ്യം, മാംഗനീസ്, കോപ്പർ, ഇരുമ്പ്, സിങ്ക്, ഫോസ്ഫറസ്, ജീവകം 4, B1 (തയാമിന്‍), B2 (റൈബോഫ്ലോവിൻ) ബി 3 (നിയാസിൻ) ഇവയും അടങ്ങിയിട്ടുള്ള വെണ്ണപ്പഴത്തിൽ 2 ഗ്രാം മാംസ്യം, 15 ഗ്രാം ആരോഗ്യമായ കൊഴുപ്പുകൾ ഇവ അടങ്ങിയിരിക്കുന്നു.അവക്കാഡോ പതിവായി കഴിക്കുന്നത് ചീത്ത കൊളസ്ട്രോള്കുറയ്ക്കാനും നല്ല കൊളസ്ട്രോള്കൂടാനും ഗുണം ചെയ്യും. ഇതിലുള്ള ആരോഗ്യകരമായ കൊഴുപ്പുകളാണ് ഇതിന് സഹായിക്കുന്നത്. അതിനൊപ്പം ഇവ ഉയര്ന്ന രക്തസമ്മര്ദ്ദത്തെ നിയന്ത്രിക്കാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും ഉപകരിക്കും.

ദഹനം കൃത്യമാവാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും അവക്കാഡോ കഴിക്കുന്നത് നല്ലതാണ്. അതിനായി ഇതില്അടങ്ങിയിരിക്കുന്ന ഫൈബറാണ് സഹായിക്കുന്നത്. പ്രമേഹത്തെ നിയന്ത്രിക്കാനും ഇവ ഗുണം ചെയ്യും. ഗ്ലൈസിക് സൂചികയും കുറവുള്ള പഴം കൂടിയാണിത്.അവക്കാഡോ പതിവായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും. ആന്റി ഓക്സിഡന്റുകള്ധാരാളം ഇതില്അടങ്ങിയിട്ടുണ്ട്. തലച്ചോറിന്റെ പ്രവര്ത്തനം മെച്ചപ്പെടുത്തുന്നതിനും ഓര്മ്മശക്തി കൂട്ടുന്നതിനും ഇവ ഗുണം ചെയ്യും. ഇവയില്ഓലീക് ആസിഡും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയിട്ടുണ്ട്. ഇവയാണ് തലച്ചോറിന്റെ ആരോഗ്യം സംരംക്ഷിക്കാന്ഗുണം ചെയ്യുന്നത്.ശരീരഭാരം കുറയ്ക്കാന്ആഗ്രഹിക്കുന്നവര്ക്കും അവക്കാഡോ നല്ലൊരു ഭക്ഷണമാണ്. ഫൈബര്ധാരാളം അടങ്ങിയ ഇത് ദിവസവും കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും അതുവഴി ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

ചർമസൗന്ദര്യം വർധിപ്പിക്കാൻ ശേഷിയുള്ളതിനാൽ സൗന്ദര്യവർധക വസ്തുക്കളുടെ നിർമാണത്തിനും വെണ്ണപ്പഴം ഉപയോഗിക്കുന്നുണ്ട്.

പ്രൊഫ്.ജോൺ കുരാക്കാർ

 

No comments: