Pages

Saturday, September 27, 2025

ശങ്കരപുരി മഹാകുടുംബയോഗം സ്പെഷ്യൽ പൊതുയോഗം

 

ശങ്കരപുരി മഹാകുടുംബയോഗം

സ്പെഷ്യൽ പൊതുയോഗം

ശങ്കരപുരി മഹാകുടുംബയോഗം ചുമതലപെടുത്തിയ, ബൈലോ കമ്മിറ്റി തയ്യാറാക്കിയ നിയമാവലി ചർച്ച ചെയ്ത് അംഗീകാരം നൽകുന്നതിനായി. 2025 സെപ്റ്റംബർ 27ശനി 2പിഎം നു കുറവിലങ്ങാട് മറ്റം റെസ്റ്റോറന്റ് ഹാളിൽ സ്പെഷ്യൽ പൊതുയോഗം ചേർന്നു.

പ്രസിഡന്റ്ഡോ. സിറിയക് തോമസ് അധ്യക്ഷത വഹിച്ചു. കൊട്ടാരക്കര വലിയവീട്ടിൽ കുടുംബത്തിന്റെ മൂലകുടുംബmമാണ് കുറവിലങ്ങാട് ശംഖുരിക്കൽവലിയവീട്. 1705 ലാണ് കൊട്ടാരക്കരയിൽ കുരാക്കാരൻ വലിയവീട് കൊട്ടാരക്കര രാജാവിന്റെ സഹായത്തോടെസ്ഥാപിതമാകുന്നത്. കുറവിലാട് ശംഖുരിക്കൽ വലിയവീട്ടിലെ ശ്രി. മാത്തനാണ് കുടുംബ സ്ഥാപകൻ. അദ്ദേഹം ക്രമേണ കൊട്ടാരത്തിലെ കാര്യക്കാരൻ (മാനേജർ) ആയി. കാര്യക്കാരൻ എന്ന പദം ലോപിച്ച് കുരാക്കാരൻഎന്നായി മാറി.

കുടുംബാംഗങ്ങൾ പേരിനോടൊപ്പവും കുടുംബനാമമായും ഈസ്ഥാനനാമംകുരാക്കാരൻ എന്ന ഏകവചനമോ ബഹുവചനമായ കുരാക്കാർ എന്നോ ഉപയോഗിച്ചു വരുന്നു. തലമുറയിലെ നൂറുകണക്കിന് യുവതി യുവാക്കൾ സ്ഥനനാമം ഔദ്യോഗീക നാമമായി ഉപയോഗിക്കുന്നു.

പ്രൊഫ. ജോൺ കുരാക്കാർ

 

No comments: