Pages

Tuesday, July 29, 2025

ഒരാളുടെ മതവിശ്വാസത്തെ മറ്റൊരാൾ. പരിഹസിക്കരുത്.

 ഒരാളുടെ മതവിശ്വാസത്തെ മറ്റൊരാൾ. പരിഹസിക്കരുത്.

പൂർവ്വികരുടെ ഓർമ്മയിൽ സെമിത്തേരിയിൽ പോയി മെഴുകുതിരി കത്തിച്ച് പൂക്കളർപ്പിച്ച് പ്രാർത്ഥിക്കുന്ന ലക്ഷകണക്കിന് ആളുകൾ കേരളത്തിലുണ്ട്.അതു ചെയ്യാനുള്ള സ്വാതന്ത്ര്യവും അവകാശവും അവർക്കുണ്ട്.
ആ ഓർമ്മ നിർവ്വഹിക്കുമ്പോൾ മറ്റൊരാളുടെ വിശ്വാസമോ ആചാരരീതിയോ മോശമാകുന്നില്ല. ചില ആളുകളുടെ ഓർമ്മ കാലങ്ങളോളം നിലനിൽക്കും. ഉമ്മൻചാണ്ടി അന്ത്യ വിശ്രമം കൊള്ളുന്നത്
അദ്ദേഹം അംഗമായിരുന്ന മലങ്കര ഓർത്തഡോക്സ് സഭയുടെ പേരും പെരുമയും ഉള്ള പൗരസ്ത്യ ജോർജിയൻ തീർത്ഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്റ്. ജോർജ്‌ പള്ളിയിലാണ്. പൂർവ്വികരുടെ ഓർമ്മ നിലനിർത്തുന്ന, അവരുടെ മദ്ധ്യസ്ഥത അപേക്ഷിക്കുന്ന ഒരു ആരാധനാരീതിയാണ് ഓർത്തഡോൿസ്‌ സഭക്കുള്ളത്. സമര പോരാളിയുടെ ശവകുടിരത്തിൽ ആരും മെഴുകുതിരി കത്തിക്കില്ല അവിടെ മുഷ്‌ടി ചുരുട്ടി മുദ്രാവാക്യം വിളിക്കും. ഇത് വിപ്ലവ പ്രസ്ഥാനത്തിന്റെ പാരമ്പര്യവും വിശ്വാസവുമാണ്. ഓർത്തഡോൿസ്‌ സെമിത്തേരികളിൽ ആരും
മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കാറില്ല. നിശബ്ദമായി നിന്ന് പ്രാർത്ഥിക്കുകയും, അപേക്ഷിക്കുകയും മെഴുകുതിരി കത്തികുകയും പൂക്കൾ അർപ്പിക്കുകയുമാണ് പതിവ്.
മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ പാരമ്പര്യത്തെയും മലങ്കര സഭയുടെ വിശ്വാസത്തേയും ചോദ്യം ചെയ്യുന്നത് അറിവില്ലാമയാണ്. വിവിധ മതങ്ങളുടെ ആചാരങ്ങൾ വിശ്വാസങ്ങൾ എന്നിവ മനസ്സിലാക്കുന്നത്. നല്ലതാണ്.എട്ടു നാടും കീർത്തി കേട്ട പുതുപ്പള്ളി പള്ളിയിൽ ദിവസവും വരുന്നത് ആയിരങ്ങളാണ്. ജാതിമത ഭേദമന്യേ ആർക്കും ഇവിടെ വരാം, പ്രാർത്ഥിക്കാം
പുതുപ്പള്ളി പള്ളിയിൽ പ്രാർത്ഥിക്കാൻ വരുന്നവർ അവർ സ്നേഹിക്കുന്ന വ്യക്തിയുടെ കല്ലറയിൽ പോയി പ്രാർത്ഥിക്കുക പതിവാണ്. ചിലപ്പോൾ അവർ മെഴുകുതിരി കത്തിക്കും, പൂക്കൾ അർപ്പിക്കും. സഭാവിശ്വാസികളല്ലാത്തവരും പുതുപ്പള്ളിയിലിൽ വരും.പള്ളിയിൽ പ്രാർത്ഥിക്കുന്നതോ കല്ലറയിൽ പ്രാർത്ഥിക്കുന്നതോ മെഴുകുതിരി കത്തിക്കുന്നതോ മലങ്കര ഓർത്തഡോൿസ്‌ സഭയുടെ പാരമ്പര്യത്തിനു വിരുദ്ധമല്ല. സഭാ പാരമ്പര്യവും വിശാസം പഠിക്കാതെ മലങ്കര സഭയെ അവഹേളിക്കുന്ന മാധ്യമ പ്രവർത്തനം പ്രതിഷേധം വിളിച്ചു വരുത്തും.പൊള്ളായായ മാധ്യമ പ്രവർത്തനം സമൂഹത്തിനു ആപത്താണ്. വിവിധ മതങ്ങളുള്ള പുണ്യ ഭൂമിയായ ഭാരതത്തെ മനസ്സിലാക്കാൻ ശ്രമിക്കുക.
പ്രൊഫ. ജോൺ കരാക്കാർ
മുംബൈ

No comments: