Pages

Tuesday, April 8, 2025

ഇല്ലാത്ത സ്ഥാനം കൊടുക്കുന്നതും സ്വീകരിക്കുന്നതും ശരിയല്ല .---പ്രൊഫ്. ജോൺ കുരാക്കാർ

 

ഇല്ലാത്ത സ്ഥാനം  കൊടുക്കുന്നതും

  സ്വീകരിക്കുന്നതും  ശരിയല്ല .

മലങ്കരയിൽ  ബദൽ കാതോലിക്കയെ    പരിശുദ്ധ  അന്ത്യോഖ്യ പാത്രിയർക്കീസ്  വീണ്ടും  ലെബനോനിൽ  വാഴിച്ചതോടെ സമാധാന ചർച്ചകൾക്കുളള അവസരം  ഇല്ലാതെയായി , സഭ യോജിക്കാനുള്ള അവസരവും  ഇല്ലാതെയായി . പരിശുദ്ധ  പോപ്പിനും  പരിശുദ്ധ  അന്ത്യോഖ്യ  പാത്രിയർക്കീസിനും  മലങ്കരയിലെ പരിശുദ്ധ കാതോലിക്ക ബാവയ്ക്കും  ഒരേ സ്ഥാനമാനമുള്ളത് . അടുത്തകാലം വരെ അങ്ങനെ തന്നെയായിരുന്നു . പരിശുദ്ധ പോപ്പും  പരിശുദ്ധ അന്ത്യോഖ്യ പാത്രിയർക്കീസും  പരിശുദ്ധ പത്രോസിന്റെ  പിൻഗാമികൾ ആയി അറിയപ്പെടുന്നു .പരിശുദ്ധ  കാതോലിക്കാബാവ  പരിശുദ്ധ മാർത്തോമ്മായുടെ പിൻഗാമിയുമാണ് . അടുത്തകാലത്തു  മലങ്കര സഭയിൽ നിന്നു വേർപെട്ടുനിൽക്കുന്ന  രണ്ടു തിരുമേനിമാർ  കാതോലിക്കാ , ശ്രേഷ് കാതോലിക്കാ എന്ന പേര് ഉപയോഗിച്ചു  വരുന്നു . യഥാർത്ഥ കാതോലിക്കാ ആരാണ്  എന്ന സംശയം  സാധാരണക്കാരായ  വിശ്വാസികളിൽ  ഉണ്ടാകുന്നു . ലോകത്തിൽ നിലവിലുള്ള ഏതൊരു സ്വതന്ത്ര ക്രിസ്തീയ സഭയുടെയും തലവനെ വാഴിക്കുന്നത് സഭയുടെ സുന്നഹദോസാണ്. അതല്ലാതെ ഏതെങ്കിലും ഒരു സഭയുടെ തലവനെ മറ്റാരെങ്കിലും വാഴിച്ചു എന്ന് ആരെങ്കിലും അവകാശപ്പെട്ടാൽ അതിന്റെ അർത്ഥം വാഴിക്കപ്പെട്ട ആൾ ഒരു സഭാ തലവനല്ല  എന്നാണു .കത്തോലിക്കാ സഭയുടെ തലവനായ പോപ്പിനെ തിരഞ്ഞെടുക്കുന്നത്സിസ്റ്റൈൻ ചാപ്പലിൽ 80 വയസ്സിന് താഴെയുള്ള കർദ്ദിനാൾമാർക്ക് വോട്ട് ചെയ്യാൻ കഴിയുന്ന രഹസ്യ പാപ്പൽ കോൺക്ലേവിലൂടെയാണ് 'ഒരു സ്ഥാനാർത്ഥി മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുന്നതുവരെ തിരഞ്ഞെടുപ്പ് തുടരും. തിരഞ്ഞെടുത്താൽ വെളുത്ത പുകയാൽ ഇത് അറിയിക്കും.

സഭയിലെ എല്ലാ മെത്രാപ്പോലീത്തമാരും അടങ്ങുന്ന വിശുദ്ധ സിനഡ്, വിളിച്ചുകൂട്ടുകയും, സാധാരണയായി വോട്ടിലൂടെ പുതിയ പാത്രിയർക്കീസിനെ തിരഞ്ഞെടുക്കുകയും ചെയ്യുന്നു.  ഇതേ രീതിയിലാണ്  മലങ്കര  സഭയിലെ കാതോലിക്കയെയും  തെരഞ്ഞെടുക്കുന്നത് . അടുത്ത കാലത്ത്  യാക്കോബായ സഭയുടെ  കാതോലിക്കയെ  ലെബനോനിൽ   അന്ത്യോഖ്യ പാത്രിയർക്കീസ്  വാഴിച്ചു .  തെരെഞ്ഞെടുപ്പ്  എങ്ങനെ യായിരുന്നു ? ഒന്നാമത് യാക്കോബായ എന്നൊരു സഭയില്ല. പിന്നെ വാഴിച്ചത് ആരെയാണ് ആർക്കു വേണ്ടിയാണു? ഇപ്പോൾ സിറിയൻ ഓർത്തഡോക്സ് സഭയിലെ ഒരു മഫ്രിയാനെയാണ് വാഴിച്ചത്. വാഴ്ചയിൽ എങ്ങും കാതോലിക്ക എന്നൊരു വാക്ക് പറഞ്ഞിട്ടില്ല. ലബനോനിലെ മഫ്രിയാന കേരളത്തിലെ കാതോലിക്കാ, രിശുദ്ധ  അന്ത്യോഖ്യ പാത്രിയർക്കീസിൻറെ  കിഴിൽ ഒരു  മഫ്രിയാന അത്രേ ഉള്ളു.  ഒരു  ആർച്ച്ബിഷപ്പ്  എന്ന് പറയുന്നതായിരുന്നു  നല്ലത് . ഇല്ലാത്ത സ്ഥാനം  കൊടുക്കുന്നതും  സ്വീകരിക്കുന്നതും  ശരിയല്ല .

 

പ്രൊഫ്. ജോൺ കുരാക്കാർ

No comments: