ജീവന്റെ ചൂടും, മരണത്തിന്റെ തണുപ്പും ആവോളം അനുഭവിക്കാൻ വിധിക്കപ്പെട്ട ശരീരങ്ങൾ
........
കർമ്മങ്ങൾ ഒരുപാട് ചെയ്തു കൂട്ടിയും, വെല്ലുവിളികൾ ഒരുപാട് ഉയർത്തിയും, അവസാനം പച്ച ചോരയുടെ ഗന്ധം പുകയിൽ അല്ലെങ്കിൽ മണ്ണിൽ അടിമയായി തീരുന്ന നിമിഷങ്ങൾ....
മരണം കൈ കുമ്പിളിൽ കോരിയെടുത്ത് കൊണ്ട് മറയുമ്പോൾതണുത്ത് വിറങ്ങലിച്ച ശരീരത്തെ നോക്കി കണ്ണുനീർ ഒഴുക്കുന്ന സ്നേഹങ്ങൾ...
ദേഹത്ത് നിന്നും ദേഹി വായുവിൽ ചുറ്റിക്കറങ്ങി എങ്ങോ മറയുന്നു...
ജീവിച്ചിരിക്കുമ്പോൾ എവർക്കും പ്രിയപ്പെട്ടവർ, ആ ശരീരം മണ്ണായി മാറുന്ന നിമിഷം മുതൽ എന്നേക്കുമായി അടയുന്ന പുസ്തകമായി മാറപ്പെടുന്നു.......
സ്നേഹത്തിയും, സൗഹൃദത്തിന്റെയും, ചതി, വഞ്ചന തുടങ്ങി നിരവധി വേഷങ്ങൾ കെട്ടിയാടി മുന്നോട്ടു പോയാലും ഒരുനാൾ എല്ലാം മറന്ന് ഇത് പോലെ മജ്ജയും മാംസവും ദ്രവിച്ചു പോയ അസ്ഥികളായി മാറും.

No comments:
Post a Comment