Pages

Wednesday, January 22, 2025

19--വെള്ളപൊക്കവും കുടിവെള്ള ക്ഷാമവും

 

19--വെള്ളപൊക്കവും കുടിവെള്ള ക്ഷാമവും

ജലനിരപ്പ് താഴുന്നു തുടങ്ങി എങ്കിലും ദുരിതം വിട്ടുമാറാതെ ജനങ്ങൾ പ്രധാന പാതകളിൽ വെള്ളം ഇറങ്ങിയെങ്കിലും ഉൾപ്രദേശങ്ങളിൽ വെള്ളം ഒഴിഞ്ഞിട്ടില്ല നൂറുകണക്കിനു വീടുകൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയിൽ ആനപ്രമ്പാൽ മെതിക്കളത്തിനു സമീപവും നീരേറ്റുപുറം എഎൻസി ജംക്ഷനു കിഴക്കു ഭാഗത്ത് ചാത്തങ്കേരി മുതൽ നെടുമ്പ്രം വരെയുള്ള ഭാഗത്തെയും വെള്ളം ഒഴിഞ്ഞു പോയതോടെ കെഎസ്ആർടിസി സർവീസ് പുനരാരംഭിച്ചു. രണ്ടു ദിവസമായി മഴ മാറി വെയിൽ തെളിഞ്ഞതിനാൽ തടസ്സപ്പെട്ടു കിടന്ന കൊയ്ത്ത് നടത്താനുള്ള ശ്രമം കർഷകർ നടത്തുന്നുണ്ട്.

ജലനിരപ്പ് ഉയർന്ന സ്ഥലത്തെ കിണറുകൾ വെള്ളത്തിനടിയിൽ ആയ നിലയിൽ തലവടി തെക്ക് വാലയിൽ സാം മാത്യുവിന്റെ കിണർ

വെള്ളം വെള്ളം സർവ്വത്ര, തുള്ളി കുടിക്കാൻ ഇല്ലത്രേ !

ADVERTISEMENT

Skip ads. Subscribe now.

വെള്ളപ്പൊക്കത്തെ തുടർന്ന് നിരവധി സ്ഥലങ്ങളിൽ ശുദ്ധജല ക്ഷാമം രൂക്ഷമാണ്. കിണറുകൾക്കു മുകളിൽ വെള്ളം കയറിയതിനാൽ ഉപയോഗ ശൂന്യമായി. പൊതു ടാപ്പുകൾ പല സ്ഥലത്തും ഇപ്പോഴും വെള്ളത്തിനടിയിലായി.തലവടി പഞ്ചായത്തിലെ തെക്കൻ പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഇല്ലാത്തപ്പോൾ പോലും ശുദ്ധജല ക്ഷാമം രൂക്ഷമാണ്. ആകെയുള്ള ആശ്വാസം കിണറുകൾ ആണ്.

കിണറുകളിൽ മലിനജലം കവിഞ്ഞ് കയറിയതിനെ തുടർന്ന് ശുദ്ധജലത്തിന് വലയുകയാണ് പ്രദേശവാസികൾ. കുടിക്കുന്നതിന് കുപ്പിവെള്ള എത്തിക്കാമെന്നു വച്ചാൽ റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് വാഹനങ്ങളും വരാതായി. പാചകത്തിന് പോലും ശുദ്ധജലം ഇല്ലാത്തത് വലയുകയാണ്.

ADVERTISEMENT

Skip ads. Subscribe now.

തലവടി പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് വർഷങ്ങളായി നിരവധി പ്രതിഷേധ സമരങ്ങളും ധർണയും വാട്ടർ അതോറിറ്റി ഓഫിസ് പടിക്കൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയിട്ടുണ്ട്. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് പൊതു പ്രവർത്തകനായ ഡോ.ജോൺസൺ വി. ഇടിക്കുള പരാതി നൽകുകയും അതിന്റെ ഫലമായി ഇടപെടൽ ഉണ്ടായെങ്കിലും ഇപ്പോഴും വെള്ളം ലഭിക്കുന്നില്ല അതിനിടയിലാണ് വെള്ളപ്പൊക്കവും കിണറുകൾ കവിഞ്ഞതും.

വൃത്തിയാക്കാൻ വേണം പൊതു സഹകരണം

ADVERTISEMENT

Skip ads. Subscribe now.

വെള്ളം കെട്ടിക്കിടന്ന ശേഷം വെള്ളം ഇറങ്ങിയതോടെ ചെളി നിറഞ്ഞ വീടുകളും സ്ഥാപനങ്ങളും വൃത്തിയാക്കാൻ ഏറെ പ്രയാസപ്പെടുകയാണ്. വെള്ളം കെട്ടി കിടന്നതിനാൽ വീടിനുള്ളിൽ ദുർഗന്ധവും അസഹ്യം ആണ് വെള്ളം ഒഴിച്ച് ചെളി കളഞ്ഞ ശേഷം മണ്ണെണ്ണ ഒഴിച്ച് കഴുകിയ ശേഷം സോപ്പു പൊടി ഉപയോഗിച്ച് വീണ്ടും കഴുകുകയാണ് ചെയ്യുന്നത്. സ്കൂളുകളിൽ ബെഞ്ചും ഡെസ്ക്കും വരെ വൃത്തിയാക്കേണ്ട അവസ്ഥയാണ്. പൊതു സ്ഥാപനങ്ങൾ തൊഴിൽ ഉറപ്പിൽ പെടുത്തി വൃത്തിയാക്കാൻ നടപടി വേണം എന്ന ആവശ്യവും ശക്തമാണ്.

റീഡിങ് സ്വന്തമായി എടുക്കണം

ജല നിരപ്പ് ഉയർന്നതും വെള്ളക്കെട്ടു മാറാത്തതും കണക്കിലെടുത്ത് വൈദ്യുതി വകുപ്പ് ഉപഭോക്താക്കൾ സ്വന്തമായി റീഡിങ് എടുത്ത് തുക കണക്കാക്കി അടയ്ക്കാൻ വാട്സാപ് നിർദേശം നൽകി. ജീവനക്കാർക്ക് എത്തിപ്പെടാൻ കഴിയാത്ത സാഹചര്യത്തിലാണിത്.

കരക്കൃഷി കര തൊട്ടില്ല

കുട്ടനാട്ടിലെ കരക്കൃഷി ഏതാണ്ട് പൂർണമായി നശിച്ചു. ലക്ഷക്കണക്കിനു ഏത്ത വാഴകളാണ് നശിച്ചത്. തൈ നട്ട് മൂന്നു മാസം ആകും മുൻപ് വെള്ളം കയറിയതിനാൽ ഇൻഷുറൻസ് പരിരക്ഷ പോലും കിട്ടാത്ത അവസ്ഥയാണ്. കുട്ടനാട്ടിൽ വ്യാപകമായി പച്ചക്കറി കൃഷികൾ ചെയ്തിരുന്നത് പൂർണമായി നശിച്ചു വിളവെടുക്കേണ്ട സമയം ആപ്പോഴാണ് നശംസംഭവിച്ചത്. മരിയാപുരം കാതലു വീട്ടിൽ പുരയിടത്തിൽ പാട്ടക്കർഷകർ ആയ പി.വി. ശൗര്യാർ പഴേമഠം, എം.ജെ. ജോസഫ് എന്നിവർ നട്ടിരുന്ന 2500 വാഴകളും നശിച്ചു. വിഎഫ്സികെ വിപണിയും നിലച്ചിരിക്കുകയാണ്.

പ്രൊഫ. കുരാക്കാർ

No comments: