നൈജീരിയയിൽ
ക്രൈസ്തവ വംശഹത്യ
ക്രിസ്ത്യാനികൾ
കൊല്ലപ്പെടുന്നു,
പള്ളികൾ
നശിപ്പിക്കപ്പെടുന്നു;
നൈജീരിയയിൽ
നടക്കുന്നത്
ക്രിസ്ത്യൻ
വംശഹത്യ?
ഇസ്ലാമിക
സ്റ്റേറ്റിന്റെ
ആക്രമണങ്ങൾ
കണ്ടില്ലെന്ന്
നടിച്ച്
അന്താരാഷ്ട്ര
സമൂഹംഭീകര സംഘടനയായ
ബൊക്കോ
ഹറാമിന്റെ
ആക്രമണത്തിൽ
നൈജീരിയയിൽ
ക്രിസ്ത്യാനികൾ
ക്രമേണ
ഇല്ലാതാകുന്നുവെന്ന
റിപ്പോർട്ടുകളാണ്
കുറച്ചു
ദിവസങ്ങളായി
പുറത്തുവരുന്നത്.
ഇസ്ലാമിക
സ്റ്റേറ്റിന്റെ
ഭാഗമായ
ജിഹാദി
ഗ്രൂപ്പായ
ബൊക്കോ
ഹറാം
രാജ്യത്ത്
അഴിച്ചിവിടുന്ന
ആക്രമണങ്ങൾ
മൂലം
ക്രിസ്തുമത
വിശ്വാസികളിൽ
നിരവധി
പേർക്ക്
ജീവൻ
നഷ്ടമായി,
അനേകം
പേർ
പലായനം
ചെയ്തു,
മറ്റ്
ചിലരെ
ഈ
തീവ്രവാദ
സംഘടന
തട്ടിക്കൊണ്ടുപോവുകയും
ചെയ്തുവെന്നാണ്
വിവിധ
എൻജിഒകൾ
നൽകുന്ന
വിവരം.
സോഷ്യൽ മീഡിയയിലും
ബ്ലോഗുകളിലും
ടെലിവിഷൻ
മാധ്യമങ്ങളിലും
വ്യാപകമായി
നൈജീരിയയിൽ
‘ക്രിസ്ത്യൻ
വംശഹത്യ’
നടക്കുന്നവെന്ന
റിപ്പോർട്ടുകൾ
വരുന്നുണ്ട്.
“ക്രിസ്ത്യാനികൾ
ക്രമേണ
ഇല്ലാതാകുന്നു,
പള്ളികൾ
നശിപ്പിക്കപ്പെടുന്നു,
ക്രിസ്ത്യാനികൾ
തുടർച്ചയായി
കൊല്ലപ്പെടുന്നു”
എന്ന്
അമേരിക്കൻ
കൊമേഡിയനും
നടനുമായ
ബിൽ
മഹർ
സെപ്റ്റംബർ
26 ന്
പറഞ്ഞതിനെത്തുടർന്ന്
നൈജീരിയയിലെ
സാഹചര്യം
വാർത്തകളിൽ
ഇടം
നേടിയത്.
അമേരിക്കക്കാർ
ഇക്കാര്യത്തിൽ
വേണ്ടത്ര
ശ്രദ്ധ
ചെലുത്തുന്നില്ലെന്നും
അദ്ദേഹം
കുറ്റപ്പെടുത്തിയിരുന്നു.
നൈജീരിയയിൽ
നടക്കുന്നത്
ക്രിസ്ത്യൻ
വംശഹത്യ
ആണെന്നും
അദ്ദേഹം
ആരോപിച്ചിരുന്നു.
നൈജീരിയയിലെ ഈ
ആക്രമണം
കണ്ടില്ലെന്നുനടിച്ചാൽ,
അടുത്ത
കുറച്ച്
വർഷത്തിനുള്ളിൽ
നൈജീരിയയിൽ
ക്രിസ്തുമതം
ഇല്ലാതാകും
എന്നാണ്
പ്രാദേശിക
ഇന്റർനാഷണൽ
സൊസൈറ്റി
ഫോർ
സിവിൽ
ലിബർട്ടീസ്
& റൂൾ
ഓഫ്
ലോ
(ഇന്റർ
സൊസൈറ്റി)
സ്ഥാപകയായ
എമേക
ഉമേഗ്ബലാസി
പറയുന്നത്.
മിക്ക
ക്രിസ്ത്യൻ
നൈജീരിയക്കാരും
ഈ
ഭയത്താലാണ്
അവിടെ
കഴിയുന്നത്
എന്ന്
ക്രിസ്ത്യൻ
മനുഷ്യാവകാശ
അഭിഭാഷകൻ
ജാബസ്
മൂസ
പറയുന്നു.
പള്ളികളിലേക്ക്
പോകുന്നവർ
പലരും
തിരികെ
വീട്ടിലേക്ക്
എത്താറില്ല.
നൈജീരിയയിൽ ക്രിസ്ത്യാനികൾക്ക്
നേരെയുള്ള
അക്രമങ്ങളുടെ
തോത്
വർധിക്കുന്നത്
ആശങ്കയുളവാക്കുന്നതാണ്.
എത്ര
ക്രിസ്ത്യാനികൾ
മരിച്ചുവെന്നും
എത്ര
പേർ
അവരുടെ
വിശ്വാസത്തിന്റെ
ഫലമായി
മരിച്ചുവെന്നും
സംബന്ധിച്ച്
കൃത്യമായ
കണക്കുകൾ
നൈജീരിയൻ
ഗവൺമെന്റിന്
പോലും
വ്യക്തമായി
അറിയില്ല.
എന്നാൽ
ഇന്റർനാഷണൽ
ക്രിസ്ത്യൻ
അഡ്വക്കസി
ഗ്രൂപ്പായ
ഓപ്പൺ
ഡോർസ്
അവരുടെ
വേൾഡ്
വാച്ച്
പട്ടികയിൽ
നൈജീരിയയെ
ക്രിസ്ത്യാനികൾക്ക്
ഏറ്റവും
അപകടകരമായ
ഏഴാമത്തെ
സ്ഥലമായി
പട്ടികപ്പെടുത്തിയിട്ടുണ്ട്.
ലോകത്തിന്റെ
മറ്റു
ഭാഗങ്ങളെ
അപേക്ഷിച്ച്
കൂടുതൽ
ക്രിസ്ത്യാനികൾ
നൈജീരിയയിൽ
അവരുടെ
വിശ്വാസത്തിന്റെ
പേരിൽ
കൊല്ലപ്പെടുന്നു
എന്ന്
അവർ
കണ്ടെത്തുകയും
ചെയ്തു.
രണ്ട് വ്യത്യസ്ത തരത്തിലാണ് ഇവിടെ ആക്രമണങ്ങൾ നടക്കുന്നത്. ചിലപ്പോൾ ജിഹാദികൾ, നൂറുകണക്കിന് മോട്ടോർ സൈക്കിളുകളിൽ എകെ-47 ഉൾപ്പെടെയുള്ള ആയുധങ്ങളുമായി വന്ന് ഒരു ഗ്രാമത്തിൽ ഇറങ്ങി ഗ്രാമം കത്തിക്കുകയും ആളുകളെ കൊല്ലുകയും കൊള്ളയടിക്കുകയും ചെയ്തിട്ട് മടങ്ങും. മറ്റു ചിലപ്പോൾ, വളരെ കുറച്ച് പേർ മോട്ടോർ സൈക്കിളുകളിൽ വരികയും ഏതാനും ഗ്രാമങ്ങളിൽ വ്യക്തികളെ ആക്രമിച്ച് മടങ്ങുകയും ചെയ്യും.മിഡിൽ ബെൽറ്റിലെ അക്രമണം കാരണം പ്രദേശങ്ങളിൽ സൈനികരുണ്ട്. എന്നാൽ മിക്ക കേസുകളിലും, ആക്രമണത്തിനിരയായ ഗ്രാമങ്ങളിൽ നിന്ന് വിളിക്കുമ്പോൾ, സൈനികരും പോലീസും വൈകിയെത്തുകയാണ് പതിവ്. അല്ലെങ്കിൽ അവർക്ക് അധികാരപരിധിയില്ലെന്ന് പറഞ്ഞ് ഒഴിയുന്നു. ഇത്തരത്തിൽ ആക്രമണം നടത്തുന്ന ആളുകളെ അറസ്റ്റ് ചെയ്യുകയോ കേസുകൾ അന്വേഷിക്കുകയോ അവിടെ പതിവില്ല.
ഇത്തരം ആക്രമണങ്ങളിൽ എത്ര ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടുവെന്ന് കൃത്യമായി അറിയാൻ പ്രയാസമാണ്. എന്നാൽ കഴിഞ്ഞ വർഷം ലോകമെമ്പാടും മതത്തിനുവേണ്ടി കൊല്ലപ്പെട്ട 4,476 ക്രിസ്ത്യാനികളിൽ 3,100 പേർ നൈജീരിയയിലായിരുന്നുവെന്ന് ഓപ്പൺ ഡോർസ് അതിന്റെ ഏറ്റവും പുതിയ ലിസ്റ്റിൽ പറയുന്നു. ഓപ്പൺ ഡോർസിന്റെ കണക്കനുസരിച്ച്, സബ്-സഹാറൻ ആഫ്രിക്കയിലെ 16.2 ദശലക്ഷം ക്രിസ്ത്യാനികൾ പലായനം ചെയ്തിട്ടുണ്ട്. അവരിൽ പലരും നൈജീരിയയിൽ നിന്നുള്ളവരാണ്.ഇന്റർസൊസൈറ്റി കണക്കനുസരിച്ച് 19,100 പള്ളികൾ ആക്രമിക്കപ്പെടുകയോ കത്തിക്കുകയോ നശിപ്പിക്കുകയോ അടച്ചുപൂട്ടുകയോ ചെയ്തിട്ടുണ്ട്. 2009 ജൂലൈ മുതൽ 2014 ഡിസംബർ വരെ ഏകദേശം 13,000 പള്ളികളും 2015 മധ്യം മുതൽ ഇതുവരെ 6,100 പള്ളികളും ഇത്തരത്തിൽ ഇല്ലാതായിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് അക്രമികൾ നൈജീരിയയിലെ നൈജർ സംസ്ഥാനത്തെ പാപിരിയിലുള്ള സെന്റ് മേരീസ് ബോർഡിംഗ് കത്തോലിക്ക സ്കൂളിലെ പെൺകുട്ടികൾ ഉൾപ്പെടെ 303 വിദ്യാർഥികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയത്. അക്രമികൾ ഇസ്ലാമിക ഭീകരരാണെന്ന് ഔദ്യോഗിക റിപ്പോർട്ടുകളില്ല. പക്ഷേ, ഇത്തരം തട്ടിക്കൊണ്ടുപോകലുകൾ ഇക്കാലമത്രയും നടത്തിയിട്ടുള്ളത് തീവ്ര ഇസ്ലാമിക സംഘടനകളാണ്.പതിവുപോലെ അവർ വിദ്യാർഥികളെ സമീപത്തെ കാടുകളിലേക്കാണ് കൊണ്ടുപോയിട്ടുള്ളത്. തിങ്കളാഴ്ച കെബ്ബി സംസ്ഥാനത്ത് 25 വിദ്യാർഥിനികളെയും കാടുകളിലേക്കു തട്ടിക്കൊണ്ടുപോയിരുന്നു. കെബ്ബിയിലെ സ്കൂളിനടുത്ത് ചെക് പോസ്റ്റ് ഉണ്ടായിരുന്നെങ്കിലും 20 മിനിറ്റോളം സ്ഥലത്തുണ്ടായിരുന്ന തീവ്രവാദികളെ നേരിടാൻ പോലീസ് എത്തിയില്ല. പോലീസും ഉദ്യോഗസ്ഥരും തീവ്രവാദികളെ പിന്തുണയ്ക്കുന്നു എന്ന ആരോപണം മുന്പേയുള്ളതാണ്.അക്രമികളെ പിടികൂടിയില്ലെങ്കിലും നൈജറിലും പരിസര പ്രദേശങ്ങളിലുമുള്ള സ്കൂളുകൾ അനിശ്ചിതമായി അടച്ചു. 2014ൽ നൈജീരിയയിലെ ചിബോക്കിലുള്ള സ്കൂളിൽനിന്ന് ബോക്കോ ഹറാം 276 വിദ്യാർഥിനികളെ തട്ടിക്കൊണ്ടു പോയതിലും എണ്ണത്തിൽ വലിയ സംഭവമായി മാറിയിരിക്കുകയാണ് നൈജറിലേത്. ചിബോക്കിലെ പെൺകുട്ടികളിൽ ഏറെയും രക്ഷപ്പെട്ടിരുന്നെങ്കിലും 100 പേരേക്കുറിച്ച് ഇന്നും ഒരു വിവരവുമില്ല.
രക്ഷപ്പെട്ടുവന്ന
വിദ്യാർഥിനികളിലൊരാൾ
കഴിഞ്ഞ
ഏപ്രിൽ
13ന്,
10-ാം
വാർഷികത്തിൽ
ബിബിസിക്കു
നൽകിയ
അഭിമുഖത്തിൽ
പറഞ്ഞത്,
സർക്കാരിന്റെ
പുനരധിവാസ
കേന്ദ്രം
തീവ്രവാദികളുടേതിനേക്കാൾ
മെച്ചമല്ല
എന്നാണ്.
തീവ്രവാദികളിൽ
ഉണ്ടായ
കുഞ്ഞുങ്ങളുമായിട്ടാണ്
പലരും
രക്ഷപ്പെട്ട്
എത്തിയത്.
അവർക്ക്
ആവശ്യത്തിനു
ഭക്ഷണംപോലും
കേന്ദ്രത്തിൽ
ലഭിക്കുന്നില്ല.
നൈജീരിയയിലെ
ജനങ്ങൾ
തീവ്രവാദികളിൽനിന്നും
സർക്കാരിൽനിന്നും
ദുരന്തങ്ങൾ
ഏറ്റുവാങ്ങുകയാണ്.
ദാരിദ്ര്യം ഇസ്ലാമിക തീവ്രവാദത്തെയല്ല, ഇസ്ലാമിക തീവ്രവാദം ദാരിദ്ര്യത്തെയും അസമാധാനത്തെയുമാണ് വളർത്തുന്നത്. ഭീകരവാദത്തിനു മതമില്ല എന്ന വാദം സമകാലിക യാഥാർഥ്യങ്ങളെ തിരസ്കരിക്കുന്നതും മതമുദ്രാവാക്യം വിളിച്ച് നിരപരാധികളെ വധിക്കുന്ന ഇസ്ലാമിക തീവ്രവാദത്തെ മറയ്ക്കുന്നതുമാണ്.ലോകമെങ്ങും ക്രൈസ്തവരെയും യഹൂദരെയും ഉന്മൂലനം ചെയ്യാൻ പ്രതിജ്ഞാബദ്ധമായ ഭീകര പ്രസ്ഥാനങ്ങൾ നൈജീരിയയിൽ മാത്രം മതേതരമാകുമെന്ന വാദം വിലപ്പോകില്ല. തീവ്ര ഇസ്ലാമിക സങ്കൽപങ്ങളെ പിന്തുണച്ചില്ലെങ്കിൽ മുസ്ലിംകളെയും അതു വെറുതേ വിടില്ല.
പ്രൊഫ്. ജോൺ
കുരാക്കാർ
No comments:
Post a Comment