Pages

Wednesday, January 22, 2025

26- ലോക നദി ദിനം

 

26- ലോക നദി ദിനം

വർഷം തോറും സെപ്റ്റംബർ മാസത്തിലെ അവസാന ഞായറാഴ് ലോക നദി ദിനമായി ആഘോഷിക്കുകയാണ്. സെപ്റ്റംബർ 22നാണ് ഇത്തവണത്തെ നദി ദിനം ആചരിക്കുന്നത്. നദികളുടെ പ്രാധാന്യത്തെക്കുറിച്ചും ഭൂമിയില്ജീവന്നിലനിര്ത്തുന്നതില്നദികളുടെ പങ്കിനെക്കുറിച്ചും അവബോധം വളർത്തുന്നതിനാണ് ദിനം ആഘോഷിക്കുന്നത്. സുപ്രധാന ആവാസ വ്യവസ്ഥയെ ആഘോഷിക്കുന്നതിനും സംരക്ഷിക്കുന്നതിനും ആഗോള തലത്തില്തന്നെ വിവിധ പരിപാടികള് ദിനത്തില്നടത്തപ്പെടും.നദി ദിനത്തിന്റെ ചരിത്രം:2005ലാണ് ലോക നദി ദിനം ആദ്യമായി ആഘോഷിക്കപ്പെട്ടത്. ഇത് അന്താരാഷ്ട്ര പ്രശസ് നദികളുടെ സംരക്ഷണത്തിന് വേണ്ടി നിരന്തരം വാദിക്കുന്ന ലോകപ്രശസ്തന്മാർക്ക് ആഞ്ചലോ ആണ് ഇങ്ങനൊരു ദിവസത്തിന്റെ ആശയം മുന്നോട്ട് വയ്ക്കുന്നത്.1980ല്കൊളംബിയയിലെ തോംസൺ നദിയില്മാർക്ക് ആഞ്ചലോ വലിയ ശുചീകരണ പരിപാടി ആരംഭിച്ചിരുന്നു. 2005 പദ്ധതി വിജയം കണ്ടതോടെ അത് ബിസി റിവർ ഡേ എന്നറിയപ്പെട്ടു. ഇതിനെത്തുടര്ന്നാണ് ദിനം ആഞ്ചലോ ലോക നദി ദിനമായി ആഘോഷിക്കാൻ നിർദേശിച്ചത്.2005 മാർക്ക് ആഞ്ചലോ ഐക്യരാഷ്ട്രസഭയുടെ വാട്ടർ ഫോർ ലൈഫ് കാമ്പെയ്നിനിടെ അഭിസംബോധന ചെയ്തിരുന്നു. ലോകമെമ്പാടും ജലവിതരണം ദുർബലമാകുന്നതിനെപ്പറ്റി അവബോധം സൃഷ്ടിക്കാനായിരുന്നു കാമ്പെയ്ന്ആഞ്ചലോയുടെ നിർദേശാനുസരണം യുഎൻ ലോക നദി ദിനം ഔദ്യോഗികമായി പ്രഖ്യാപിച്ചു.എല്ലാ വർഷവും എല്ലാ സെപ്തംബർ മാസത്തിലെ 4-ാം ഞായറാഴ് ലോക നദി ദിനമായി ആഘോഷിക്കും. ലോകമെമ്പാടുമുള്ള നദികൾ സംരക്ഷിക്കാൻ ദശലക്ഷക്കണക്കിന് ആളുകൾ കൈകോർത്തതിനാൽ 2005ലെ ആദ്യ പരിപാടി വൻ വിജയമായിരുന്നു.അന്ന് ഒരു ഡസനിലധികം രാജ്യങ്ങളിലാണ് നദി ദിനം ആചരിച്ചത്. ഇന്ന് ദശലക്ഷക്കണക്കിന് ആളുകളുടെ പങ്കാളിത്തത്തില്‍ 60ലധികം രാജ്യങ്ങളിൽ ദിനം ആഘോഷിക്കപ്പെടുന്നുണ്ട്. 1980 മുതൽ പടിഞ്ഞാറൻ കാനഡയിൽ നടന്ന ബ്രിട്ടീഷ് കൊളംബിയ റിവേഴ്സ് ഡേയുടെ വിജയത്തെ അടിസ്ഥാനമാക്കിയാണ് നദി ദിനം ആചരിക്കാനുള്ള നിര്ദേശം വന്നത്.ഇന്ത്യയിലെ പ്രധാന 'മലിന' നദികള്‍:

ഗംഗ നദി:

ഇന്ത്യയിലെ മതവിശ്വാസമനുസരിച്ച് ഗംഗ നദിയെ പവിത്രവും പുണ്യവുമായാണ് കണക്കാക്കുന്നത്. അതിനാല്ലക്ഷക്കണക്കിന് ആളുകളാണ് സ്നാനത്തിനും പ്രാർഥനകള്ക്കുമായി ഗംഗ നദീതീരത്തെത്താറുണ്ട്.ലോകത്തിലെ ഏറ്റവും മലിനമായ നദികളിലൊന്നായാണ് ലോകത്തിന് മുന്നിൽ ഗംഗ നില്ക്കുന്നത്. ഏകദേശം 1100 വ്യാവസായിക സ്ഥാപനങ്ങളാണ് മലിന ജലവും മാലിന്യങ്ങളും നദിയിലേക്ക് തള്ളുന്നത് എന്നതാണ് കണക്ക്. നദി ഒഴുകുന്ന പല സ്ഥലങ്ങളിലും പ്രവൃത്തി നടക്കുന്നുണ്ടെങ്കിലും ഉത്തർപ്രദേശിലെ വാരണാസി മാത്രം മലിനീകരണത്തില്‍ 25% സംഭാവനം ചെയ്യുന്നുണ്ട് എന്നാണ് കണക്കുകള്‍.

യമുന നദി:

ഗംഗയെപ്പോലെ തന്നെ മലിനമായ നദിയാണ് യമുന. നദി സാവധാനം മരിച്ചുകൊണ്ടിരിക്കുകയാണെന്ന് പറയാം. സംസ്കരിക്കാത്ത ഗാർഹിക മാലിന്യങ്ങൾ, വ്യാവസായിക രാസവസ്തുക്കൾ, ഫ്ലൈ ആഷ് എന്നിവയാല്യമുന നിറഞ്ഞിരിക്കുകയാണ്. നദിയുടെ സ്വയം ശുദ്ധീകരണ മാര്ഗമായ സ്വതന്ത്ര പ്രവാഹത്തെ നഗര വികസനം തടസപ്പെടുത്തുന്നതിനാല്ഒരു ജലജീവികള്ക്കും യമുനയില്ജീവിക്കാനാകില്ലെന്നാണ് ഇപ്പോൾ തെളിയിക്കപ്പെട്ടിരിക്കുന്നു. മതാചാരങ്ങള്പ്രകാരം യമുനയിലും വഴിപാടുകളും മറ്റും ഒഴുക്കുന്നത് പതിവാണ്.

ബ്രഹ്മപുത്ര നദി:

അസമിന്റെ ജീവനാഡിയാണ് ബ്രഹ്മപുത്ര. എന്നാല്വിഷലിപ്തമായ അന്തരീക്ഷത്തിൽ നദിയും ശ്വസിക്കാൻ പാടുപെടുകയാണ്. 2900 കിലോമീറ്റർ നീളത്തിൽ ഒഴുകുന്ന ബ്രഹ്മപുത്ര നദി, മലിനജലം, മാലിന്യങ്ങൾ, എണ്ണ, രാസവസ്തുക്കൾ എന്നിവയുടെ കനത്ത പുറന്തള്ളൽ മൂലം കഷ്ടപ്പെടുകയാണ്. നിർജീവമായ പ്രവാഹത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളാകട്ടെ രാഷ്ട്രീയ കുറ്റപ്പെടുത്തലുകളുടെയും നയതന്ത്രങ്ങളുടെയും മൂടൽമഞ്ഞിന് പിന്നിലും.

ദാമോദർ നദി:

ജാർഖണ്ഡ്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന ദാമോദർ രാജ്യത്തെ ഏറ്റവും മലിനമായ നദിയാണ്. ധാതുക്കൾ നിറഞ്ഞ ദാമോദര്നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന കൽക്കരി വ്യവസായങ്ങളാണ് അവസ്ഥയുടെ പ്രധാന കാരണം. 1990 ഏകദേശം 2 ലക്ഷം ലിറ്റർ ഫർണസ് ഓയിൽ നദിയിൽ ഒഴുകിയതാണ് നദിയിൽ സംഭവിച്ച ഏറ്റവും ഭയാനകമായ സംഭവം.

ബാഗമതി നദി:

നേപ്പാളിലെ കാഠ്മണ്ഡുവിലൂടെ ഒഴുകി ബിഹാറിലെ കോഷി നദിയിൽ ചേരുന്ന നദിയാണ് ബാഗമതി. ഹിന്ദു വിശ്വാസ പ്രകാരവും ബുദ്ധമതങ്ങളിലും ബാഗമതി വിശുദ്ധമായി കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും ദുർഗന്ധം വമിക്കുന്ന വൻതോതിൽ വ്യാവസായിക ഡ്രെയിനേജ് തള്ളുന്ന അരുവി മാത്രമായി മാറിയിരിക്കുകയാണ് ബാഗമതി. കുടിവെള്ളത്തിനും ജലസേചനത്തിനും ബാഗമതി അനുയോജ്യമല്ലെന്നാണ് കണ്ടെത്തല്‍.

ഇത്തവണത്തെ നദി ദിന തീം:2024ലെ ലോക നദി ദിനത്തിന്റെ തീം 'സുസ്ഥിരമായ ഭാവിക്ക് വേണ്ടിയുള്ള ജലപാതകൾ' എന്നതാണ്. ഭാവിതലമുറയ്ക്ക് ശുദ്ധജലം ഉറപ്പാക്കുന്നതിനും ജൈവവൈവിധ്യത്തെ പിന്തുണയ്ക്കുന്നതിനും ലോകമെമ്പാടുമുള്ള നദികളെ സംരക്ഷിക്കേണ്ടതിന്റെയും പുനഃസ്ഥാപിക്കേണ്ടതിന്റെയും ആവശ്യകതയാണ് ഇവിടെ എടുത്തുകാട്ടുന്നത്.നദി ദിനത്തിന്റെ പ്രാധാന്യം:നദികളെ സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും ഒരുമിച്ച് പ്രവർത്തിക്കുന്നതിനായി സർക്കാരുകൾ, പരിസ്ഥിതി സംഘടനകൾ, കമ്മ്യൂണിറ്റി ഗ്രൂപ്പുകൾ, വ്യക്തികൾ എന്നീ സ്ഥാപനങ്ങള്ക്കിടയില്സഹകരണം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക നദി ദിനം ആചരിക്കുന്നത്.നമ്മുടെ ആവാസ വ്യവസ്ഥയിലും ഭൂമിയിലെ ജീവൻ നിലനിർത്തുന്നതിലും നദികൾ വഹിക്കുന്ന സുപ്രധാന പങ്കിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ദിനം. ലോകമെമ്പാടുമുള്ള നദികളുടെ അവസ്ഥയെക്കുറിച്ചും സംരക്ഷണത്തെക്കുറിച്ചും പൊതുജന അവബോധം വളർത്തുക എന്നതാണ് ലോക നദി ദിനാചരണത്തിന്റെ പ്രധാന ഉദ്ദേശം.നദികളുടെ പ്രാധാന്യം:വർധിച്ച് വരുന്ന നഗരവത്കരണവും കാലാവസ്ഥ വ്യതിയാനവും കാരണം നദികൾ കാര്യമായ വെല്ലുവിളികൾ നേരിടുന്നുണ്ട്. നദികൾ പ്രകൃതിയുടെ അവിഭാജ്യ ഘടകമാണ്. എന്നാൽ വ്യവസായത്തിന്റെയും നഗരവത്കരണത്തിന്റെയും ജനസംഖ്യ വർധനവിന്റെയും ഫലമായി നദികൾക്ക് വലിയ നഷ്ടമുണ്ടായി.

പല സംസ്കാരങ്ങളുടെയും നിലനിൽപ്പിനും ജീവിത രീതിക്കും നദികൾ അത്യന്താപേക്ഷിതമാണ്. പുരാതന കാലം മുതൽ, നദികൾ ലോകമെമ്പാടുമുള്ള മനുഷ്യർക്ക് സഹായമായിരുന്നു. ദാഹം ശമിപ്പിക്കാൻ വെള്ളം നൽകുന്നതിനു പുറമേ, വയലുകളിൽ വെള്ളമെത്തിക്കാനും ചരക്ക് ഗതാഗതം സുഗമമാക്കാനും ഭക്ഷണം, ഊർജം, വിനോദങ്ങള്തുടങ്ങിയവയ്ക്കും നദി ഉപകരിച്ചിരുന്നു.ശുദ്ധജലത്തിന്റെ ഏറ്റവും വലിയ സ്രോതസുകളിൽ ഒന്നാണ് നദി. ജലാശയത്തിന്റെ 96 ശതമാനവും മനുഷ്യർക്ക് കുടിക്കാന്കഴിയാത്ത ഉപ്പുവെള്ളമാണ്. കുടിവെള്ളത്തിനായി നദികളെയാണ് നമ്മൾ കൂടുതലായി ആശ്രയിക്കേണ്ടത്.നദികള്സംരക്ഷിക്കുന്നതിന് സര്ക്കാര്സംരംഭങ്ങൾ:രാജ്യത്തെ നദികളെ സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനുമായി ഇന്ത്യ സർക്കാർ വിവിധ സംരംഭങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. നാഷണൽ ഗംഗ റിവര്ബേസിന്അതോറിറ്റി, നാഷണൽ റിവർ കൺസർവേഷൻ അതോറിറ്റി എന്നിവ അതില്ചിലതാണ്.ജൈവ വൈവിധ്യം: വംശനാശഭീഷണി നേരിടുന്ന നിരവധി ജീവജാലങ്ങൾ ഉൾപ്പെടെ വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളുടെ ആവാസ കേന്ദ്രമാണ് ഇന്ത്യയിലെ നദികൾ. പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ നദികള്നിർണായക പങ്ക് വഹിക്കുന്നുണ്ട്.പാരിസ്ഥിതിക പ്രാധാന്യം:ഇന്ത്യയിലെ കൃഷി, ജലസേചനം, ജലവൈദ്യുത ഉത്പാദനം എന്നിവയ്ക്ക് നദികൾ വലിയ തോതില്സംഭാവന ചെയ്യുന്നുണ്ട്. മത്സ്യബന്ധനത്തിനും ഗതാഗതത്തിനും നദികള്സഹായകരമാണ്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിലേക്കും നദികള്ഗണ്യമായ സംഭാവന നൽകുന്നുണ്ട്.

ജോൺ കുരാക്കാർ

No comments: