Pages

Wednesday, January 22, 2025

--ശുദ്ധ ജലം

 

--ശുദ്ധ ജലം

കുതിരകൾ വെള്ളം കുടിക്കുന്നിടത്തുനിന്ന് വെള്ളം കുടിക്കാം. കുതിരകൾ ഒരിക്കലും ചീത്തവെള്ളം കുടിക്കാറില്ല. പൂച്ചകൾ ഉറങ്ങുന്നിടത്തു, ഉറങ്ങാൻ കിടക്ക വിരിക്കുക. പൂച്ചകൾ ഒരിക്കലും അശുദ്ധവും വൃത്തികെട്ടതുമായ സ്ഥലത്തു ഉറങ്ങാറില്ല.കീടങ്ങൾ കഴിച്ച പഴങ്ങളും പച്ചക്കറികളും കഴിക്കുക . കീടങ്ങൾ ഒരിക്കലും വിഷമുള്ളവ കഴിക്കാറില്ല. പക്ഷികൾ ഉറങ്ങുന്ന സമയത്ത് ഉറങ്ങുകയും, അവ ഉണരുന്ന സമയത്ത് ഉണരുകയും ചെയ്യുക. നിങ്ങൾക്ക് ഉന്മേഷം നിറഞ്ഞ സുവർണ്ണ ദിനം ലഭിക്കും. മീനിനെ പോലെ ഇടക്ക് വെള്ളത്തിൽ നീന്തുക. ജീവിതത്തിൽ പുതുമയും ആവേശവും അനുഭവപ്പെടും.അഴിച്ചു വിട്ട് മേയുന്ന കന്നുകാലികൾ വിശ്രമിക്കിന്നിടത്തു വീടുവക്കുക. അവിടെ നല്ല വായു സഞ്ചാരമുണ്ടാകും. ഇടക്ക് ഇടക്ക് ആകാശത്തിലേക്ക് തുറിച്ചു നോക്കുക. ചിന്തകൾ ആകാശം പോലെ വ്യക്തവും മനോഹരവുമായിരിക്കും.

മനുഷ്യജീവിതം ശുദ്ധമായ ജലത്തെയും ശുചിത്വത്തെയും ആശ്രയിച്ചാണ് നിലനിൽക്കുന്നത്. മൺസൂൺ മഴയിലൂടെ ഭൂഗർഭവും ഉപരിതല ജലവും ശേഖരിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇക്കാരണത്താൽ, നഗര -ഗ്രാമപ്രദേശങ്ങൾ കാലാവസ്ഥയെയും വർഷം തോറുമുള്ള മഴയെയുമാണ് ആശ്രയിക്കുന്നത്. എന്നാൽ ഏതാനും വർഷങ്ങളായി വെള്ളപ്പൊക്കവും ചുഴലിക്കാറ്റും പോലുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ വർദ്ധിച്ചിട്ടുണ്ട്. ഇത് ജലത്തിന്റെ ഗുണനിലവാരത്തിലും മൊത്തത്തിലുള്ള ശുചിത്വത്തിലും കാര്യമായ പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്.

ഭാവിയിൽ ജലത്തിന്റെ ആവശ്യം വർദ്ധിക്കുന്നതിനാൽ, ജല സംരക്ഷണത്തിൽ ഒരു കൂട്ടായ ശ്രമം നടത്താൻ സമൂഹം ഒത്തുചേരേണ്ട സമയമാണിത്. ഇതിന്റെ ഭാഗമായി സമീപകാലത്ത്, നിരവധി ചെറുകിട ജലസംരക്ഷണ, ശുചിത്വ പദ്ധതികൾ വിജയകരമായ ഫലങ്ങൾ നൽകുകയു അംഗീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

പ്രൊഫ ജോൺ കുരാക്കാർ

.

No comments: