Pages

Saturday, September 27, 2025

ലഡാക്കും കലാപഭൂമിയായി മാറി---പ്രൊഫ്, ജോൺ കുരാക്കാർ

 

ലഡാക്കും  കലാപഭൂമിയായി  മാറി

പ്രൊഫ്ജോൺ കുരാക്കാർ 

സംസ്ഥാനപദവി ഉൾപ്പടെയുള്ള അവകാശങ്ങൾക്കു വേണ്ടിയുള്ള ലഡാക്കിലെ ജനകീയപ്രതിഷേധം നിഷ്ഠുരമായി അടിച്ചമർത്താൻ മോദി സർക്കാർ നീക്കം. അനുരഞ്ജന ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കുന്നതിന്പകരം പ്രതിഷേധക്കാരെയും നേതാക്കളെയും കൂട്ടത്തോടെ ജയിലിലടച്ചും ജനങ്ങളെ ഭീതിയിലാഴ്ത്തിയും പ്രതിഷേധങ്ങൾക്ക്കടിഞ്ഞാണിടാനാണ്കേന്ദ്രനീക്കം. വ്യാഴാഴ് പുലർച്ചെ മുതൽ  പലഭാഗത്തും പൊലീസ്റെയ്ഡ് നടത്തി. അന്പതിലധികംപേരെ അറസ്റ്റുചെയ്തു. കോൺഗ്രസ്ൗൺസിലർ ഫുന്റ്സോഗ്സ്റ്റാൻസിൻ ഉള്പ്പെടെയുള്ളവര്ക്കെതിരെ കേസെടുത്തു.പ്രതിഷേധങ്ങൾക്ക്നേതൃത്വം നൽകിയ പരിസ്ഥിതിപ്രവർത്തകൻ സോനം വാങ്ചുക്കിനെ ദീർഘകാലം ജയിലിൽ അടയ്ക്കാനുള്ള നീക്കം തുടങ്ങി. പൊതുസുരക്ഷാ നിയമം ചുമത്തി രണ്ടുവർഷം തടവിലിടാനാണ്കേന്ദ്രസർക്കാരിന്റെ നീക്കമെന്നും, അങ്ങനെവന്നാല്സാഹചര്യം കൂടുതൽ മോശമാകുമെന്ന് വാങ്ചുക്ക്പ്രതികരിച്ചു. വാങ്ചുക്കിന്റെ നേതൃത്വത്തിലുള്ളഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട്ഓഫ്ആൾട്ടർനേറ്റീവ്സ്ലഡാക്ക്‌’ (എച്ച്ഐഎഎൽ) എന്ന സംഘടനയ്ക്ക്എതിരെ സിബിഐ അന്വേഷണം തുടങ്ങി. വിദേശ സംഭാവന നിയന്ത്രണ ചട്ടം ലംഘിച്ചെന്ന പരാതിയിലാണ്അന്വേഷണം. വാങ്ങ്ചുക്കുമായി ബന്ധമുള്ളസ്റ്റുഡന്റ്സ്എജ്യുക്കേഷൻ ആൻഡ്കൾച്ചറൽ മൂവ്മെന്റ്ഓഫ്ലഡാക്കിന്റെ വിദേശസംഭാവന ലൈസൻസ് കേന്ദ്രം റദ്ദാക്കി. 

ലേയിലെ യുവജനപ്രതിഷേധത്തിന്നേരെയുണ്ടായ പൊലീസ്വെടിവയ്പ്പിൽ നാലു പേരാണ് കൊല്ലപ്പെട്ടത്. ഇതിന്റെ ഉത്തരവാദിത്വം പ്രതിഷേധക്കാരുടെമേൽ അടിച്ചേൽപ്പിക്കാനാണ്സർക്കാർ നീക്കം. സമാധാനപൂർണമായ പ്രതിഷേധത്തിന്നേരെ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ അനാവശ്യ പ്രകോപനങ്ങളാണ്വലിയ സംഘർഷങ്ങൾക്ക്കാരണമായത്. അക്രമസംഭവങ്ങളെ കുറിച്ച്നിഷ്പക്ഷമായ അന്വേഷണം വേണമെന്ന്കാർഗിൽ ഡെമോക്രാറ്റിക്അലയൻസ്(കെഡിഎ) ആവശ്യപ്പെട്ടു.ആറു വർഷമായി ലഡാക്കിലെ ജനങ്ങൾ സംസ്ഥാനപദവി, പൂർണാധികാരമുള്ള നിയമസഭ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിക്കുന്നു. ലഡാക്കിനെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെടുന്നു. എന്നാൽ, ബിജെപി സർക്കാർ ആവശ്യങ്ങളെല്ലാം നിരാകരിച്ചു. നിലപാടിനെതിരെ പ്രതിഷേധം ശക്തമായി. മൂന്നു വർഷത്തിനിടെ പലവട്ടം ചർച്ച നടത്തിയെങ്കിലും ഫലമില്ലാതെ വന്നതോടെ ലേ അപെക്സ്ബോഡി(എൽഎബി)യും മറ്റ്ജനകീയ സംഘടനകളും സമാധാനപരമായ നിരാഹാര സമരം നടത്തിവരികയായിരുന്നു. 

ആത്മാർഥമായ ചർച്ചകൾക്ക്തുടക്കമിടുന്നതിന്പകരം നിരാഹാരസമരം നടത്തുന്നവരെ ബലംപ്രയോഗിച്ച്അറസ്റ്റ്ചെയ്യാനുള്ള പൊലീസിന്റെ നീക്കമാണ് ജനരോഷം ശക്തമാക്കിയത്‌. ലഡാക്കി ജനതയെ അടിച്ചമർത്താനുള്ള നീക്കത്തില്നിന്ന്സർക്കാർ പിൻമാറണം. ജനകീയ സംഘടനകളുമായി ചർച്ച നടത്തണം. ജീവൻ നഷ്ടപ്പെട്ടവരുടെ ബന്ധുക്കൾക്കും പരിക്കേറ്റവർക്കും അർഹമായ നഷ്ടപരിഹാരം നല്കണംപിബി ആവശ്യപ്പെട്ടു.ലഡാക്കിന് സംസ്ഥാന പദവിയും ആറാം ഷെഡ്യൂൾ പദവിയും നൽകണമെന്ന് ആവശ്യപ്പെട്ട് സോനം വാങ്ചുക്ക് കഴിഞ്ഞ 14 ദിവസമായി നിരാഹാര സമരത്തിലായിരുന്നു. സമരത്തിന് പിന്തുണയേകാനാണ് യുവജനങ്ങൾ തെരുവിലിറങ്ങിയത്.

മൂന്നുലക്ഷംമാത്രം ജനസംഖ്യയുള്ള ഹിമാലയൻ പർവതമേഖലയായ ലഡാക്ക്‌ 2019 വരെ ജമ്മു കശ്മീരിന്റെ ഭാഗമായിരുന്നു. ‘ഭിന്നിപ്പിച്ച്ഭരിക്കൽതന്ത്രത്തിന്റെ ഭാഗമായി മോദിസർക്കാർ ലഡാക്കിനെ കേന്ദ്രഭരണപ്രദേശമാക്കി. സംസ്ഥാനപദവി വൈകാതെ പുനഃസ്ഥാപിച്ച്നൽകാമെന്ന വാഗ്ദാനത്തോടെയായിരുന്നു നടപടി. കശ്മീരിൽനിന്ന്വേർതിരിച്ചതിൽ ലഡാക്കുകാർ തുടക്കത്തിൽ ആഹ്ലാദിച്ചു. ബിജെപി മുന്നോട്ടുവച്ച വലിയ വികസനവാഗ്ദാനങ്ങളും ലഡാക്കുകാർ കണ്ണുമടച്ച്വിശ്വസിച്ചു. മേഖലയിൽ വലിയ മാറ്റമുണ്ടാകുമെന്ന്പ്രത്യാശിച്ചു.

ലേ, കാർഗിൽ എന്നീ രണ്ടു ജില്ലകളാണ്ലഡാക്കിലുള്ളത്‌. ഇതിൽ ലേയിൽ ബുദ്ധമത വിശ്വാസികളും കാർഗിലിൽ മുസ്ലിങ്ങളുമാണ്ഭൂരിപക്ഷം.സംസ്ഥാനപദവി, ഭരണഘടനയുടെ ആറാംപട്ടികയിൽ ഉൾപ്പെടുത്തൽ തുടങ്ങിയ ഉറപ്പുകൾ പാലിക്കാൻ  സർക്കാർ കൂട്ടാക്കിയില്ല. മാത്രമല്ല, തദ്ദേശീയരുടെ താൽപ്പര്യങ്ങളെ അവഗണിച്ച്പല നിയമനിർമാണങ്ങളിലേക്കും കേന്ദ്രം കടക്കുകയും ചെയ്തു. പുറമേനിന്നുള്ളവർക്ക്ലഡാക്കിൽ ഭൂമി വാങ്ങുന്നതിനും കച്ചവടമടക്കം ചെയ്യുന്നതിനും അനുമതി നൽകിയുള്ള നിയമനിർമാണമാണ്ഇതിൽ പ്രധാനം. ലഡാക്കിലെ ധാതുസമ്പത്ത്ചൂഷണം ചെയ്യുന്നതിനായി വൻകിട കുത്തകകളെ ഏകപക്ഷീയമായി ക്ഷണിച്ചുവരുത്താനുള്ള തീരുമാനവും നാട്ടുകാരുടെ അപ്രീതിക്കും അവിശ്വാസത്തിനും കാരണമായി.

പുറമേനിന്നുള്ളവർ ഭൂമി വാങ്ങി താമസമുറപ്പിക്കുന്നത്ലഡാക്കിന്റെ സാംസ്കാരികത്തനിമയെ അട്ടിമറിക്കുമെന്ന്ജനങ്ങൾ ഭയപ്പെട്ടു. ഒപ്പം വ്യാപകമായ ധാതുഖനനം പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്ക്ദോഷം ചെയ്യുമെന്ന ആശങ്കയും ഉടലെടുത്തു. സൈനിക പശ്ചാത്തലസൗകര്യം വിപുലീകരിക്കുന്നതിനായി വ്യാപകമായി ഭൂമി ഏറ്റെടുത്ത സർക്കാർനടപടിയും നാട്ടുകാരുടെ ഭീതി വർധിപ്പിച്ചു. ഇതോടെയാണ്സമരപാതയിലേക്ക്നീങ്ങാൻ ലഡാക്കുകാർ തീരുമാനിച്ചത്‌. കേന്ദ്രഭരണത്തെ തുടർന്ന്സർക്കാർതലത്തിൽ അഴിമതി വ്യാപകമായതും രൂക്ഷമായ തൊഴിലില്ലായ്മയും പ്രതിഷേധത്തിന്ആക്കംകൂട്ടി. ലഡാക്കിൽ ബിരുദധാരികൾക്കിടയിലെ തൊഴിലില്ലായ് 26.5 ശതമാനമാണ്‌. ദേശീയതലത്തിലെ തൊഴിലില്ലായ്മയുടെ ഇരട്ടിയാണിത്‌. സംസ്ഥാനപദവി, ആറാംപട്ടികയിൽ ഉൾപ്പെടുത്തൽ, തദ്ദേശീയർക്ക്തൊഴിൽസംവരണം, രണ്ട്ലോക്സഭാ സീറ്റുകൾ എന്നീ ആവശ്യങ്ങളാണ്ലഡാക്കുകാർ മുഖ്യമായും മുന്നോട്ടുവയ്ക്കുന്നത്‌. വിഷയങ്ങളിൽ അടിയന്തരചർച്ചയ്ക്ക്കേന്ദ്രം വിസമ്മതിച്ചതാണ്ബുധനാഴ് വൻപ്രക്ഷോഭത്തിനും വെടിവയ്പിനും കാരണമായത്‌. കശ്മീരിനും മണിപ്പുരിനും പിന്നാലെ ലഡാക്കിലും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പരാജയമാണ്പ്രകടമാകുന്നത്‌. ഇതിന്റെ ഉത്തരവാദിത്വത്തിൽനിന്ന്ഒഴിഞ്ഞുമാറാൻ ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കാകില്ല. രാജ്യത്തിന്റെ വൈവിധ്യങ്ങൾ തിരിച്ചറിയാതെയുള്ള അടിച്ചമർത്തൽഭരണമാണ്ലഡാക്കിനെയും കലാപഭൂമിയാക്കിയത്‌.

പ്രൊഫ്, ജോൺ കുരാക്കാർ

No comments: