Pages

Tuesday, July 29, 2025

കുരാക്കാരൻ കുടുംബയോഗം മുംബൈ മഹാ സമ്മേളനം

 കുരാക്കാരൻ കുടുംബയോഗം

മുംബൈ മഹാ സമ്മേളനം
ജൂലൈ 27 ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ 4 മണി വരെ മുംബൈ വാഷിയിലുള്ള
നവീ മുംബൈ മർച്ചന്റ് ജിംഖാനഹാളിൽ കരാക്കാരൻ വലിയവീട്ടിൽ കുടുംബയോഗം മുംബൈ മഹാ സമ്മേളനം നടത്തി. സ്വയം പരിചയ പെടുത്തലിനു ശേഷം 2 മണിക്ക് ലഞ്ച് നൽകി. ഉച്ചഭക്ഷണത്തിന് ശേഷം സമ്മേളനം വാഷി സെന്റ് തോമസ് ആസ്ഥാന പള്ളി വികാരി ഫാദർ കെ. പി വര്ഗീസ് ഉത്ഘാടനം ചെയ്തു. കുടുംബ യോഗം രക്ഷാധിക്കാരി പ്രൊഫ. ജോൺ കുരാക്കാർ ആമുഖപ്രസംഗവും സ്വാഗതവും പറഞ്ഞു. കുരാക്കാരൻ കുടുംബയോഗം പ്രസിഡന്റ് ഡോ. ജേക്കബ് തോമസ് അധ്യക്ഷത വഹിച്ചു.ജേക്കബ് മാത്യു കുരാക്കാരൻ കുടുംബ ചരിത്ര പ്ര ഭാഷണം നടത്തി. പി. എം ജീ കുരാക്കാർ, അഡ്വക്കേറ്റ് മാത്യൂ പി. ബാബു, പി. ടി. പ്രകാശ് ബാബു, ശ്രീ. ചാണ്ടി തോമസ്,ശ്രീ മതി ജീനാ ജോൺ, ഡോ. മഞ്ജു കുരാക്കാർ ശ്രീ മതി. ഷീജാ റെജി,മനു കരാക്കാർ, റെജി പിണറുവിള എന്നിവർ പ്രസംഗിച്ചു. അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന ജെസ്സ് മേരി കുര്യൻ, പൂനെ രചിച്ച, ബ്രി. ബുക്സ് പ്രസീദീകരിച്ച ആദ്യ പുസ്തകത്തിന്റെ പ്രകാശനം പുസ്തകത്തിന്റെ ഒരു കോപ്പി ശ്രീ മതി സൂര്യ മനുവിന് നൽകി കൊണ്ട് ഫാദർ കെ. പി വര്ഗീസ് നിർവഹിച്ചു.
Alby George pune
ADHIL GEORGE pune
Jess Mary Kurian, Pune
Aaron Reji Oommen Mumbai
Remee Reji Oommen Mumbai എന്നീ 5 വിദ്യാർത്ഥികൾക്ക് യ്ഥാക്രമം കുര്യൻ അരിമ്പൂർ, ഡോ ജോ ബാബു, ആർ. ടി തോമസ് സി റ്റി ചാക്കോ, കെ. സി അലക്സാണ്ടർ എന്നിവർ,Merit അവാർഡുകൾ നൽകി. Merin Kuriyan, Ayra Kurakar എന്നീ കൊച്ചുകുട്ടികൾക്ക് ഡോ സന്തോഷ്‌ ബാബു സമ്മാനങ്ങൾ നൽകി.സമാപന സമ്മേളനത്തിൽ നത്തിയ ലക്കി ഡിപ് സമ്മാനം ഷീജാ റെജിക്ക് ലഭിച്ചു. ശ്രീ. റെജി പിണരുവിള നന്ദി രേഖപെടുത്തി. 3.45 PM ന് ചായയും ലഘു ഭക്ഷണവും നൽകി. 4 മണിക്ക് ദേശിയ ഗാനത്തോടെ സമാപിച്ചു.
റെജി പിണരുവിള
മുംബൈ റീജിയൻ സെക്രട്ടറി.

No comments: