-വെള്ളം പാഴാക്കരുത്
ഭൂമിയില്‍ എല്ലാവര്ക്കും ഒരുപോലെ ആവശ്യമായ വിഭവങ്ങളെ നാം കരുതലോടെ വേണം ഉപയോഗിക്കാന്‍. നമ്മുടെ അമിതവ്യയം
മറ്റൊരാളുടെ ഉപഭോഗത്തെ ഹനിക്കുന്ന രീതിയിലാകരുത്. അത്തരം അമിത ഉപയോഗം സാമൂഹിക ക്ഷേമത്തിന് ഏറ്റവും വലിയ വിലങ്ങുതടി കൂടിയാണ്. ജലത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ കേവലം ഉപഭോഗം എന്നതിനപ്പുറം
അത്
ജീവന്റെ
പ്രഥമ
ഉപാധിയാണ്.
ജലസംരക്ഷണത്തിന്റെ അനിവാര്യത ഓര്മിപ്പിച്ച്
ഒരു
ജലദിനംകൂടി
അടുത്തുവരുന്നു. മാര്ച്ച് 22 ലോക ജലദിനം. ശുദ്ധജലത്തിന്റെ
പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തില്‍ പ്രചരിപ്പിക്കാനും
അറിവ്
നല്കാനും ഐക്യരാഷ്ട്ര സംഘടന മാര്ച്ച് 22 ലോക ജലദിനമായി
ആചരിക്കുന്നു. മാനവരാശിയുടെ നിലനില്പ്പിന് ആവശ്യമാണ്
കറകളഞ്ഞ
വായു,
കറമുക്ത
വെള്ളം,
വിഷരഹിത
ഭക്ഷണം
എന്നിവ.
ജലം
അമൂല്യമാണ്,
അത്
സംരക്ഷിക്കേണ്ടത് മാനവരാശിയുടെ കടമയാണ്.
സമ്പത്തിനായി നെട്ടോട്ടമോടുന്ന മനുഷ്യര്‍ ഭാവി തലമുറയ്ക്കായി എന്തുകൊണ്ട്
കരുതി
വയ്ക്കുന്നില്ല
ജല
സമ്പത്ത്.
അധികം
വൈകാതെ
നമ്മുടെ
മക്കള്‍ കുടിവെള്ളത്തിനായി റോഡില്‍ ഗുസ്തി പിടിക്കേണ്ടി
വരുമെന്നോര്ക്കുക. 44 നദികളും 150 ഉപനദികളും
950 പോഷക
നദികളും
9000 ചെറു
കനാലുകളും
ലക്ഷോപലക്ഷം കിണറുകളും കുളങ്ങളുമുള്ള ദൈവത്തിന്റെ നാടാണ് കേരളം.
മഴയുള്ള ദേശവും മണ്സൂണിന്റെ കവാടവുമായ
കേരളം
മാര്ച്ച്-ഏപ്രില്‍ ആകുമ്പോള്‍ കുടിവെള്ളം കിട്ടാത്ത ഗതികേടിലാണ്. കാലാവസ്ഥ ചതിച്ചു. കാലവര്ഷം ഉണ്ടായില്ല.
ഇടവപ്പാതിയും തുലാവര്ഷവും ശുഷ്കിച്ചു എന്നിങ്ങനെ
പോകുന്നു
ജലക്ഷാമം
തുടങ്ങുമ്പോള്‍ ഉണ്ടാകുന്ന
പരാതികള്‍. വരള്ച്ച നേരിടാനുള്ള
ബാധ്യത
സര്ക്കാരിന്റേതാണെന്നും, കുടിവെള്ളം തരേണ്ടത് സര്ക്കാരാണെന്നുമുള്ള
ധാരണ
ജനങ്ങളിലുള്ളത് മാറ്റിയേ മതിയാകൂ. അവകാശങ്ങള്ക്കുവേണ്ടി
സമരം
ചെയ്യാന്‍ മുന്‍കൈ എടുക്കുന്നവര്‍ കടമകളെപ്പറ്റി മറക്കുന്നു. ഭരണഘടന അനുശാസിക്കുന്ന പ്രകൃതി സംരക്ഷണമെന്ന മൗലിക കടമ നിറവേറ്റാന്‍ ഓരോ പൗരനും തയാറാകണം.
ജലസമൃദ്ധമായിരുന്ന കേരളത്തെ ഈ നിലയിലെത്തിച്ചത്, പശ്ചിമഘട്ടത്തിലെ കാടരിഞ്ഞു വീഴ്ത്തിയും ലക്ഷക്കണക്കിന് ടണ്‍ പാറ പൊട്ടിച്ചു
കടത്തിയുമുള്ള പ്രവര്ത്തനങ്ങളാണ്.
മലകള്‍ തകര്‍ത്തും തോടുകളും പുഴകളും കനാലുകളും
കുളങ്ങളും
മണ്ണിട്ട്
നികത്തിയും
കേരളത്തെ
ഇന്നും
നശിപ്പിക്കുന്നു. താഴോട്ടുള്ള ഉറവകള്‍ അങ്ങനെയാണ്
വറ്റി
വരണ്ടത്.
നദികള്‍ ഇല്ലാതായി. പെരുമഴക്കാലം കഴിഞ്ഞാലുടന്‍ ജലക്ഷാമവും
വരള്ച്ചയുമായി. ജലസമൃദ്ധിക്ക് കുരുക്കഴിക്കാന്‍ പറ്റാത്ത വിധം മൂക്കുകയര്‍ വീണു. ദിനാചരണങ്ങള്‍, പ്രഖ്യാപനങ്ങള്‍, ഉദ്ഘോഷങ്ങള്‍ എന്നിവ മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും
ജലദുരിതത്തിന് ആശ്വാസമാകണമെങ്കില്‍ സമൂഹം ഉണര്ന്ന് ഭൂജല പോഷണ പ്രക്രിയകളില്‍ പങ്കാളികളാകണം.
ജലസംരക്ഷണം നിത്യജീവിതവുമായി ബന്ധപ്പെട്ട ഒരു കാലിക പ്രശ്നമാണെന്ന ബോധം പൊതുവെ ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടില്ല. ജലവുമായി ബന്ധപ്പെട്ട ചില ആശയങ്ങള്‍ നമ്മള് മുതിര്‍ന്നവരിലും
കുട്ടികളിലും പ്രചരിപ്പിക്കുന്നത് നല്ല ഭാവിക്ക് ഗുണമാകും. ജലം അമൂല്യവസ്തുവാണ്. അത് പാഴാക്കിയാല്‍ ദുഃഖിക്കേണ്ടിവരും.
അവനവന്
വേണ്ട
കുടിവെള്ളം
അവനവന് തന്നെ കണ്ടെത്തണം. (മഴ പെയ്യുമ്പോള്‍ ഭൂമിക്കടിയില്‍ സമാഹരിക്കണം) ഓരോ കണങ്ങളും അവ വീഴുന്നിടത്ത് ശേഖരിക്കുക. ഭൂമിയാണ് നമ്മുടെ ജലസംഭരണി. ജനങ്ങള്‍ കൈകോര്‍ക്കുക. ജലസ്രോതസ്സുകളും തണ്ണീര്ത്തടങ്ങളും
സംരക്ഷിക്കുക.
വയലുകളാണ് നാടിന്റെ തണ്ണീര്ത്തടങ്ങള്‍. വയലുകള്‍ നശിച്ചാല്‍ നാടും നശിക്കുമെന്നതാണ് ചൊല്ല്. തണ്ണീര്ത്തടങ്ങള്‍ ഭൂമിയുടെ വൃക്കകളാണ്. നദികള്‍ സംരക്ഷിച്ച് ജീവജാലങ്ങളെ സഹായിക്കുക. കിനിഞ്ഞിറങ്ങട്ടെ മഴവെള്ളം ഭൂമിയില്‍ ആവോളം. അതിന് എല്ലാവരും
സഹകരിക്കണം.
വെള്ളം
തോന്നിയ
പോലെ
ഉപയോഗിക്കാതെ കിട്ടുന്ന വെള്ളത്തിനനുസരിച്ച് പമ്പിങ് ക്രമീകരിക്കുക. ജലം സര്‍വ ജീവജാലങ്ങളുടെയും
പ്രാണനാണ്.
ജലമില്ലെങ്കില്‍ ജീവനില്ല, ഭൂമിയില്ല.
No comments:
Post a Comment