ഉണ്ണിക്ക് പ്രണാമം.
ഉണ്ണി വിട വാങ്ങിയിട്ട് ഒരു വർഷം തികയുന്നു.
"എന്റെ
കുരാക്കാർ സാർ
എന്നെ. ഉണ്ണി
എന്നു മാത്രമേ
വിളിക്കാവൂ. ഉണ്ണി
സാർ എന്നു
വിളിക്കരുത്, എന്നെയും
എന്റെ ചേച്ചിയെ
പഠിപ്പിച്ചതു സാറാണ്."
സാറിന്റെ ക്ലാസുകൾ
ഒരിക്കലും എനിക്ക്
മറക്കാനാവില്ല. ഉണ്ണിയെ
പ്രീ ഡിഗ്രിക്കും
ഡിഗ്രിക്കും പഠിപ്പിക്കാൻ
കഴിഞ്ഞതു ഞാൻ
ഓർക്കുന്നു.കൊട്ടാരക്കര
കോളേജിൽ. ആർട്സ്
ക്ലബ് സെക്രട്ടറി
ആയിപ്രവർത്തിച്ചതും ഞാൻ
ഓർക്കുന്നു.കോളേജിൽ
പഠിക്കുന്ന കാലത്ത്
കേരള കാവ്യകലാ
സാഹിതിയിലും പ്രവർത്തിച്ചിരുന്നു.
ഫസ്റ്റ് ക്ലാസ്സ്
നേടിയാണ് ഇംഗ്ലീഷ്
സാഹിത്യത്തിൽ മാസ്റ്റർ
ബിരുദം കരസ്ഥമാക്കിയത്.
എന്റെ ചങ്ങമ്പുഴ.
ക്ലാസുകൾ ഉണ്ണി
വളരെ ആസ്വദിച്ചു
എന്ന്. പറയുമായിരുന്നു.
ഒരു ക്ലാസ്സിൽ
250 കുട്ടികളൊക്കെ അന്ന്
ഉണ്ടായിരുന്നു 1981'1982 ലെ
സ്ഥിതിയാണിത്. വിദ്യാഭ്യാസം
കഴിഞ്ഞ് ഏറെ
വർഷങ്ങൾക്ക്. ശേഷം
ഉണ്ണിയെ വീണ്ടും
കൊട്ടാരക്കര കുരാക്കാർ
സെന്ററിൽ വച്ചു
കണ്ടുമുട്ടി. അന്ന്
ഉണ്ണി മദ്യ
പാനിയായി മാറിയിരുന്നു.
പല ട്യൂഷൻ
സെന്ററുകളിൽ മാറി
മാറി ക്ലാസ്സ്
എടുക്കുകയാണ് എന്നു.
പറഞ്ഞു. വിവാഹ
ജീവിതം ഒരു
പാരാജയമായിരുന്നു. ഞാൻ
അദ്ദേഹത്തിന് ഒരു
പ്രൈവറ്റ് സ്കൂളിൽ
ഇംഗ്ലീഷ് അധ്യാപക്നായി
ജോലി വാങ്ങി
കൊടുത്തു. ഒരു
വർഷം വലുതായി
മദ്യപിക്കാതെ സന്തോഷമായി
കടന്നുപോയി. വീണ്ടും
മദ്യപാനിയായി മാറി.
ജോലി പോയി
വീണ്ടും ട്യൂഷൻ
സാറായി. ഒരു
വർഷത്തിന് ശേഷം
മറ്റൊരു ജോലി
വാങ്ങികൊടുത്തു. കുറെ
കാലം നേരെപോയി.
വീണ്ടും പഴയപോലെ.
സഹോദരി കൊട്ടാരക്കരയിൽ
ഒരു ചെറിയ
വീട് വച്ച്
കൊടുത്തു. അവസാന
കാലത്ത് തിരുവനന്തപുരത്തു
സഹോദരിയുടെ കൂടെ
ആയിരുന്നു. കുറെ
കാലം തിരുവനന്തപുരത്തു
കോംറേഡ് ന്യൂസ്
ചാനലിൽ എഡിറ്റർ
ആയി ജോലി
ചെയ്തിരുന്നു.കവി
ചങ്ങമ്പുഴയെ ഉണ്ണിക്ക്
വളരെ ഇഷ്ടമായിരുന്നു.
കവിയെ ഏറെ
ഇഷ്ടമുള്ളത് കൊണ്ട്
മകൾക്ക് "മനസ്വിനി"
എന്നായിരുന്നു ഉണ്ണിസാർ
പേരിട്ടിരുന്നത്.
ട്യൂഷൻ സെന്ററുകളിൽ പഠിപ്പിച്ചിരുന്ന ഉണ്ണിസാറിനെ കുട്ടികൾക്കു വലിയ ഇഷ്ടമായിരുന്നു.അദ്ധ്യാപന രീതിയുടെ വലിയ വ്യത്യസ്തത കൊണ്ട് കുട്ടികൾക്ക് ഏറെ ഇഷ്ടമായിരുന്നു. നല്ല ഇംഗ്ലീഷ് അദ്ധ്യാപകൻ ആയിരുന്നു. മനോഹരമായി ഗാനങ്ങൾ ആലപിക്കുന്ന,കഥകൾ പറയുന്ന, ഭാഷാ വൈവിധ്യങ്ങളും, തമാശ കഥകളും, ഇരട്ടപ്പേരുകളും കൊണ്ട് കളംകൊഴുപ്പിക്കുന്ന കലാസ്നേഹിയായ അധ്യാപകനായിരുന്നു.അവസാനം പഴയകാല കുട്ടികളൊക്കെ ഉണ്ണി സാറിനു പണം കൊടുക്കുമായിരുന്നു.
ആയിരകണക്കിന്
ശിഷ്യ സമ്പത്തുള്ള
വ്യക്തിയായിരുന്നു ഉണ്ണി.
തിരുവനന്തപുരത്തുള്ള പൂർവ
വിദ്യാർത്ഥികൾ അദ്ദേഹത്തെ
ആദരിച്ച ചടങ്ങിൽ
ഞാൻ പ്രസംഗിച്ചിരുന്നു.
എന്നെ കാണാൻ
പലപ്പോഴും കോളേജിലും
കുരാക്കാർ സെന്ററിലും
വന്നിരുന്നു. ധാരാളം
യോഗങ്ങളിൽ എന്നോടൊപ്പം
വരുമായിരുന്നു. മകളുടെ
വിവാഹ തലേന്ന്
ഞാൻ കുടുംബ
സമേതം. ഉണ്ണിയുടെ
വീട്ടിൽ പോയിരുന്നു.
ഉണ്ണിയുടെ ആത്മാവിന്റെ
നിത്യശാന്തിയ്ക്കായി പ്രാർത്ഥിക്കുന്നു.
പ്രൊഫ.
ജോൺ കുരാക്കാർ

No comments:
Post a Comment