Pages

Tuesday, July 29, 2025

വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും, വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും"

 വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും, വായിച്ചാല് വിളയും, വായിച്ചില്ലെങ്കില് വളയും"

കുഞ്ഞുണ്ണിമാഷിന്റെ ഈ വരികൾ എല്ലാരും ഒരിക്കൽ കൂടി ഓർക്കുന്ന ദിവസംകൂടിയാണ് ഇന്ന് . ജൂൺ 19 , വായനദിനം.കേരള ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപകനായ പി.എന്.പണിക്കരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത് .1996 മുതൽ കേരള സർക്കാർ ജൂൺ 19 വായന ദിനമായി ആചരിക്കുന്നു.ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു.നിരക്ഷരതാനിർമാർജ്ജനത്തിനായി 1977-ൽ കേരള അനൗപചാരിക വിദ്യാഭാസ വികസന സമിതിക്ക് (KANFED : കാൻഫെഡ്:: Kerala Non formal Education) രൂപം നൽകി. ശ്രി . പി.എൻ പണിക്കർ സാറിനോടൊപ്പം സാക്ഷരതാ രംഗത്ത് പ്രവർത്തിക്കാൻ ഈ ലേഖകന് അവസരം ഉണ്ടായിട്ടുണ്ട് , കേരളം യൂണിവേഴ്‌സിറ്റിയുടെ വയോജന വിദ്യാഭ്യാസ വികസന സമിതിയുടെ കൊട്ടാരക്കര സെൻ
ഗ്രിഗോറീയോസ്‌ കോളേജിലെ പ്രൊജക്റ്റ് ഓഫീസർ ആയി 5 വര്ഷം പ്രവർത്തിക്കുകയും 150 ജനബോധന കേന്ദ്രങ്ങൾ വിജയകരമായി നടത്തുകയും ചെയ്തിട്ടുണ്ട് . നാലായിരത്തിലധികം പേരെ സാക്ഷരത്തായിലേക്ക് കൊണ്ടുവാരാന് ഞങ്ങൾക്ക് കഴിഞ്ഞു ,ഡോ .ശിവദാസൻപിള്ള ,ഡോ ജോഷി ഫാദർ പ്രൊഫ.വി, വർഗീസ് അഡ്വക്കേറ്റ് ആർ ജയപ്രകാശ് , ഉമ്മന്നൂർ രാജശേഖരൻ ,എൻ രാജേന്ദ്രൻ , ഡോ.മഹാദേവൻ മലയാലപ്പുഴ, ഡെസ്മണ്ട് ഫെർണ്ണാണ്ട്സ്, രാധാകൃഷ്‌ണൻ തുടങ്ങിയവർ എന്നോടൊപ്പം പ്രവർത്തിച്ചു .
വായനയുടെ മഹത്വം വിളംബരം ചെയ്തുകൊണ്ടുളള കാള വണ്ടി ജാഥ ശ്രദ്ധേയമായിരുന്നു.
ടെക്നോളജിയും ശാസ്ത്രവും വളർന്നു വരുന്ന ഈ കാലത്ത് വായനയുടെ പ്രാധാന്യം കുറഞ്ഞിരിക്കുകയാണ് .വായന നമ്മെ അറിവിന്റെ മനോഹരമായ ലോകത്തിലേക്ക് കൊണ്ടുപോകുന്നുണ്ട്. നമ്മുക്ക് അറിയാത്ത പുതിയ അറിവുകൾ ഓരോ വായനയിലൂടെയും നമുക്ക് ലഭിക്കും. കൂടാതെ പുതിയ ഒരു വിഷയത്തെ കുറിച്ച് കൂടുതൽ ആലോചിക്കാനും പഠിക്കാനും, കൂടുതൽ വിവരങ്ങൾ കണ്ടെത്തനും ഒരു വായനയിലൂടെ വായനക്കാരന് സാധിക്കും.ഇന്ന് സ്കൂളുകളിൽ വായനാദിനം നല്ല രീതിയിൽ ആഘോഷിക്കുന്നുണ്ട്. പുസ്തകം എന്നാല് പാഠപുസ്തകങ്ങള് എന്നതില് കവിഞ്ഞ് ഒരു സങ്കല്പം വിദ്യാര്ത്ഥികള്ക്ക് ഇല്ലാതായി തുടങ്ങിയിട്ട് കാലമേറെയായി. വായനയുടെ ലോകങ്ങളിലേക്കുള്ള വാതായനങ്ങള് നമ്മുടെ കുട്ടികൾക്ക് തുറന്നു കൊടുക്കണം .നമ്മുടെ കേരളത്തിൽ ജാതിയുടെയും മതത്തിന്റെയും വേലികൾ നിലനിന്നിരുന്ന ആ കാലത്തുപോലും ജാതി മത വ്യത്യാസമില്ലാതെ വായന എല്ലാവരിലേക്കും എത്തിക്കാൻ പി എൻ പണിക്കർ അക്ഷീണം പരിശ്രമിച്ചു .വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക ഇതായിരുന്നു അദ്ദേഹത്തിൻറെ മുദ്രാവാക്യം .വാക്കുകൾക്കെന്നും വാളിനേക്കാൾ മൂർച്ചയുണ്ട് എന്ന കാര്യം എല്ലാവരും ഓർക്കണം
പ്രൊഫ്, ജോൺ കുരാക്കാർ

No comments: