ആശുപത്രികളിലെ ചൂഷണം അവസാനിപ്പിക്കാന്കര്ശന നടപടി സ്വീകരിക്കണം
ആരോഗ്യ പരിപാലന രംഗത്ത് മികച്ച നേട്ടം കൈവരിച്ച സംസ്ഥാനമാണ് കേരളം. ശിശുമരണ നിരക്ക്, മാതൃമരണ നിരക്ക് തുടങ്ങിയ ആരോഗ്യ സൂചികകളില്‍ കേരളം വികസിത രാജ്യങ്ങള്ക്ക് തുല്യമായ നേട്ടം കൈവരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളുടെ ഗുണമേന്മയുള്ള സേവനങ്ങളും മിതമായ നിരക്കില്‍ സ്വകാര്യ ആശുപത്രികള്‍ നടത്തിവന്നിരുന്ന ചികിത്സയുമായിരുന്നു ഈ നേട്ടത്തിന് പ്രധാന കാരണം. ആതുര ശുശ്രൂഷ മഹത്തായൊരു സേവനവും കാരുണ്യ പ്രവര്ത്തനവുമായി കണ്ടിരുന്ന മികച്ചൊരു വിഭാഗം ഡോക്ടര്മാരും നമുക്കുണ്ടായിരുന്നു. ഇന്ന് പക്ഷേ, ആരോഗ്യരഗം തീര്ത്തും കച്ചവടവല്ക്കരിക്കപ്പെട്ടിരിക്കുകയാണ്. സ്വകാര്യമേഖലയിലെന്ന പോലെ സര്‍ക്കാര്‍ മേഖലയിലും പണച്ചെലവേറിയതാണ് ഇപ്പോള്‍ ചികിത്സ. യാതൊരു നിയന്ത്രണവുമില്ലാതെയാണ് ഡോക്ടര്‍മാര്‍ വിവിധ ടെസ്റ്റുകള്ക്ക് രോഗികളെ വിധേയമാക്കുന്നത്. നിസ്സഹായരായ രോഗികളുടെ അജ്ഞതയും ആശങ്കയും മുതലെടുത്ത് ചെലവേറിയ ചികില്‍സ രീതികള്‍ നിര്‍ദേശിക്കുന്നതും അനിവാര്യമല്ലാത്ത ശസ്ത്രക്രിയ വിധിക്കുന്നതും സാധാരണമാണ്. ചികില്സാ ചെലവ് ഇന്ത്യയിലെ ആറുകോടി മുപ്പത് ലക്ഷം ആളുകളെ ദരിദ്രരാക്കിയെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് ഈ രംഗത്തെ ചൂഷണത്തിന്റെയും തട്ടിപ്പിന്റെയും ആഴത്തിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. സര്ക്കാറിന്റെതുള്പ്പടെ എല്ലാ ആശുപത്രികളിലും രോഗികളുടെ കീശ ചോര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് ധാര്മികതയുടെ സ്പര്ശം പോലുമില്ലാതെ നടത്തുന്ന അനാവശ്യമായ ശസ്ത്രക്രിയകളാണന്ന് മുംബൈയിലെ മെഡി. ഏഞ്ചല്സ് സെന്ററിന്റെ സര്വേ റിപ്പോര്ട്ടും ഇതോട് ചെര്ത്തുവായിക്കേണ്ടതുണ്ട്. ഔഷധ വ്യാപാര രംഗത്താകട്ടെ ആഗോള കുത്തകകളുടെ കഴുത്തറപ്പന്‍ ചൂഷണവും നടക്കുന്നു. പത്ത് രൂപ പോലും ഉല്പാദനച്ചെലവില്ലാത്ത മരുന്നുകള്ക്ക് ആയിരങ്ങളാണ് അവര്‍ വിലയിടുന്നത്.
സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഏറെയും വിവിധ മരുന്ന് കമ്പനികളുമായും സ്കാനിംഗ് സെന്ററുകളുമായും ബന്ധപ്പെട്ടു പ്രവര്ത്തിക്കുന്നവരാണ്. തങ്ങളുടെ ഉത്പന്നം ചെലവാക്കുന്നതിന് മരുന്ന് കമ്പനികള്‍ ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്ക്കും വിലപിടിപ്പുളള സമ്മാനങ്ങള്‍ നല്കുമ്പോള്, സ്കാനിംഗ് സെന്ററുകള്‍ മികച്ച കമ്മീഷന് നല്കി വരുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ സ്റ്റോക്കുള്ള മരുന്നുകള്ക്കും ലഭ്യമായ ടെസ്റ്റുകള്ക്കുമെല്ലാം പുറത്തേക്കെഴുതുന്നതിന്റെ രഹസ്യമിതാണ്. മരുന്നുകളും ഉപകരണങ്ങളും വില്‍ക്കുന്നവരില്‍ നിന്നു വിലയേറിയ സമ്മാനങ്ങളും മറ്റ് ആനുകൂല്യങ്ങളും സ്വീകരിക്കുകയോ, അനാവശ്യമായി ആശുപത്രിയില്‍ കിടത്തി ചികല്സിക്കുകയോ ചെയ്യരുതെന്ന് ഡോക്ടര്മാര്ക്ക് മെഡിക്കല്‍ കൗണ്‍സിലിന്റെ പെരുമാറ്റച്ചട്ടം നിലവിലുണ്ട്. ഔഷധ കമ്പനികള്ക്കായി സര്ക്കാറിന്റെ മാര്ഗരേഖകളുമുണ്ട്. പക്ഷേ, ഒന്നും പാലിക്കപ്പെടുന്നില്ല. സ്വകാര്യ ആശുപത്രികളെയും ലാബുകളെയും നിയന്ത്രിക്കാനും ആരോഗ്യരംഗത്തെ തട്ടിപ്പുകള്‍ അവസാനിപ്പിക്കാനും ലക്ഷ്യമാക്കി കഴിഞ്ഞ സര്‍ക്കാര്‍ ആവിഷ്കരിച്ച ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ബില്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള എതിര്പ്പ് മൂലം ഫയലില്‍ ഉറങ്ങുകയാണ്. സ്വകാര്യലോബിയുട സമ്മര്ദ്ദത്തെ തുടര്ന്നാണ് ബില്‍ മരവിപ്പിച്ചതെന്നാണ് പറയുന്നത്.
സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്ത്തനം കാര്യക്ഷമമാക്കുകയും മരുന്ന് കമ്പനികളോടും സ്കാനിംഗ് സെന്ററുകളോടുമുള്ള ഡോക്ടര്മാരുടെ വിധേയത്വം അവസാനിപ്പിക്കുകയും ചെയ്തെങ്കില്‍ മാത്രമേ, സര്‍ക്കാര്‍ ലക്ഷ്യമിടുന്ന ചെലവ് കുറഞ്ഞ ചികിത്സ പോലെയുള്ള പദ്ധതികള്‍ പ്രായോഗികമാക്കാന്‍ സാധിക്കുകയുള്ളൂ. സര്‍ക്കാര്‍ ആശുപത്രികളില്‍ വിദഗ്ധ ചികിത്സക്കാവശ്യമായ സൗകര്യങ്ങള്‍ പരമാവധി ലഭ്യമാക്കുകയും വേണം. സംസ്ഥാനത്തെ എല്ലാ ജനറല്‍, ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് സെന്ററുകളും കാത്ത് ലാബും സ്ഥാപിക്കുന്ന പദ്ധതിക്ക് കഴിഞ്ഞ നവംബറില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വസ്റ്റ്മെന്റ് ബോര്ഡ് (കിഫ്ബി)അനുമതി നല്കിയിരുന്നു. അതിന്റെ പ്രവര്ത്തനത്തിന് ഇതുവരെ തുടക്കമായിട്ടില്ല. ഇത്തരം പ്രഖ്യാപിത പദ്ധതികള്‍ എത്രയും വേഗം നടപ്പിലാക്കാനും ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ബില്‍ നിയമമാക്കാനും സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുകള്‍ ഉണ്ടാകാറില്ലെന്ന പരാതിക്ക് പരിഹാരം കാണാനും സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു.
ജനങ്ങളുടെ അജ്ഞത ഏറ്റവും കൂടുതൽ ചൂഷണം ചെയ്യപ്പെടുന്ന ഒരു മേഖലയാണ് ആരോഗ്യരംഗം. ആതുരസേവനം എന്ന സങ്കല്പത്തിൽ നിന്ന് വ്യതിചലിച്ച് മനുഷ്യന്റെ പരാധീനതകൾ പരമാവധി മുതലെടുക്കുന്ന മേഖലയായി അത് പരിണമിക്കുകയും, പണം കൊയ്യാനുള്ള എളുപ്പവഴികളിലൊന്നായി രൂപാന്തരപ്പെടുകയും ചെയ്തിരിക്കുന്നു. അത്യാധുനിക ചികിത്സാ സമ്പ്രദായങ്ങൾ അനാവശ്യത്തിനു പോലും ഉപയോഗപ്പെടുത്തി കനത്ത ബില്ല് അടിച്ചേല്പിക്കുന്നതിൽ മത്സരിക്കുന്ന സ്വകാര്യ ആശുപത്രികളുടെ എണ്ണം കേരളത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സർക്കാർ മേഖലയിലുള്ള ആശുപത്രികളിൽ പല കാരണങ്ങളാൽ പര്യാപ്തമായ ചികിത്സ ലഭിക്കില്ലെന്ന ബോധം അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ സാമാന്യ ജനങ്ങൾക്കിടയിൽ ശക്തമാവുകയും ചെയ്തിരിക്കുന്നു.highcourt'പണമില്ലാത്തതിന്റെ പേരിൽ ചികിത്സ നിഷേധിക്കരുത്'; സുപ്രധാന നിർദേശവുമായി ഹൈക്കോടതികൊച്ചി: പണമില്ലാത്തതിന്റെയോ രേഖകളില്ലാത്തതിന്റെയോ പേരിൽ രോഗികൾക്ക് ചികിത്സ നിഷേധിക്കരുതെന്ന് ഹൈക്കോടതി പറഞ്ഞു .
ആധുനിക കാലഘട്ടത്തിൽ ചികിത്സയ്ക്ക് ഏറ്റവുമധികം പ്രയോജനപ്പെടുകയും അതേസമയം വളരെയേറെ ദുരുപയോഗപ്പെടുകയും ചെയ്ത യന്ത്രസംവിധാനമാണ് സ്കാനിംഗ്. ഒരു തരത്തിലും ആവശ്യമില്ലെന്ന് ബോദ്ധ്യപ്പെട്ടാലും സ്കാനിംഗിന് കുറിപ്പെഴുതുന്നതിൽനിന്ന് ഭൂരിപക്ഷം ചികിത്സകരും മാറിനിൽക്കാറില്ല. ഒറ്റയടിക്ക് സാമാന്യം നല്ല തുക രോഗിക്ക് സ്കാനിംഗിനായി ചെലവാക്കേണ്ടിവരും. ആ തുകയുടെ പകുതിയിലേറെയും ബ്ളാക്ക് മണിയായി ഡോക്ടർമാരിലേക്ക് തിരിച്ചെത്തുകയാണെന്നത് ഏറക്കുറെ എല്ലാവർക്കും അറിയാവുന്നതാണ്. അങ്ങനെ, രോഗിയുടെ ചികിത്സയ്ക്കുപരി മറ്റ് ധനാഗമ മാർഗങ്ങൾക്കാണ് ഇന്നത്തെ ആരോഗ്യരംഗം മുൻതൂക്കം നൽകുന്നത്. ഈ പശ്ചാത്തലത്തിലാണ് ആരോഗ്യ പരിചരണ രംഗത്ത് നിയന്ത്രണം ഏർപ്പെടുത്താനും പൊതുജനാരോഗ്യ താത്പര്യങ്ങൾ ഉയർത്തിപ്പിടിക്കാനുമായി സംസ്ഥാന സർക്കാർ 2018-ൽ കേരള ക്ളിനിക്കൽ എസ്റ്റാബ്ളിഷ്മെന്റ്സ് നിയമം കൊണ്ടുവന്നത്. ഈ നിയമത്തിന് ഇപ്പോൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അംഗീകാരം നൽകിയിരിക്കുന്നു.