Pages

Monday, April 21, 2025

വിനയത്തിൻ്റെയും ദൈവ സ്നേഹത്തിൻ്റെ പ്രതീകമായ ഫ്രാൻസിസ് മാർപാപ്പാ---'പ്രൊഫ്. ജോൺ കുരാക്കാർ

 

130 കോടി കത്തോലിക്കരുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പായ്ക്ക് ലോകം കണ്ണീരോടെ വിട ചൊല്ലുകയാണ്. ഒരു ദൈവികമനുഷ്യൻ്റെ സ്വർഗ്ഗീയ യാത്രയ്ക്ക് ലോകം സാക്ഷ്യം വഹിക്കുകയാണ്. സത്യമായും സത്യമായും അദ്ദേഹം ദൈവത്തിൻ്റെ പ്രതിപുരുഷനായിരുന്നു. 2013 സെപ്റ്റംബർ 5-ാം തീയതി പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വീതിയൻ കാതോലിക്ക ബാവാ റോമിൽ മാർപാപ്പയെ സന്ദർശിച്ച് സംഭാഷണം നടത്തി. സ്നേഹോഷ്മളമായ കൂടികാഴ്ചയായിരുന്നു അത്. മാർപാപ്പ താമസിച്ച അരമനയുടെ താഴത്തെ നിലയിൽ ആയിരുന്നു ബാവാ തിരുമേനി താമസിച്ചത്. പിറ്റേ ദിവസം 6-ാം തിയതി മടങ്ങി പോകുന്ന കാര്യം പറഞ്ഞ് ഇരുവരും പിരിഞ്ഞു, പിറ്റേ ദിവസം 6 തീയതി ബാവാ തിരുമേനി പോകാനൊരുങ്ങിയപ്പോൾ ഫ്രാൻസിസ് മാർപാപ്പ എല്ലാം പ്രേട്ടോ കോളും ലംഘിച്ച് ഇറങ്ങി വന്ന് ബാവായെ യാത്രയാക്കി.

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യുസ് തൃതിയൻ ബാവായും റോമിൽ ചെന്ന് മാർപാപ്പായെ സന്ദർശിച്ചിട്ടുണ്ട്. 5000 ബിഷപ്പുമാരുടെയും 130 കോടി വിശ്വാസികളുടെയും പരമാദ്ധ്യക്ഷനുമായ ഫ്രാൻസിസ് മാർപാപ്പയുടെ വിനയപൂർവ്വമായ പെരുമാറ്റവും ക്രിസ്തീയ സ്നേഹവും മറക്കാൻ കഴിയില്ലായെന്നാണ്. പരിശുദ്ധ മാത്യൂസ് തൃതിയൻ കാതോലിക്ക ബാവാ തൻ്റെ കൂടികാഴ്ചയെ പറ്റി പറഞ്ഞത്. ഭാരതത്തിലെ ക്രൈസ്തവ സഭാ അധ്യഷൻമാരിൽ" His Holiness" എന്ന് മാർപാപ്പ സംബോധന ചെയ്യുന്നത് മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കയെ മാത്രമാണ് ..

വിനയത്തിൻ്റെയും ദൈവ സ്നേഹത്തിൻ്റെ പ്രതീകമായ ഫ്രാൻസിസ് മാർപാപ്പാ ഇന്ത്യ സന്ദർശിക്കുമെന്ന് പ്രതിക്ഷിച്ചിരുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രി ക്ഷണിക്കുകയും ചെയ്തതാണ്. അത് സാധിച്ചില്ല. ലോകത്തിലെ യുദ്ധങ്ങളെ അപലപിച്ചും അഭയാർത്ഥികളെ വേലി കെട്ടി അഭയം തേടുന്ന മനുഷ്യരെ അകറ്റി നിറുത്തുന്ന രാജ്യങ്ങളെ ശക്തമായി വിമർശിച്ചും മാർപാപ്പ എന്നും ജനപക്ഷത്ത് ആയിരുന്നു.

"ക്രൈസ്തവ വിശ്വാസികളുടെ ഹൃദയത്തിൽ വലിയ ദുഖം ഉളവാക്കിക്കൊണ്ടാണ് ഫ്രാൻസിസ് മാർപാപ്പ യാത്രപറയുന്നത്

ക്രിസ്തു അലിവിന്റെ ആൾരൂപമാണ്. മനുഷ്യസ്നേഹം എന്ന വാക്കിന്റെ എക്കാലത്തെയും വലിയ സ്വരൂപവും. ക്രിസ്തു ജീവിതംകൊണ്ട് പഠിപ്പിച്ച മനുഷ്യപ്പറ്റിന്റെ നീരുറവകൾ സൃഷ്ടിച്ചുകൊണ്ടായിരുന്നു

മനുഷ്യക്കടത്ത് എന്ന ആധുനിക അടിമത്തെക്കുറിച്ചുള്ള നിലപാടുകൾ അപരനുവേണ്ടിയുള്ള ആലോചനകളുടെ ഒരു ഉദാ​​ഹരണം മാത്രം. മനുഷ്യക്കടത്തിനെ കേവലമായ ലാഭക്കൊതിയുടെ അടയാളമായല്ല മാർപാപ്പ കണ്ടത്. യുദ്ധവും ക്ഷാമവും മുതൽ കാലാവസ്ഥാവ്യതിയാനം വരെയുള്ള ഗോളവ്യാപകമായ പ്രതിഭാസങ്ങളുടെ അനന്തരഫലമായി വിലയിരുത്തിക്കൊണ്ടാണ് അദ്ദേഹം അതിനുള്ള പോംവഴി തേടിയത്.ക്രൈസ്തവസഭകളുടെ കൈവഴികളിലെ തേജസ്സാർന്ന നേതൃമുഖങ്ങളിലൊന്നാണ് മാർപാപ്പയുടെ വിടവാങ്ങലോടെ അസ്തമിക്കുന്നത്. പക്ഷേ അദ്ദേഹത്തിന്റെ ദർശനങ്ങളുടെ വെളിച്ചം ലോകമെങ്ങും ബാക്കിയാകുക തന്നെ ചെയ്യും.വിശ്വാസവും പ്രത്യാശയും സ്നേഹവും സമാധാനവും പ്രകാശവും പരത്തി യിട്ടാണ് യാത്യായായത്ആദരാഞ്ജലികൾ

'പ്രൊഫ്. ജോൺ കുരാക്കാർ

 

No comments: