Pages

Wednesday, January 22, 2025

30--മരിക്കാതിരിക്കട്ടെ നമ്മുടെ പുഴകൾ

 

30--മരിക്കാതിരിക്കട്ടെ നമ്മുടെ പുഴകൾ

പുഴകളുടെ മരണം ലോകത്തിന്റെ മുഴുവൻ സ്വസ്ഥത കെടുത്തുന്ന വിഷയമായി മാറിക്കഴിഞ്ഞു. ലോകത്തിലെ അഞ്ഞൂറിലേറെ വൻനദികളിൽ പകുതിയിലേറെയും വരളുകയാണെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ മുന്നറിയിപ്പ്. ആമസോണും നൈലും ഗംഗയും ഡാന്യൂബുമടക്കം ലോകത്തിലെ മഹാനദികളിൽ പലതും ശോഷിച്ചുകൊണ്ടിരിക്കുകയാണെന്നു കണ്ടെത്തിക്കഴിഞ്ഞു. മറക്കാൻ പാടില്ലാത്ത ജലപാഠങ്ങൾ നാം മറന്നുപോയതിന്റെ ദുരന്തസാക്ഷ്യങ്ങളായി കേരളത്തിലും പല പുഴകളും മരണത്തിലേക്കാണിപ്പോൾ ഒഴുകുന്നത്.

മണ്ണിന്റെ ജലഞരമ്പുകളായി ഒരിക്കൽ സന്തോഷത്തോടെ ഒഴുകിയിരുന്ന നദികളുടെ ഇപ്പോഴത്തെ ദുർവിധിയറിയാൻ വേനലിലെ ഒരൊറ്റ പുഴക്കാഴ് മതിയാകും. ലോക ജലദിനത്തോടനുബന്ധിച്ച്മലയാള മനോരമപ്രസിദ്ധീകരിച്ചപുഴകളെ കൊല്ലരുതേഎന്ന റിപ്പോർട്ട് ജലവിതരണത്തിനു ജല അതോറിറ്റി ആശ്രയിക്കുന്ന നീരുറവകളെക്കുറിച്ചു നടത്തിയ അന്വേഷണമായിരുന്നു. മാലിന്യം വലിച്ചെറിഞ്ഞും അഴുക്കുചാലുകൾ തുറന്നുവച്ചും പുഴയെ മലിനമാക്കുമ്പോൾ, കയ്യേറ്റങ്ങളിലൂടെ ശ്വാസംമുട്ടിച്ചുകൊല്ലുമ്പോൾ, വെള്ളത്തിനായി അലയേണ്ടിവരുന്ന നാളത്തെ തലമുറയെക്കുറിച്ചു ചിന്തിക്കാറുണ്ടോ എന്ന്, സങ്കടകരമായ യാത്രാവഴികൾ കേരളത്തോടു ചോദിച്

നമ്മുടെ പുഴകളെയെല്ലാം അടിയന്തരമായി വീണ്ടെടുത്തേതീരൂ. കേരളത്തോളം വലുപ്പമുള്ളൊരു ജലാർദ്രസ്വപ്നത്തിന്റെ യാഥാർഥ്യമാക്കൽകൂടിയാണത്. ഒഴുക്കു തടയുന്ന നിർമാണങ്ങൾ പൊളിച്ചുമാറ്റിയും മാലിന്യം നീക്കിയും കയ്യേറ്റം ഒഴിപ്പിച്ചും മലിനജലക്കുഴലുകൾ അടച്ചുമൊക്കെ ജലസ്രോതസ്സുകൾക്കു ശ്വാസം തിരികെനൽകുമ്പോൾ അതു ഹരിതകേരളത്തോടുള്ള ഏറ്റവും സാർഥക കടംവീട്ടൽ തന്നെയാവുമെന്നതിൽ സംശയമില്ല. സംസ്ഥാനത്തെ പുഴകളെയും നദികളെയും വീണ്ടെടുക്കാൻ ബഹുജന പങ്കാളിത്തത്തോടെ പ്രത്യേക കർമപദ്ധതി തയാറാക്കുമെന്നും പ്രാരംഭ നടപടികൾ ആരംഭിച്ചെന്നും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞതിൽ അതുകൊണ്ടുതന്നെ പ്രതീക്ഷയുടെ നീരൊഴുക്കു തെളിയുന്നു.

മനോരമയുടെ ജലദിന റിപ്പോർട്ടിലെ നിർദേശങ്ങളും ശുപാർശകളും ഉദ്യോഗസ്ഥതലത്തിൽ ചർച്ച ചെയ്തു തുടർനടപടി സ്വീകരിക്കുമെന്നും മന്ത്രി പറയുകയുണ്ടായി. കർമപദ്ധതിയുടെ ഭാഗമായി, സംസ്ഥാനത്തെ 44 നദികൾക്കും പ്രത്യേകമായി എക്സിക്യൂട്ടീവ് എൻജിനീയർമാരെ നിയോഗിച്ചുകഴിഞ്ഞു. നദികളുടെ ഉദ്ഭവസ്ഥാനം മുതൽ പഠനവിധേയമാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ഉദ്യോഗസ്ഥരോടു നിർദേശിച്ചിരിക്കുകയാണ്. ജലവിഭവ വകുപ്പിലെ രണ്ടായിരത്തോളം എൻജിനീയർമാരും അനുബന്ധ ജീവനക്കാരും ക്രിയാത്മകമായി പ്രവർത്തിച്ചാൽ ജലസ്രോതസ്സുകൾ വീണ്ടെടുക്കാനാകുമെന്നു മന്ത്രി പറഞ്ഞത് എത്രയുംവേഗം യാഥാർഥ്യമാകേണ്ടതുണ്ട്.

നദികളെ വീണ്ടെടുക്കാൻ ഒട്ടേറെ പദ്ധതികൾ കേന്ദ്രസംസ്ഥാന സർക്കാരുകൾ നടപ്പിലാക്കിവരുന്നു. നദീജലം കുളിക്കാനെങ്കിലും ഉതകുന്ന തരത്തിൽ ശുദ്ധമായിരിക്കണമെന്നാണു കേന്ദ്ര സർക്കാരിന്റെ മാനദണ്ഡം. ഇതുമുന്നിൽകണ്ട് കേന്ദ്ര പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്. ജലസ്രോതസ്സുകളുടെ വീണ്ടെടുപ്പിനു ഹരിതകേരള മിഷൻ പല പരിപാടികളും നടത്തിവരുന്നു. പുഴയെയും തീരങ്ങളെയും വീണ്ടെടുക്കുക, തീരങ്ങളിലെ നിർമാണപ്രവർത്തനം തടയുക, സ്വാഭാവിക ഒഴുക്ക് സാധ്യമാക്കുക, പുഴ മാലിന്യമുക്തമാക്കുക, ആവശ്യമുള്ള ഇടങ്ങളിൽ തടയണ നിർമിക്കുക തുടങ്ങിയവ ലക്ഷ്യമിട്ട്ഇനി ഞാൻ ഒഴുകട്ടെഎന്ന പേരിലുള്ള പദ്ധതിയും നിലവിലുണ്ട്. ജനപങ്കാളിത്തത്തോടെ നദീസംരക്ഷണപദ്ധതികൾ നടപ്പാക്കുക, ബന്ധപ്പെട്ട സർക്കാർ വകുപ്പുകളെയും തദ്ദേശസ്ഥാപനങ്ങളെയും കർമനിരതമാക്കുക, മഴവെള്ള സംഭരണം ഊർജിതമാക്കുക എന്നിങ്ങനെയുള്ള ബഹുമുഖദൗത്യമാണ് കേരളം ആവിഷ്കരിക്കേണ്ടത്.

നമ്മുടെ ഓരോ പുഴയും തേടുന്നതു സംരക്ഷണവും പരിഗണനയുമാണ്. നൂറ്റാണ്ടുകളായി കേരളത്തിന്റെ ചരിത്രത്തെയും സംസ്കാരത്തെയും ജീവിതത്തെയും തൊട്ടുനനയ്ക്കുന്ന പ്രവാഹങ്ങളാണു നമ്മുടെ നദികൾ. ജീവപ്രവാഹങ്ങളെ മൃതാവസ്ഥയിലേക്കു നീങ്ങാൻ അനുവദിച്ചുകൂടാ. സർക്കാർസഹായത്തോടൊപ്പം വിലപിടിപ്പുള്ളതാണു ജനപങ്കാളിത്തവും മേൽനോട്ടവുമെന്ന് ഇതിനകമുണ്ടായ നദിപുനരുജ്ജീവനപദ്ധതികളെല്ലാം നമുക്കു പറഞ്ഞുതരുന്നു. കേരളത്തിന്റെ ഏറ്റവും വലിയ സമ്പത്തു പാഴായിപ്പോകാതിരിക്കാനുള്ള ജലസംസ്കാരം മലയാളിക്കുണ്ടാകണം. പുഴയ്ക്കുമുണ്ട് മിടിക്കുന്ന ഒരു ഹൃദയം എന്ന ബോധ്യം നമ്മുടെ വീണ്ടെടുക്കൽദൗത്യത്തിനു വഴിത്തുണയാകട്ടെ.

പ്രൊഫ. ജോൺ കുരാക്കാർ

No comments: