Pages

Sunday, March 30, 2025

സത്യത്തിൽ കേരളത്തിൽ കാട്ടുന്നതൊക്കെ എന്താണ് ?

 

സത്യത്തിൽ കേരളത്തിൽ

കാട്ടുന്നതൊക്കെ എന്താണ് ?

 

മലങ്കര സഭയിൽ നിന്ന് കാലാകാലങ്ങളിൽ ഭിന്നിച്ചുപോയവർക്കൊക്കെ പരിശുദ്ധ പാത്രിയർക്കീസും പരിശുദ്ധ കാതോലിക്കാബാവായും പ്രീയപെട്ടവർ തന്നെയാണ് . എന്നാൽ അവരൊക്കെ കാതോലിക്കയെ വാഴിച്ചാലോ? ,സ്വയം കാതോലിക്കയായി പ്രഖ്യാപനം നടത്തിയാലോ ? സത്യത്തിൽ ഇതൊക്കെ എന്താണ് ? ഇന്ത്യൻ സഭ സ്ഥാപിച്ചത് പരിശുദ്ധ മാർത്തോമ്മാ സ്ലീഹായാണ് . മാർത്തോമ്മാശ്ലീഹായുടെ പിൻഗാമിയായി അറിയപ്പെടുന്നത് മലങ്കര ഓർത്തഡോൿസ് സഭയിലെ പരിശുദ്ധ കാതോലിക്കാ ബാവയുമാണ് . അന്ത്യോക്യൻ സഭയുടെ അധിപൻ പരിശുദ്ധ പാത്രിയർക്കീസും കത്തോലിക്കാ സഭയുടെ അധിപൻ പരിശുദ്ധ മാർപാപ്പയും പരിശുദ്ധ പത്രോസ് ശ്ലീഹായുടെ പിൻഗാമികളാണ് .

മഫ്രിയോനോ എന്നത് അന്ത്യോഖ്യൻ സുറിയാനി സഭാ അധികാരശ്രേണിയിൽ പാത്രിയർക്കീസിന്റെ കീഴ്സ്ഥാനിക്ക് നൽകുന്ന പദവിയാണ്. കത്തോലിക്കാ സഭയിൽ ആർച്ച് ബിഷപ്പ് , കാർഡിനാൾ പോപ്പ് എന്നെ സ്ഥാനങ്ങളാണ് ഉള്ളത് . എന്തിനു ഇല്ലാത്ത സ്ഥാനം ഉപയോഗിക്കുന്നു . പരിശുദ്ധ കാതോലിക്കയുടെ കീഴിൽ ഏതാനം പാത്രിയർക്കീസിനെ വാഴിച്ചാലോ? . ഇപ്പോൾ പലരും മലങ്കര മെത്രാപോലിത്ത എന്ന് ഉപയോഗിക്കുന്നു , വട്ടി പണത്തിന്റെ പലിശ വങ്ങുന്നത് ആരാണ് ?

കാതോലിക്കാ എന്നത് സ്വതന്ത്ര പരമാധികാര സ്ഥാനമായതിനാലും, മഫ്രിയന ഒരു കീഴ്സ്ഥാനിയുമാണ് .പൗരസ്ത്യ കാതോലിക്കായെ സംബോധന ചെയ്യുമ്പോൾ പരിശുദ്ധ മോറൻ മാർ ( His Holiness ) എന്ന് ചേർത്താണ് പേര് പറയുന്നത്. എന്നാൽ മഫ്രീയാന പാത്രിയർക്കീസിനെ കീഴ്സ്ഥാനി എന്നതിനാൽ ശ്രേഷ്ഠ ( His Beattitude ) എന്നാണ് ഉപയോഗിക്കുന്നത് ' അംഗീകരിക്കേണ്ടവരെ അംഗീകരിക്കാൻ കേരള പൊതുസമൂഹം ഇനി എന്നാണു പഠിക്കുന്നത് .

പ്രൊഫ്, ജോൺ കുരാക്കാർ

 

No comments: