മാനന്തവാടിയിലെ കായിക അധ്യാപിക സിസ്റ്റർ സബീന തന്റെ പ്രായത്തെയും വേഷത്തെയും മറികടന്ന് ഹർഡിൽസ് ട്രാക്കിൽ മിന്നിമറഞ്ഞു! സംസ്ഥാന മാസ്റ്റേഴ്സ് മീറ്റിലായിരുന്നു ഈ അത്ഭുത പ്രകടനം — കന്യാസ്ത്രീ വേഷത്തിൽ ഹർഡിലുകൾ മറികടന്ന് എതിരാളികളെ പിന്നിലാക്കി സ്വർണം സ്വന്തമാക്കി സബീന. ![]()
55 വയസിന്
മുകളിലുള്ള വിഭാഗത്തിൽ
മത്സരിച്ച സബീന,
ഒൻപതാം ക്ലാസിൽ
പഠിക്കുമ്പോൾ തന്നെ
ദേശീയ തലത്തിൽ
ഹർഡിൽസ് ട്രാക്ക്
കീഴടക്കിയ താരമായിരുന്നു.
പിന്നീട് അധ്യാപക
ജീവിതത്തിലേക്ക് മാറിയെങ്കിലും,
കായികാഭിരുചി ഒരിക്കലും
വിട്ടുകളയാനായില്ല. വിരമിക്കൽക്ക്
തൊട്ടുമുമ്പ് മത്സരവേദിയിൽ
തിരിച്ചെത്തി വീണ്ടും
ചരിത്രം കുറിച്ചു.
അടുത്തതായി
ഹാമർ ത്രോ
മത്സരത്തിലും സബീന
പങ്കെടുക്കാനിരിക്കുകയാണ്.
മനസ്സുള്ളിടത്ത്
വഴി ഉണ്ടെന്നതിന്
ഏറ്റവും മനോഹരമായ
ഉദാഹരണം തന്നെയാണ്
സിസ്റ്റർ സബീന

No comments:
Post a Comment