നേരത്തേ തന്നെ ഹൈക്കോടതി സിംഗിൾ ബെഞ്ച് നിയമത്തിന് അംഗീകാരം നൽകിയിരുന്നെങ്കിലും സ്വകാര്യ ആശുപത്രികളുടെ സംഘടനയും ഉടമകളും ഹർജിയുമായി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. ഇവരുടെ ഹർജി തള്ളിക്കൊണ്ട് ജസ്റ്റിസ് വി.എം. ശ്യാംകുമാർ, ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമ്മാധികാരി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങൾ ഈ മേഖലയെ ഗ്രസിച്ചിരിക്കുന്ന പല അനാരോഗ്യ പ്രവണതകളെയും ദുരികരിക്കാൻ ഇടയാക്കുമെന്ന് കരുതാം. മുൻകൂറായി പണം അടയ്ക്കാത്തതിന്റെ പേരിൽ ജീവൻരക്ഷാ ചികിത്സ നിഷേധിക്കരുതെന്നതാണ് ഏറ്റവും പ്രധാനമായ മാർഗനിർദ്ദേശം. ഇത് ലംഘിച്ചാൽ ആശുപത്രിയുടെ രജിസ്ട്രേഷൻ വരെ റദ്ദാക്കാം. അതിനു പുറമെ, പിഴ ചുമത്തുകയും സിവിലായും ക്രിമിനലായും കേസെടുക്കുകയും ചെയ്യാം. ഓരോ രോഗത്തിന്റെയും ചികിത്സാ നിരക്ക് പ്രസിദ്ധപ്പെടുത്തണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. സേവനങ്ങൾ എന്തൊക്കെയാണ്, ഓരോ രോഗത്തിനും അടിസ്ഥാന ചികിത്സയ്ക്ക് ചെലവാകുന്ന തുകയെത്ര, സൗകര്യങ്ങൾ എന്തെല്ലാം തുടങ്ങിയ വിവരങ്ങളും നൽകണം.ഡിസ്ചാർജ് സമയത്ത് ചികിത്സാ സംബന്ധമായ എല്ലാ രേഖകളും കൈമാറണം. ചികിത്സാ നിരക്കിലുണ്ടാകുന്ന മാറ്റങ്ങൾ കൃത്യമായി അപ്ഡേറ്റ് ചെയ്യണം തുടങ്ങിയ നിർദ്ദേശങ്ങൾ ഇനി സ്വകാര്യ ആശുപത്രികൾക്ക് പാലിക്കേണ്ടിവരും. ഇവ ആശുപത്രികളുടെ ഉത്തരവാദിത്വമാക്കുന്നതാണ് നിയമം. ഈ വ്യവസ്ഥകൾ ഭരണഘടനാപരമാണെന്നും ഇടപെടാൻ കാരണമില്ലെന്നുമാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. ഹൈക്കോടതിയുടെ ഈ ഉത്തരവ് സ്വകാര്യ ആശുപത്രികൾക്ക് അവരുടെ തന്നിഷ്ടങ്ങളുമായി മുന്നോട്ടു പോകുന്നതിന് തടസ്സം സൃഷ്ടിക്കുന്നതാകയാൽ, സ്വാഭാവികമായും അവർ സുപ്രീംകോടതിയിൽ പോയി നിയമം നടപ്പാക്കുന്നത് വൈകിക്കാൻ ശ്രമം നടത്താതിരിക്കില്ല. ജനക്ഷേമകരമായ നിയമങ്ങൾ സർക്കാർ പാസാക്കിയാലും അതു നടപ്പാക്കാൻ പിന്നീടും വർഷങ്ങൾ വൈകേണ്ടിവരുന്നത് ദൗർഭാഗ്യകരമാണ്.
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment